Flash News

ഭക്ഷണത്തെ പേടിക്കുന്നൊരു പെണ്‍‌കുട്ടി

December 17, 2018

77091-foodഭക്ഷണത്തെ ഭയക്കുന്നു എന്നു കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും അത്ഭുതം തോന്നാം. എന്നാല്‍ ഇംഗ്ലണ്ടില്‍ നിന്നൊരു പെണ്‍കുട്ടി ഭക്ഷണത്തെ ഭയക്കുന്നതു കാരണം ആരോഗ്യപ്രശ്നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുകയാണ്. ഗ്രേസ് ഡോയ് എന്ന ഈ പെണ്‍കുട്ടി ഭക്ഷണം കഴിക്കാതെയായതോടെ ശരീരം ശോഷിച്ചു പോവുകയും ദിനംപ്രതി രോഗങ്ങള്‍ വേട്ടയാടുകയും ചെയ്യുന്നു.

ഭക്ഷണത്തോട് ഭയം തോന്നുന്ന സിബോഫോബിയ എന്ന സങ്കീര്‍ണമായ രോഗമാണ് ഇംഗ്ലണ്ടില്‍ നിന്നുള്ള ജനിന്‍റെ മകളായ ഗ്രേസ് ഡോയ്ക്ക്. ഒരു കൈക്കുമ്പിളില്‍ കൊള്ളുന്ന ഭക്ഷണത്തില്‍ കൂടുതല്‍ കഴിക്കാന്‍ ഗ്രേസിനാവില്ല. മണിക്കൂറുകളോളമെടുത്താണ് അല്‍പ്പമെങ്കിലും ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നത്.

ഭക്ഷണം കഴിക്കാതെ ഗ്രേസിന്‍റെ ശരീരഭാരം 20 കിലോ ഗ്രാമിലും താഴെയായി കുറഞ്ഞു. ദിനംപ്രതി ഇത് കുറഞ്ഞു കൊണ്ടിരിക്കുകയാണ്. അനാരോഗ്യം മൂലം ആന്തരികാവയവങ്ങളില്‍ പലതും മരുന്നുകളോട് പോലും പ്രതികരിക്കാത്ത അവസ്ഥയിലെത്തിയെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മകളുടെ ഈ അവസ്ഥ മൂലം ജോലി പോലും ഉപേക്ഷിച്ചിരിക്കുകയാണ് ജനിന്‍. അസാധാരണ ഭക്ഷണ മെനുവാണ് ഇപ്പോള്‍ ഗ്രേസിനുള്ളത്.

രാവിലെ ഒരു സ്‌കൂപ്പ് ഐസ്‌ ക്രീം, ഉച്ചയ്ക്ക് സൂപ്പ്, രാത്രിയില്‍ ക്രിസ്പി ഭക്ഷണ സാധനങ്ങള്‍. ഇതില്‍ കൂടുതലൊന്നും കഴിക്കാന്‍ ഗ്രേസിനാവില്ല. ഒരു സ്‌കൂപ്പ് ഐസ്‌ ക്രീം പോലും മണിക്കൂറുകളെടുത്താണ് ഗ്രേസ് കഴിച്ചു തീര്‍ക്കുന്നത്. ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുന്നതിനാല്‍ ആമാശയത്തിലേക്ക് ഒരു ട്യൂബ് ഘടിപ്പിച്ച് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ദ്രവരൂപത്തിലാക്കി ഗ്രേസിന് നല്‍കുകയാണ് പതിവ്.

ട്യൂബ് മാറ്റി ഭക്ഷണം നേരെ കഴിക്കാന്‍ പരിശീലിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാതെ ഗ്രേസിന്‍റെ വളര്‍ച്ച തന്നെ നിലച്ചുപോയ അവസ്ഥയാണുള്ളത്. ഭക്ഷണം ചവച്ചു കഴിക്കാനുള്ള പേടി, ഭക്ഷണം വിഴുങ്ങാനുള്ള പേടി, ഖരാവസ്ഥയിലുള്ള ഭക്ഷണത്തോടുള്ള പേടി, മറ്റുള്ളവര്‍ ഉണ്ടാക്കുന്ന ഭക്ഷണത്തോടുള്ള പേടി തുടങ്ങി നിരവധി ഫോബിയകള്‍ ഗ്രേസിനെ അലട്ടുന്നു.

ഗ്രേസിന്‍റെ പ്രശ്‌നം പരിഹരിക്കാന്‍ 12 വര്‍ഷം കൊണ്ട് മൂന്നോളം ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും ഒരു ഫലവും കണ്ടില്ല. ശാരീരിക പ്രശ്‌നം എന്നതിലുപരി ഇതൊരു മാനസിക പ്രശ്‌നമാണെന്നാണ് ഡോക്ടര്‍മാരും പറയുന്നത്. ചികിത്സകളില്‍ വിശ്വാസം നഷ്ടപ്പെട്ട് തുടങ്ങിയ ജനിന്‍ സ്വന്തം മകള്‍ കണ്ണിന് മുന്നില്‍ ഇഞ്ചിഞ്ചായി ഇല്ലാതാവുന്നതിന് മുന്‍പ് ഈ അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാവുമോ എന്നാണ് ഇപ്പോള്‍ ഡോക്ടര്‍മാരോട് ചോദിക്കുന്നത്.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top