Flash News

കേന്ദ്ര സര്‍ക്കാരിനെതിരെ നിപാട് കടുപ്പിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

December 18, 2018

rahul_19ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിനെതിരെ നിപാട് കടുപ്പിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. കര്‍ഷകരെ അവഗണിച്ച് വ്യവസായികള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന നരേന്ദ്ര മോദിക്ക് ഇനി ഉറക്കമില്ലാത്ത രാത്രികളായിരിക്കുമെന്നും, കര്‍ഷകരുടെ വായ്പ എഴുതിത്തള്ളും വരെ പ്രക്ഷോഭം തുടരുമെന്നും രാഹുല്‍ വ്യക്തമാക്കി.

അടുത്തുവരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ഷക വായ്പ എഴുതിത്തള്ളുന്നത് കോണ്‍ഗ്രസ് മുഖ്യവിഷയമാക്കും. കര്‍ഷകര്‍ക്കൊപ്പം കോണ്‍ഗ്രസ് നില്‍ക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ഷകരെ കൈവിട്ട് ഏതാനും വ്യവസായികളുടെ പോക്കറ്റില്‍ കോടികള്‍ വെച്ചുകൊടുത്ത പ്രധാനമന്ത്രിക്ക് ഇനി ഉറക്കമില്ലാത്ത നാളുകളാണ്. മോദിയുടെ ഉറക്കം കെടുത്തുന്ന പ്രക്ഷോഭങ്ങളുമായി കോണ്‍ഗ്രസ് മുന്നിട്ടിറങ്ങും. നാലരവര്‍ഷം ഭരിച്ചിട്ടും കര്‍ഷകരുടെ വായ്പയില്‍ 1 രൂപ പോലും ഇളവു ചെയ്യാന്‍ മോദി തയ്യാറായില്ല. രണ്ട് സംസ്ഥാനങ്ങളില്‍ അധികാരത്തിലേറി മണിക്കൂറുകള്‍ക്കകം കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ഷകരുടെ വായ്പ ഇളവ് ചെയ്തു. പണക്കാരുടെ വായ്പ എഴുതിതള്ളുന്ന മോദി നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ കൊള്ളയടിച്ചുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഇന്നലെ അധികാരമേറ്റ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ സംസ്ഥാനങ്ങളിലെ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളിയ പശ്ചാത്തലത്തിലാണ് രാഹുലിന്റെ മുന്നറിയിപ്പ്. രണ്ട് സംസ്ഥാനങ്ങളിലെയും നടപടി കേന്ദ്രസര്‍ക്കാര്‍ മാതൃകയാക്കണമെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി മോദി ഇന്ത്യയെ രണ്ടാക്കി. പാവങ്ങളും കര്‍ഷകരും ചെറുകിട വ്യാപാരികളും യുവാക്കളും ഒരുവശത്ത്. മറുവശത്താകട്ടെ 15 വ്യവസായികളുമാണെന്ന് രാഹുല്‍ ആരോപിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top