Flash News

ദേശീയ ദിനത്തോടനുബന്ധിച്ചു നടന്ന മെഗാ മെഡിക്കല്‍ ക്യാമ്പിന് വന്‍ ജനപങ്കാളിത്തം

December 16, 2018 , ഫ്രണ്ട്സ് ഓഫ് ബഹ്‌റൈന്‍

fob-medical-campബഹ്‌റൈന്‍ ദേശീയ ദിനത്തിന്റെ ഭാഗമായി ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈനും ഡിസ്കവര്‍ ഇസ്ലാമും അല്‍ഹിലാല്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പുമായി സഹകരിച്ചു നടത്തിയ മെഗാ മെഡിക്കല്‍ ക്യാമ്പില്‍ വിവിധ ദേശക്കാരായ ആയിരത്തിലേറെ പേര്‍ പങ്കെടുത്തു.

പതിവിനു വിപരീതമായി രക്ത പരിശോധനയ്ക്ക് പുറമെ ആവശ്യമുള്ള സ്പെഷ്യലിസ്റ്റുകളുടെ സൗജന്യ പരിശോധനയും നടത്താനുള്ള സൗകര്യം നിരവധി പേര്‍ക്ക് ഏറെ ഉപകാരപ്രദമായി. രക്ത പരിശോധനയിലൂടെ കിഡ്നി, ലിവര്‍, കൊളെസ്ട്രോള്‍, പ്രഷര്‍, ഷുഗര്‍ എന്നിവയുടെ പരിശോധനകളാണ് നടത്തിയത്. രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 വരെ നീണ്ടു നിന്ന ക്യാമ്പില്‍ നിരവധി സാമൂഹ്യ പ്രവര്‍ത്തകരും പ്രമുഖരും ആശംസകളര്‍പ്പിക്കാനെത്തി.

ബഹ്റൈന്‍ പ്രതിനിധികളായി അബ്ദുള്ള അസ്നാന്‍, ഹസ്സന്‍ ബുക്കമ്മസ് എന്നിവരും ഡിസ്കവര്‍ ഇസ്ലാം പ്രതിനിധികളായ ഷെയ്ഖ് മൂസ മുസ്തഫ, മുഹമ്മദ് സുബൈര്‍, സയ്യിദ് താഹിര്‍, സെയ്ദ്, യൂസുഫ് എന്നിവരും അല്‍ ഹിലാല്‍ ഗ്രൂപ്പ് പ്രതിനിധികള്‍ ആസിഫ്, ശരത്‌ചന്ദ്രന്‍, ലിജോയ്, ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍, സോമന്‍ ബേബി, ഐ.സി ആര്‍ എഫ് ചെയര്‍മാന്‍ അരുള്‍ദാസ്, കെ.സി.എ പ്രസിഡണ്ട് സേവി മാത്തുണ്ണി, ഇന്ത്യന്‍ സ്കൂള്‍ എക്സിക്യൂട്ടീവ് കമ്മറ്റിയംഗം അജയകൃഷ്ണന്‍, പൊതുപ്രവര്‍ത്തകരായ ജോണ്‍ ഫിലിപ്പ്, ബിജു മലയില്‍, അജിത് കുമാര്‍, വി.സി. ഗോപാലന്‍, സത്യന്‍ പേരാമ്പ്ര, സല്‍മാനുല്‍ ഫാരിസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഫൈസല്‍ എഫ്.എം, സയ്യിദ്, ജ്യോതിഷ് പണിക്കര്‍, റീന രാജീവ്, ജഗത് കൃഷ്ണകുമാര്‍, മോനി ഒടികണ്ടത്തില്‍, ജെ. രാജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ ഹോസ്പിറ്റല്‍ വിഭാഗം കണ്‍വീനര്‍ മണികുട്ടന്‍, രാജ് ഉണ്ണികൃഷ്ണന്‍, ഷൈജു കന്‍പത്ത്, ഷില്‍സ റിലീഷ്, ബിസ്മിയ രാജ്, നിഷ രാജീവ്, സുമിത സതീഷ്, സുജ മോനി, ശോഭ നായര്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

ഫോട്ടോ: സത്യന്‍ പേരാമ്പ്ര

FOB-1 fob-2 fob-3 fob-4 fob-5

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top