Flash News

ലോകവ്യാപകമായി നിരോധിച്ച മയക്കുമരുന്നുമായി സീരിയല്‍ നട് അശ്വതി ബാബുവും ഡ്രൈവറും കൊച്ചിയില്‍ പിടിയിലായി; വന്‍ മയക്കുമരുന്നു മാഫിയയുടെ കണ്ണിയാണ് നടി എന്ന്

December 17, 2018

aswaകൊച്ചി: മയക്കുമരുന്നു ലോബിയുടെ ഹബ്ബായി മാറിക്കഴിഞ്ഞ എറണാകുളത്ത് രണ്ടു മാസം മുന്‍പ് നര്‍ക്കോട്ടിക്സ് വിഭാഗം ഇരുന്നൂറു കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. എന്നാല്‍ സമാന സ്വഭാവമുള്ള മറ്റൊരു മയക്കുമരുന്നു വേട്ടയില്‍ ഇപ്പോള്‍ അറസ്റ്റിലായത് സീരിയല്‍ നടിയും അവരുടെ ഡ്രൈവറുമാണ്. ലോകവ്യാപകമായി നിരോധിച്ച ഏറ്റവും വീര്യം കൂടിയ മയക്കുമരുന്നാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.  തിരുവനന്തപുരം സ്വദേശിനി അശ്വതി ബാബുവാണ് പിടിയിലായ നടി. ഇവരുടെ ഡ്രൈവര്‍ ബിനോയ് എബ്രഹാമിനെയും പിടികൂടി.

അശ്വതി ബാബു മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും വില്‍പ്പന നടത്തുന്നുവെന്നും പൊലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളായി ഇവര്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇന്നലെ രാവിലെയാണ് കാക്കനാടുള്ള നടിയുടെ ഫ്‌ലാറ്റിലെത്തി തൃക്കാക്കര പൊലീസ് 3.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. ബാഗ്ലൂരില്‍ നിന്നും ഡ്രൈവര്‍ ബിനോയ് വഴിയാണ് അശ്വതി മയക്കുമരുന്ന് കൊച്ചിയിലെത്തിച്ചിരുന്നത്.

വില്‍പ്പനക്ക് പുറമെ മൂന്ന് ദിവസത്തിലൊരിക്കല്‍ വീതം അശ്വതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു. കൊച്ചിയിലെ ഡിജെ പാര്‍ട്ടികളടക്കമുള്ള ഉന്നത പാര്‍ട്ടികളില്‍ ഇത്തരം മയക്കുമരുന്ന് വിതരണം ചെയ്തിരുന്നുവെന്നും സാധാരണ മയക്കുമരുന്നില്‍ നിന്നും വ്യത്യസ്തമായി 24 മണിക്കൂര്‍ വരെ ഇതിന്റെ ലഹരി നിലനില്‍ക്കുമെന്നും പൊലീസ് പറയുന്നു.

ലോക വ്യാപകമായി വില്‍പ്പനയും ഉപയോഗവും നിരോധിച്ച ലഹരിമരുന്നാണ് മെത്തലിന്‍ ഡയോക്‌സി മെത്തഫിറ്റമിന്‍ എന്ന എംഡിഎംഎ. പ്രതികള്‍ക്കെതിരെ എന്‍ഡിപിഎസ് ആക്റ്റ് പ്രകാരം കേസെടുത്തു.

 
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top