Flash News

മുട്ട കട്‌ലെറ്റ്‌ (അടുക്കള)

December 16, 2018

egg-cutletകട്‌ലെറ്റ് ഇഷ്ടപ്പെടാത്തവര്‍ ആരുമുണ്ടാകുകയില്ല. കട്‌ലെറ്റുകള്‍ പല തരത്തിലുണ്ട്. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന രുചികരമായ മുട്ട കട്‌ലെറ്റ് എങ്ങനെ ഉണ്ടാക്കുന്നതെന്നു നോക്കാം.

ചേരുവകള്‍

മുട്ട – 5 എണ്ണം
ഉരുളകിഴങ്ങ് – 2 എണ്ണം
ഇഞ്ചി – 1 ഇഞ്ച്‌ കഷണം
പച്ചമുളക് – 2 എണ്ണം
ചെറിയ ഉള്ളി – 12 എണ്ണം
കറിവേപ്പില – 1 ഇതള്‍
കുരുമുളകുപൊടി – 1 /2 ടീസ്പൂണ്‍
റൊട്ടിപ്പൊടി – ½ കപ്പ്‌
എണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഉരുളകിഴങ്ങ് ഉപ്പ് ചേര്‍ത്ത് പുഴുങ്ങിയ ശേഷം തൊലികളയുക.

പച്ചമുളക്, ചെറിയ ഉള്ളി, ഇഞ്ചി, കറിവേപ്പില എന്നിവ ചെറുതായി അരിയുക.

പാനില്‍ 1 ടേബിള്‍സ്പൂണ്‍ എണ്ണ ഒഴിച്ച് ഇഞ്ചി, പച്ചമുളക്, ചെറിയ ഉള്ളി, കറിവേപ്പില എന്നിവ അല്പം ഉപ്പ് ചേര്‍ത്ത് ഗോള്‍ഡന്‍ നിറമാകുന്ന വരെ വഴറ്റുക.

മുട്ട (4 എണ്ണം) പൊട്ടിച്ച് വഴറ്റിയ മിശ്രതത്തിലേക്ക് ഒഴിക്കുക. അല്പം ഉപ്പ് ചേര്‍ത്ത് 2-3 മിനിറ്റ് നേരം ഇളക്കിയശേഷം വാങ്ങുക.

വഴറ്റിയ മുട്ടയില്‍ പുഴുങ്ങിയ ഉരുളകിഴങ്ങും കുരുമുളകുപ്പൊടിയും ചേര്‍ത്ത് കൈ കൊണ്ട് കുഴച്ച് ചെറിയ ഉരുളകളാക്കുക.

ബാക്കിയുള്ള മുട്ടയുടെ (1 എണ്ണം) വെള്ള ഭാഗം മാത്രം എടുത്തു പതപ്പിച്ചു വയ്ക്കുക.

പാനില്‍ വറക്കാനാവശ്യമായ എണ്ണ ചുടാക്കി മീഡിയം തീയില്‍ വയ്ക്കുക.

ഉരുളകള്‍ കൈകൊണ്ട് പരത്തി, പതപ്പിച്ച മുട്ടയില്‍ മുക്കി, റോട്ടിപൊടിയില്‍ പൊതിഞ്ഞ് എണ്ണയില്‍ ഇട്ട് ഇരുവശവും മൊരിച്ച് വറുത്തുകോരുക.

മുട്ട കട്‌ലെറ്റ്‌ ചൂടോടെ ടുമാറ്റോ സോസിന്റയും സവാളയുടെയും കൂടെ വിളമ്പാം.

കുറിപ്പ്
എണ്ണയില്‍ വറക്കുമ്പോള്‍ കട്‌ലെറ്റ്‌ പൊടിയാതിരിക്കാന്‍ കീമ (കട്‌ലെറ്റ്‌ മിശ്രിതം) ഒരു ദിവസം ഫ്രിഡ്ജില്‍ വയ്ക്കുക.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top