Flash News

മുന്തിരി വൈന്‍ (അടുക്കള)

December 18, 2018

wineeeആവശ്യമായ സാധനങ്ങള്‍

1. കറുത്ത മുന്തിരി – രണ്ട് കിലോ

2 പഞ്ചസാര – ഒരു കിലോ(വെള്ളത്തില്‍ അലിയിച്ചത്)

3. വെള്ളം – മൂന്ന് കപ്പ്(തിളപ്പിച്ചാറിയത്)

4. യീസ്റ്റ് – അര ടീസ്പൂണ്‍(ഡ്രൈ)

തയ്യാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ ഭരണിയില്‍ ചെറുതായി പൊട്ടിച്ച മുന്തിരിയും യീസ്റ്റും പഞ്ചസാരയും തിളപ്പിച്ചാറിയ വെള്ളവും ചേര്‍ത്ത് ഇളക്കി, ഭരണിയുടെ വായ തുണികൊണ്ട് നന്നായി അടച്ച്‌ക്കെട്ടുക.ഓരോ ദിവസവും രാവിലെ ഇത് തുറന്ന് നന്നായി ഇളക്കിയതിനു ശേഷം അടച്ച് കെട്ടുക.ഇത് ഒരാഴ്ചത്തേക്ക് തുടരുക.രണ്ടാഴ്ച കഴിയുമ്പോള്‍ നന്നായി ഉടച്ച് അരിച്ചെടുത്ത് വീണ്ടും ഭരണിയിലൊഴിക്കുക. ഇരുപത്തൊന്നു ദിവസം കഴിയുമ്പോള്‍ കുപ്പിയിലാക്കി ഉപയോഗിക്കാം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top