Flash News

സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ച റിപ്പോര്‍ട്ടാണ് ‘മുദ്ര വെച്ച’ കവറില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതെന്ന് അരുണ്‍ ഷൂരി; തുറന്ന കോടതിയില്‍ വാദങ്ങള്‍ കേട്ടിരുന്നെങ്കില്‍ കള്ളത്തരം പുറത്തായേനെ എന്ന്

December 16, 2018

bloombergquint_2018-11_10ddc98d-8f0b-4fe8-babf-a73df3102885_SECറാഫേല്‍ ഇടപാടിലെ വിവരങ്ങള്‍ മുദ്ര വെച്ച കവറില്‍ സുപ്രിം കോടതിയില്‍ നല്‍കിയത് കോടതിയെ തെറ്റിദ്ധരിപ്പിക്കാനായിരുന്നുവെന്ന് സാമ്പത്തിക വിദഗ്ധനും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ഷൂരി. വിലവിവരങ്ങളും മറ്റും രഹസ്യമായി മുദ്രവെച്ച കവറിലാണ് കോടതിയില്‍ സമര്‍പ്പിച്ചത്. തുറന്ന കോടതിയില്‍ വെച്ചാണ് അത് സമര്‍പ്പിച്ചിരുന്നെങ്കില്‍, ഞങ്ങളോ മറ്റുള്ളവരോ ജഡ്ജിമാരുടെ മുന്നില്‍ സത്യങ്ങള്‍ ചൂണ്ടിക്കാണിച്ചേനേ എന്നും അരുണ്‍ ഷൂരി പറഞ്ഞു. വിധി നിരാശാജനകമാണെങ്കിലും ഒരിക്കലുമൊരു തിരിച്ചടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദി വയര്‍ നടത്തിയ അഭിമുഖത്തിലാണ് അരുണ്‍ ഷൂരിയുടെ പ്രതികരണം.

“കോടതി വിധിയില്‍ നിരാശനാണെങ്കിലും ഇത് ആശ്ചര്യപ്പെടുത്തുന്നുമുണ്ട്. കോടതി ഭാഷയില്‍ പറഞ്ഞാല്‍, രേഖകളില്‍ സംഭവിച്ച പിഴവാണത്. ഇതുമായി സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് ഒന്നുമില്ല. പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി റിപ്പോര്‍ട്ടുമില്ല. സംസ്‌കരിച്ച രൂപമാണെങ്കിലും അല്ലെങ്കിലും പാര്‍ലമെന്റില്‍ അങ്ങനെയൊന്ന് സമര്‍പ്പിച്ചിട്ടില്ല. സമൂഹത്തിന്റെ മുന്നിലും ഒരു റിപ്പോര്‍ട്ടുമില്ല. ഇതെല്ലാം പരിശോധിക്കുമ്പോള്‍, ഒരൊറ്റ ഖണ്ഡികയില്‍ നാല് തെറ്റുകളാണ് ഉള്ളത്.” കോടതിക്ക് ഈ വിവരങ്ങള്‍ ആരാണ് നല്‍കിയതെന്ന് വെളിപ്പെടുത്തണമെന്നും അരുണ്‍ ഷൂരി പറഞ്ഞു. തെറ്റായ വിവരങ്ങള്‍ നല്‍കി കോടതിയെ തെറ്റിദ്ധരിപ്പിച്ച ആള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

സി.എ.ജി. റിപ്പോര്‍ട്ട് പി.എ.സി.ക്ക് സമര്‍പ്പിച്ചെന്നാണ് വിധിയില്‍ പറയുന്നത്. പി.എ.സി. അത് പരിശോധിച്ചെന്നും റിപ്പോര്‍ട്ടിന്റെ ചുരുക്കം പാര്‍ലമെന്റില്‍ സമര്‍പ്പിച്ചെന്നും അതിപ്പോള്‍ പരസ്യമാണെന്നും കോടതിവിധിയില്‍ പറയുന്നുണ്ട്.

എന്നാല്‍ പിഎസിക്ക് മുന്നില്‍ അത്തരമൊരു റിപ്പോര്‍ട്ട് എത്തിയിട്ടില്ലെന്ന് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ വ്യക്തമാക്കിയിരുന്നു. കോടതിയെ തെറ്റിധരിപ്പിച്ചതിന് സര്‍ക്കാര്‍ മാപ്പു പറയണമെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ സുപ്രീംകോടതിയെ കേന്ദ്രസര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണം ഉയരുമ്പോഴാണ് തിരുത്തല്‍ അപേക്ഷയുമായി സര്‍ക്കാര്‍ കോടതിയെ സമീപിക്കുന്നത്.അരുണ്‍ ഷൂരി ഉള്‍പ്പെടെ യശ്വന്ത് സിന്‍ഹ, സഞ്ജയ് സിങ്, എംഎല്‍ ശര്‍മ്മ, പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.

ആരോപണം ഉയരുമ്പോള്‍, തിരുത്തല്‍ അപേക്ഷ നല്‍കി കേന്ദ്രസര്‍ക്കാര്‍

newsrupt_2018-12_895c482c-763c-42f1-a9a6-442c91994e00_rafale_modiറഫേല്‍ വിധിയില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തിരുത്തല്‍ അപേക്ഷ നല്‍കി. റഫേല്‍ കേസില്‍ സുപ്രീം കോടതിയെ കേന്ദ്രസര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം ഉയരുമ്പോഴാണ് തിരുത്തല്‍ അപേക്ഷയുമായി സുപ്രീം കോടതിയെ കേന്ദ്രസര്‍ക്കാര്‍ സമീപിക്കുന്നത്. വിധിയില്‍ പിഴവെന്ന് സൂചിപ്പിച്ചാണ് തിരുത്തല്‍ അപേക്ഷ. ആരോപണം ഉയര്‍ന്ന സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശം തന്നെയാണ് പിഴവായി കേന്ദ്രസര്‍ക്കാര്‍ തിരുത്താന്‍ അപേക്ഷിക്കുന്നതും.

സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റ് പരിശോധിച്ചുവെന്ന ഭാഗം തിരുത്തണമെന്നാണ് ആവശ്യം. വിലവിവരങ്ങള്‍ സിഎജിക്ക് നല്‍കിയെന്നതടക്കം തിരുത്തണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം. സര്‍ക്കാര്‍ നല്‍കിയ കുറിപ്പിലെ രണ്ട് ഭാഗങ്ങള്‍ തെറ്റായി വായിച്ചുവെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. അടുത്തമാസം രണ്ടിന് തിരുത്തല്‍ അപേക്ഷ കോടതിയില്‍ പരാമര്‍ശിക്കും.

സി.എ.ജി റിപ്പോര്‍ട്ട് സഭയിലും പി.എ.സിക്കും നല്‍കിയെന്നും റിപ്പോര്‍ട്ട് പി.എ.സി പരിശോധിച്ചുവെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. റിപ്പോര്‍ട്ട് ഇപ്പോള്‍ പരസ്യമാണെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇത്തരത്തില്‍ പാര്‍ലമെന്റിന് മുമ്പില്‍ റിപ്പോര്‍ട്ട് എത്തിയിട്ടില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നു.

റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയ അറ്റോര്‍ണി ജനറലിനേയും (എ.ജി) കം‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനേയും (സി.എ.ജി) പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പി.എ.സി) വിളിച്ച് വരുത്തി വിശദീകരണം തേടുമെന്ന് പി.എ.സി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തിരുത്തല്‍ അപേക്ഷയുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

റഫേല്‍ വിഷയത്തില്‍ സി.എ.ജി. റിപ്പോര്‍ട്ടുണ്ടെന്നും അത് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിച്ചെന്നുമുള്ള വിധിയിലെ പരാമര്‍ശം വസ്തുതാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസും ഹര്‍ജിക്കാരും രംഗത്തെത്തിയിരുന്നു.

സി.എ.ജി. റിപ്പോര്‍ട്ട് പി.എ.സി.ക്ക് സമര്‍പ്പിച്ചെന്നാണ് വിധിയില്‍ പറയുന്നത്. പി.എ.സി. അത് പരിശോധിച്ചെന്നും റിപ്പോര്‍ട്ടിന്റെ ചുരുക്കം പാര്‍ലമെന്റില്‍ സമര്‍പ്പിച്ചെന്നും അതിപ്പോള്‍ പരസ്യമാണെന്നും കോടതിവിധിയില്‍ പറയുന്നുണ്ട്. പിഎസിക്ക് മുന്നില്‍ അത്തരമൊരു റിപ്പോര്‍ട്ട് എത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കോടതിയെ തെറ്റിധരിപ്പിച്ചതിന് സര്‍ക്കാര്‍ മാപ്പു പറയണം.

റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് ഏതെങ്കിലും റിപ്പോര്‍ട്ട് ലഭിച്ചതായി പാര്‍ലമെന്റ് രേഖകളിലില്ല. പാര്‍ലമെന്റാണ് റിപ്പോര്‍ട്ട് പിഎസിക്ക് വിടുന്നത് ഈ സാഹചര്യത്തില്‍ സിഎജി റിപ്പോര്‍ട്ട് പിഎസി പരിശോധിച്ചെന്ന വിധിന്യായത്തിലെ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്.

റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. പിഎസി സിഎജി റിപ്പോര്‍ട്ട് കണ്ടിട്ടില്ല ഒരു പക്ഷേ പ്രൈംമിനിസ്റ്റര്‍ ഓഫീസ് കണ്ടിരിക്കാമെന്നായിരുന്നു രാഹുല്‍ഗാന്ധി പറഞ്ഞത്.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top