Flash News

ഇന്നത്തെ നക്ഷത്ര ഫലം (17 ഡിസംബര്‍ 2018)

December 17, 2018 , .

banner3അശ്വതി: ചര്‍ച്ചകള്‍ വിജയിക്കും. അര്‍പ്പണബോധത്തോടു കൂടിയ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തി കൈവരും. ആഗ്രഹസാഫല്യമുണ്ടാകും.

ഭരണി: മുടങ്ങിക്കിടപ്പുളള പദ്ധതികള്‍ പുനരാരംഭിക്കും. അവസരങ്ങള്‍ പ്രയോജനപ്പെടുത്തുവാന്‍ സാധിക്കും. കീഴ്ജീവനക്കാര്‍ക്കു പരിശീലനം നല്‍കും.

കാര്‍ത്തിക: നഷ്ടപ്പെട്ട ഉദ്യോഗത്തില്‍ പുനര്‍നിയമനമുണ്ടാകും. കടം കൊടുത്ത സംഖ്യ തിരിച്ചു ലഭിക്കും. ലാഭശതമാന വ്യവസ്ഥ വ്യാപാരത്തിനു തുടക്കം കുറിക്കും.

രോഹിണി: ആഗ്രഹങ്ങള്‍ സഫലമാകും. ഉപരിപഠനത്തിന് ഉദ്ദേശിച്ച സ്ഥാപനത്തില്‍ ചേരുവാന്‍ സാധിക്കും. ഓര്‍മ്മശക്തി, പ്രവര്‍ത്തനക്ഷമത എന്നിവ വർധിക്കും.

മകയിരം: ആലോചിക്കുന്ന കാര്യങ്ങള്‍ സാധിക്കും. പുതിയ പദ്ധതിക്കു രൂപകൽപ്പന തയ്യാറാകും. കുടുംബത്തില്‍ സമാധാനമുണ്ടാകും. ചെലവിനു നിയന്ത്രണം വേണം.

തിരുവാതിര: തീരുമാനങ്ങളില്‍ ഔചിത്യമുണ്ടാകും. പുതിയ സുഹൃത്ബന്ധം ഉടലെടുക്കും. പ്രണയം, ആഗ്രഹങ്ങള്‍ എന്നിവ സഫലമാകും.

പുണര്‍തം: ഔദ്യോഗിക ചര്‍ച്ചകള്‍ക്കു പൂര്‍ണ്ണത ഉണ്ടാവുകയില്ല. ജാമ്യം നില്‍ക്കരുത്. പണം കടം കൊടുക്കരുത്. ലക്ഷ്യപ്രാപ്തിയ്ക്ക് അഹോരാത്രം പ്രവര്‍ത്തിക്കണം.

പൂയ്യം: ആരോഗ്യം തൃപ്തികരമായിരിക്കുമെങ്കിലും അശ്രദ്ധ കൊണ്ട് വീഴ്ചയ്ക്കു യോഗമുണ്ട്. അപര്യാപ്തതകള്‍ മനസിലാക്കി ജീവിക്കുവാന്‍ തയ്യാറാകും. ആശ്രാന്ത പരിശ്രമത്താല്‍ അനുകൂലവിജയം ഉണ്ടാകും.

ആയില്യം: ആശയങ്ങള്‍ യാഥാർഥ്യമാകും. സാമ്പത്തികവരുമാനം വർധിക്കും. പ്രവൃത്തികള്‍ക്ക് അംഗീകാരം ലഭിക്കും. പദ്ധതിസമര്‍പ്പണത്തില്‍ ലക്ഷ്യപ്രാപ്തിനേടും.

മകം: ഭൂമി വിൽക്കുവാന്‍ തയ്യാറാകും. ആത്മവിശ്വാസം വർധിക്കും. സന്ധിസംഭാഷണത്തില്‍ വിജയിക്കും. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റമുണ്ടാകും.

പൂരം: ഏറ്റെടുത്ത ഉദ്യമം വിജയിക്കും. പ്രവര്‍ത്തനക്ഷമത വർധിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. സ്വസ്ഥതയും സമാധാനവും ദാമ്പത്യ ഐക്യവും ഉണ്ടാകും.

ഉത്രം: വിശേഷപ്പെട്ട ദേവാലയദര്‍ശനമുണ്ടാകും. ദേഹാസ്വാസ്ഥ്യം വർധിക്കും. വ്യവസ്ഥകള്‍ക്കു കഠിനപ്രയത്നം വേണം. അപകീര്‍ത്തിക്കു യോഗമുണ്ട്. കടം കൊടുക്കരുത്.

അത്തം: സന്താനസംരക്ഷണമുണ്ടാകും. കഫനീര്‍ദ്ദോഷ രോഗങ്ങള്‍ വർധിക്കും. അവധി കഴിഞ്ഞു വിദേശ ഉദ്യോഗത്തിനു യാത്രപുറപ്പെടും.

ചിത്തിര: അസൂയാലുക്കള്‍ വർധിക്കും. മുന്‍കോപം നിയന്ത്രിക്കണം. അസമയങ്ങളിലുളള യാത്ര ഉപേക്ഷിക്കണം. ചുമതലകള്‍ വർധിക്കും.

ചോതി:പുതിയ കര്‍മ്മമേഖലകള്‍ക്കു രൂപരേഖ തയ്യാറാകും. സന്താനങ്ങള്‍ക്കു വേണ്ടി ഭൂമിവാങ്ങും. പ്രവര്‍ത്തനക്ഷമത വർധിക്കും. കൂടുതല്‍ ഉത്തരവാദിത്ത്വങ്ങള്‍ ഏറ്റെടുക്കും.

വിശാഖം: ഉപരിപഠനത്തിനു ചേരും. വിജ്ഞാനം ആര്‍ജിക്കും. പുതിയ വാഹനം വാങ്ങും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

അനിഴം: തീരുമാനങ്ങളില്‍ ഔചിത്യമുണ്ടാകും. വാക്കുകളും പ്രവൃത്തികളും ഫലപ്രദമായിത്തീരും. പദ്ധതി സമര്‍പ്പണത്തില്‍ ലക്ഷ്യപ്രാപ്തി നേടും.

തൃക്കേട്ട: പുതിയ ആത്മബന്ധം ഉടലെടുക്കും. പ്രണയബന്ധം സഫലമാകും. ദുസ്സംശയം ഉപേക്ഷിക്കണം. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗതയിലാക്കുവാന്‍ നിര്‍ദ്ദേശം നല്‍കും.

മൂലം: ധര്‍മ്മപ്രവൃത്തികള്‍ക്കും പുണ്യപ്രവൃത്തികള്‍ക്കും പണം മുടക്കും. പുതിയ സുഹൃത്ബന്ധം ഉടലെടുക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും.

പൂരാടം: ചെയ്യുന്ന പ്രവൃത്തികള്‍ക്ക് അനുഭവം കുറയും. ഉദ്യോഗം ഉപേക്ഷിക്കരുത്. തീരുമാനങ്ങളില്‍ ഔചിത്യം കുറയും. സാമ്പത്തിക ക്രയവിക്രയങ്ങളില്‍ സൂക്ഷിക്കണം.

ഉത്രാടം: സത്യാവസ്ഥ ബോധിപ്പിക്കുവാന്‍ സാധിക്കും. സുഹൃത് സഹായഗുണമുണ്ടാകും. വിദേശയാത്രാനുമതി ലഭിക്കും. വ്യവസായം നവീകരിക്കുവാന്‍ തീരുമാനിക്കും.

തിരുവോണം: ആഗ്രഹങ്ങള്‍ സഫലമാകും. വ്യവസ്ഥകള്‍ പാലിക്കും. ഉത്സാഹവും ആത്മധൈര്യവും ഓർമശക്തിയും പ്രവര്‍ത്തനക്ഷമതയും വർധിക്കും. പുതിയ വ്യാപാരത്തിന് ആശയമുദിക്കും.

അവിട്ടം: ശുഭകര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നതു നന്നല്ല. ചുമതലകള്‍ മറ്റൊരാളെ ഏൽപ്പിക്കരുത്. മാതൃ-പിതൃ സന്താനസംരക്ഷണം ആശ്വാസമുണ്ടാക്കും. മനോധൈര്യം കുറയും.

ചതയം: സങ്കീര്‍ണ്ണമായ വിഷയങ്ങള്‍ക്ക് ശാശ്വതപരിഹാരമുണ്ടാകും. സന്താനങ്ങളോടൊപ്പം താമസിക്കുവാനിടവരും. ആഗ്രഹസാഫല്യമുണ്ടാകും. പറയുന്ന വാക്കുകള്‍ ഫലപ്രദമായിത്തീരും.

പൂരോരുട്ടാതി: ശത്രുക്കള്‍ വർധിക്കും. ചെയ്യുന്ന പ്രവൃത്തികള്‍ അബദ്ധമായിത്തീരും. പ്രതികരണശേഷി കുറയും. അപര്യാപ്തതകള്‍ പരിഹരിക്കും. ഊഹക്കച്ചവടത്തില്‍ നഷ്ടമുണ്ടാകും .

ഉത്രട്ടാതി: സന്താനസംരക്ഷണം ആശ്വാസമുണ്ടാക്കും. സ്വപ്നസാക്ഷാല്‍ക്കാരമുണ്ടാകും. ഊഹക്കച്ചവടത്തില്‍ ലാഭമുണ്ടാകും. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റമുണ്ടാകും.

രേവതി: മംഗളകര്‍മ്മങ്ങള്‍ക്കു നേതൃത്വം നല്‍കും. വിഷമഘട്ടങ്ങളെ തരണം ചെയ്യും. അപര്യാപ്തതകള്‍ പരിഹരിക്കും. പണം കുറച്ചുകൊണ്ട് കരാർ ജോലി ഏറ്റെടുക്കരുത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top