Flash News

ഐ‌എസ്‌ആര്‍‌ഒ ചാരക്കേസ് അന്വേഷിക്കാന്‍ സിബി മാത്യൂസിന്റെ അസിസ്റ്റന്റായിരുന്ന സെന്‍‌കുമാര്‍ അമിതാവേശം കാട്ടി; കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് നമ്പി നാരായണന്‍

December 17, 2018

newsrupt_2018-12_4a63864c-975d-48b3-88c4-735704c91b80_nambi_narayanan_bignewslive_malayalam_newsഐ‌എസ്‌ആര്‍‌ഒ ചാരക്കേസ് അന്വേഷിക്കാന്‍ പോലീസിന് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടും അന്ന് സിബി മാത്യൂസിന്റെ അസിസ്റ്റന്റായിരുന്ന ടി പി സെന്‍‌കുമാര്‍ അമിതാവേശം കാണിച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് നമ്പി നാരായണന്‍. ആ കേസിന്റെ പുനരന്വേഷണത്തിന് സെന്‍കുമാറിന് അമിത തല്പര്യമുണ്ടായിരുന്നു. സെന്‍കുമാര്‍ എതിര്‍കക്ഷിയായി നമ്പി നാരായണന്‍ നഷ്ടപരിഹാര കേസ് നല്‍കിയിട്ടുണ്ട്. ഇതുമായി മുന്നോട്ടു പോകുമെന്നും മനോരമ ന്യുസ് മേക്കര്‍ പരിപാടിയില്‍ നാരായണന്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ തീരുമാനിച്ചിട്ടല്ല സെന്‍കുമാര്‍ കേസ് അന്വേഷിക്കാന്‍ പുറപ്പെട്ടത്. പൊലീസിന് കേസന്വേഷിക്കാന്‍ നിയമപരമായി അധികാരമില്ലെന്ന് കോടതി അറിയിച്ചിട്ടും കേസുമായി സെന്‍കുമാര്‍ മുന്നോട്ട് പോയി. ഉത്തരവാദിത്തപ്പെട്ട ഉദ്യേഗസ്ഥന്‍ അങ്ങനെയല്ല ചെയ്യേണ്ടതെന്നും നമ്പി നാരായണന്‍ കൂട്ടിച്ചേര്‍ത്തു.

“സെന്‍കുമാര്‍ ആ സമയത്ത് സിബി മാത്യുവിന്റെ ഡയറക്ട് അസിസ്റ്റന്റ് ആയിരുന്നു. ഈ കേസ് അന്വേഷിക്കാനും ഈ കേസിന് പുറത്തുള്ള കാര്യം നോക്കാനും സെന്‍കുമാറിന് വലിയ താല്പര്യമായിരുന്നു. അത് കൊണ്ടാണ് സിജിഎം കോടതിയില്‍ അദ്ദേഹം അനുമതി വാങ്ങിച്ചത്.”

നമ്പി നാരായണനെ കുടുക്കാന്‍ സെന്‍കുമാര്‍ ശ്രമിച്ചെന്ന പരാതിയില്‍ നിലവില്‍ കേസ് കോടതിയിലാണ്. നമ്പി നാരായണനാണ് സെന്‍കുമാറിനെതിരെ പരാതി നല്‍കിയത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ പരാതിയില്‍ സെന്‍കുമാര്‍ ഏഴാമത്തെ എതിര്‍കക്ഷിയാണ്.

ഇതിന് പുറമെ ചാരക്കേസില്‍ നമ്പി നാരായണനെ കുടുക്കാന്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ ശ്രമിച്ചെന്ന് കാണിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. കോടതിയെ തെറ്റിദ്ധരിപ്പിച്ച് തുടരന്വേഷണത്തിന് സെന്‍കുമാര്‍ അനുമതി വാങ്ങിയെന്നും, സിബിഐ അന്വേഷിച്ച കേസില്‍ സെന്‍കുമാര്‍ വീണ്ടും അന്വേഷണം നടത്തിയെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

സംവാദത്തില്‍ പങ്കെടുത്ത സിപിഐഎം നേതാവ് എംഎം ലോറന്‍സ് മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയ്ക്കുനേരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേഷ്ടാവുകൂടിയായ രമണ്‍ വാസ്തവ അഴിമതിക്കാരനാണെന്നും ഭൂമിയിടപാടില്‍ അനധികൃതമായി ഇടപ്പെട്ട കാര്യം തനിക്ക് നേരിട്ട് അറിയാമെന്നും ഇടതുപക്ഷ നേതാക്കളെ പറ്റിക്കാന്‍ തക്ക കഴിവുള്ള ആളാണ് അദ്ദേഹമെന്നും ലോറന്‍സ് പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top