Flash News

മോശം പ്രകടനം; കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനെ പുറത്താക്കി; ഇത് നേരത്തേ ആകാമായിരുന്നുവെന്ന് ഐ‌എം വിജയന്‍

December 19, 2018

david-jamesടീമിന്റെ ഈ സീസണിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജെയിംസിനെ പുറത്താക്കി. എന്നാല്‍ ജെയിംസ് ഒരു നല്ല ഗോള്‍ കീപ്പറാണെന്നും നല്ല കോച്ച് അല്ലെന്നും ഐ‌എം വിജയന്‍ വ്യക്തമാക്കി. പുറത്താക്കല്‍ നേരത്തെ ആകാമായിരുന്നുവെന്നും വിജയന്‍ പറഞ്ഞു. ഐഎസ്എല്‍ നാലാം സീസണില്‍, 2018 ജനുവരിയില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകനായി ചുമതലയേറ്റ ഡേവിഡ് ജയിംസ്, നിര്‍ണായക ഘട്ടത്തില്‍ ടീമിന് ആത്മവിശ്വാസം നല്‍കി മുന്നോട്ട് നയിച്ചിരുന്നു. ഡേവിഡ് ജയിംസ് ടീമിനു നല്‍കി വന്ന സേവനത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് നന്ദി പ്രകാശിപ്പിക്കുന്നതായും മുന്നോട്ടുള്ള അദ്ദേഹത്തിന്റെ പ്രയാണത്തിന് എല്ലാ ആശംസകളും നല്‍കുന്നതായും ബ്ലാസ്റ്റേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ വരുണ്‍ ത്രിപുരനേനി അറിയിച്ചു.

ക്ലബ്ബിനോടൊപ്പമുള്ള നാളുകളില്‍ ടീമംഗങ്ങളും മാനേജ്‌മെന്റും നല്‍കി വന്ന പിന്തുണയ്ക്കും സഹായങ്ങള്‍ക്കും പൂര്‍ണ സംതൃപ്തിയും നന്ദിയും അറിയിച്ച ഡേവിഡ് ജയിംസ് ബ്ലാസ്റ്റേഴ്‌സിന് എല്ലാ ആശംസകളും നേര്‍ന്നുകൊണ്ടാണു ടീമില്‍നിന്നുള്ള വിടവാങ്ങല്‍ അറിയിച്ചത്. കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പിന്തുണയില്‍ സ്‌നേഹനിര്‍ഭരമായ നന്ദിയും അദ്ദേഹം രേഖപ്പെടുത്തി.

ജെയിംസ് നല്ല ഗോള്‍കീപ്പറാണ് പക്ഷെ ഒരു നല്ല കോച്ച് ആയിരുന്നില്ല: ഐഎം വിജയന്‍

കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജെംയിസിനെ പുറത്താക്കിയത് നേരത്തെ ആകാമായിരുന്നെന്ന് ഐഎം വിജയന്‍. നേരത്തെ ചെയ്തിരുന്നുവെങ്കില്‍ നല്ലൊരു റിസള്‍ട്ട് നമുക്ക് കിട്ടിയേനെ. ഇതിപ്പോള്‍ എല്ലാ പൊസിഷനും നഷ്ടമായ ശേഷമാണ് പുറത്താക്കല്‍. ജെയിംസ് നല്ല ഗോള്‍കീപ്പറാണ് പക്ഷെ ഒരു നല്ല കോച്ച് അല്ല.

ഇനി യുവാക്കളായ ഇന്ത്യന്‍ കോച്ചേഴ്‌സിന് അവസരം കൊടുക്കണം. അവര്‍ കഴിവ് തെളിയിക്കട്ടെ. ഇന്ത്യക്കാരായ കോച്ചേഴ്‌സിന് അവസരം കൊടുത്താല്‍ കളിയില്‍ തീര്‍ച്ചയായും നല്ല റിസള്‍ട്ടുണ്ടാവും. ഐഎം വിജയന്‍ വ്യക്തമാക്കി.

imടീമിന്റെ ഈ സീസണിലെ മോശം പ്രകടനത്തെത്തുടര്‍ന്നാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജെംയിസിനെ പുറത്താക്കാന്‍ തീരുമാനിച്ചത്. മാനേജ്‌മെന്റുമായുള്ള പരസ്പരധാരണയെത്തുടര്‍ന്നാണ് വഴിപിരിയല്‍. മ്യൂലന്‍സ്റ്റീനു പകരക്കാരനായാണ് ഡേവിഡ് ജയിംസ് പരിശീലകസ്ഥാനം ഏറ്റെടുത്തത്.

ഹീറോ ഐഎസ്എല്‍ മഞ്ഞുകാല ഇടവേളയിലേക്കു പ്രവേശിക്കുന്നതിന് മുന്‍പുള്ള അവസാന മത്സരത്തില്‍ മുംബൈ സിറ്റിക്കെതിരായി 6-1ന്റെ ദയനീയ പരാജയമായിരുന്നു ബ്ലാസ്റ്റേഴ്‌സ് ഏറ്റുവാങ്ങിയത്.

എന്നാല്‍ തീര്‍ത്തും വിചിത്രമായ അഭിപ്രായവുമായാണ് ഡേവിഡ് ജെയിംസ് മത്സരത്തിനു ശേഷം എത്തിയത്. ഈ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് എന്നാണ് ജെയിംസ് അഭിപ്രായപ്പെട്ടത്. 6-1ന്റെ പരാജയം അര്‍ഹിക്കുന്നില്ല. തന്റെ താരങ്ങള്‍ അത്രയ്ക്ക് മികച്ച പ്രകടനമാണ് നടത്തിയത് എന്നാണ് ജെയിംസ് പറഞ്ഞത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top