Flash News

ഭാര്യയേയും മകനേയും വെടിവെച്ചു കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു; മകള്‍ ഗുരുതരാവസ്ഥയില്‍

December 17, 2018 , പി.പി. ചെറിയാന്‍

coast+guardമയാമി : കുടുംബ പ്രശ്നത്തെത്തുടര്‍ന്ന് ഭാര്യയേയും മകനേയും വെടിവെച്ചുകൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. വെടിയേറ്റ മകള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ഡിസംബര്‍ 16-ന് മയാമിയിലായിരുന്നു സംഭവം. ഭാര്യയുമായുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്നാണ് യു.എസ്. കോസ്റ്റ് ഗാര്‍ഡായ ഭര്‍ത്താവ്, ഭാര്യക്കും മക്കള്‍ക്കും നേരെ വെടിവച്ചതും ഭാര്യയും ഏഴു വയസ്സുള്ള മകനും സംഭവ സ്ഥലത്തുതന്നെ കൊല്ലപ്പെടുകയും എട്ടു വയസുള്ള മകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. മകളെ ഗുരുതരാവസ്ഥയില്‍ മിയാമി ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രിസ്‌നര്‍ പിന്നീട് സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്തതായി അധികൃതര്‍ പറഞ്ഞു.

2001 മുതല്‍ മയാമി കോസ്റ്റ് ഗാര്‍ഡ് ബേസില്‍ ഉണ്ടായിരുന്ന 44-കാരന്‍ ജോണ്‍ പ്രിസ്‌നറാണ് ഭാര്യ ഗ്രച്ചന്‍ പ്രിസ്‌നര്‍ (39) ക്കു നേരെയും മകനും മകള്‍ക്കും നേരെയും വെടിയുതിര്‍ത്തത്. കുടുംബം വളരെ സന്തോഷകരമായിട്ടാണ് കഴിഞ്ഞിരുന്നതെന്നും വെടിവയ്പിനു പ്രേരിപ്പിച്ചതെന്തായിരുന്നുവെന്ന് അറിയില്ലെന്നും സമീപവാസികള്‍ പറയുന്നു.

വെടിവയ്പ് നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്ന മാതാവിനോട് ഓടി രക്ഷപ്പെടാന്‍ ഗ്രച്ചന്‍ പറഞ്ഞതായി അറിയുന്നു. പോലീസ് വീട്ടിലെത്തുമ്പോള്‍ ഗ്രച്ചനും മകനും മരിച്ചിരുന്നുവെന്നും മകള്‍ ഗുരുതരാവസ്ഥയിലായിരുന്നുവെന്നും കോസ്റ്റ് ഗാര്‍ഡ് വക്താവ് റയാന്‍ കെല്ലി മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തെക്കുറിച്ചു കോസ്റ്റ് ഗാര്‍ഡും, മയാമി ഡേഡ് കൗണ്ടി പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

coast11


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top