Flash News

സേവി മാത്യു ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ ഗോൾഡ് സ്പോൺസർ

December 15, 2018 , സുനില്‍ തൈമറ്റം

msreesavyഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അഭിമാനസംരംഭമായ മാധ്യമശ്രീ പുരസ്‌കാര ചടങ്ങിൽ ഗോൾഡ് സ്പോൺസർ ആയി ഫ്ലോറിഡയിൽ നിന്നും സേവി മാത്യു. സാമൂഹിക-സാംസ്‌കാരിക സംഘടനകളിൽ സജീവസാനിധ്യമായ സേവി മാത്യു നിലവിൽ ഫോമാ പ്രവാസി പ്രോപ്പർട്ടി പ്രൊട്ടക്ഷൻ കൗൺസിൽ ചെയർമാനായും, സീറോ മലബാർ കാത്തലിക് കോൺഗ്രസ് ദേശീയ ബോർഡ് മെമ്പറായും പ്രവർത്തിക്കുന്നു.

കേരളത്തിലും, അമേരിക്കയിലും ബിസിനസ് ശൃംഖലകൾ ഉള്ള കോതമംഗലം അറമ്പൻകുടി കുടുംബാംഗമായ സേവി മാത്യു , കോവളത്തെ സോമതീരം റിസോർട്ട് ഗ്രൂപ്പിന്റെ സഹോദരസ്ഥാപനങ്ങളായ ചൊവ്വര ബീച്ച് റിസോർട്ട് ,കോക്കനട്ട് വാലി ബീച്ച് റിസോർട്ട് എന്നിവയുടെ ചെയർമാനും , മാനേജിങ് ഡയറക്റ്ററുമാണ്. കൂടാതെ അമേരിക്കയിലെ സിബിആർ-സോമ എന്റർപ്രൈസസ് , മാറ്റ്&മാറ്റ് എന്റർപ്രൈസസ് , ജെ&ജെ യൂണിവേഴ്സൽ എന്റർപ്രൈസസ് എന്നീ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാണ്.

സീറോ മലബാർ കാത്തലിക് കോൺഗ്രസ് ദേശീയ പ്രസിഡന്റ്, ഫൊക്കാന ജോയിന്റ് സെക്രട്ടറി , ഫോമാ റീജിണൽ പ്രസിഡന്റ്, കേരള സമാജം ഫ്ലോറിഡ പ്രസിഡന്റ് , ഇന്ത്യൻ കാത്തലിക് അസോസിയേഷൻ ഓഫ് ഫ്ലോറിഡ സ്ഥാപക സെക്രട്ടറി എന്നീ പദവികളും സേവി മാത്യു വഹിച്ചിട്ടുണ്ട്.

സേവി മാത്യു രൂപം നൽകിയ കേരള ബോട്ട് & ആർട്സ് ക്ലബ്ബാണ് , കേരള സമാജവുമായി സഹകരിച്ച് കേരളത്തിന് വെളിയിൽ ഏറെ പ്രസിദ്ധി നേടിയ നെഹ്‌റു ട്രോഫി വള്ളംകളി മത്സരം മയാമിയിൽ സംഘടിപ്പിച്ചത്.

പ്രാദേശിക രാഷ്ട്രീയത്തിലും സജീവമായ സേവി മാത്യു, സിറ്റി ഓഫ് പെംബ്രോക്ക് പയ്ൻസിന്റെ വിവിധ സബ് കമ്മറ്റികളിൽ പ്രവർത്തിച്ചിട്ടുണ്ട്.

മാധ്യമശ്രീക്കൊപ്പം, മാധ്യമരത്നയും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്ക് 10 അവാര്‍ഡുകളും നല്‍കുന്നു. പ്രസിഡന്റായ മധു കൊട്ടാരക്കരയോടൊപ്പം സുനില്‍ തൈമറ്റമാണ് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നത്. കൂടാതെ സണ്ണി പൌലോസ് (ട്രഷറര്‍ ), ജെയിംസ് വര്‍ഗ്ഗീസ് (വൈസ് പ്രസിഡന്റ്). അനില്‍ ആറന്‍ മുള(ജൊയിന്റ് സെക്രട്ടറി), ജീമോന്‍ ജോര്‍ ജ്ജ് (ജോയിന്റ് ട്രഷറര്‍) മാധ്യമശ്രീ പുരസ്‌കാര കമ്മറ്റി ചെയർമാൻ മാത്യു വർഗ്ഗീസ് , ചീഫ് കൺസൽട്ടൻറ് ജോർജ് ജോസഫ് എന്നിവർ അടങ്ങുന്ന ടീമും പ്രവര്‍ത്തിക്കുന്നു. ജൂറിയില്‍ ഡോ.ഡി ബാ ബുപോള്‍ ചെയര്‍മാന്‍. മാധ്യമ കുലപതികളായ തോമസ് ജേക്കബ്, കെ.എം റോയി, അലക്‌സാണ്‍ര്‍ സാം, അമേരിക്കയില്‍ നിന്ന് ഡോ.എം.വി പിളള എന്നിവരാണ് അംഗങ്ങള്‍. ഒരിക്കല്‍ കൂടി ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ വിതരണ ചടങ്ങ് കേരളത്തിലെത്തുകയാണ്. 2013 ൽ നടന്ന ബോള്‍ഗാട്ടി പാലസ് തന്നെയാണ് 2019 ജനുവരി 13 ന്‌ 6 മണിക്ക് ആരംഭിക്കുന്ന ചടങ്ങുകളുടെ വേദി.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top