Flash News

റവ. ഫാ. പ്രദോഷ് മാത്യുവിന് ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി യാത്രയപ്പ് നല്‍കി

December 19, 2018 , ജീമോന്‍ റാന്നി

Farwell to Rev.Fr.Pradosh Mathewഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തില്‍ ഹൂസ്റ്റണ്‍ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് ഇടവക വികാരിയായി സേവനം അനുഷ്ഠിച്ച ശേഷം കേരളത്തിലേക്ക് സ്ഥലം മാറി പോകുന്ന റവ.ഫാ.പ്രദോഷ് മാത്യുവിന് സമുചിതമായ യാത്രയപ്പ് നല്‍കി.

സെന്റ് ജോണ്‍സ് ക്‌നാനായ സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ വച്ച് പ്രസിഡണ്ട് റവ. ഫാ. ഐസക് ബി. പ്രകാശിന്റെ അധ്യക്ഷതയില്‍ കൂടിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് യാത്രയയപ്പു നല്‍കിയത്. തദവസരത്തില്‍ വന്നു ചേര്‍ന്ന വൈദികരും കമ്മിറ്റി അംഗങ്ങളും അച്ചന് യാത്ര മംഗളങ്ങള്‍ നേര്‍ ന്നു കൊണ്ട് സംസാരിച്ചു. തുടര്‍ന്ന് ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റിയുടെ വകയായുള്ള മെമന്റോ പ്രദോഷ് അച്ചന് പ്രസിഡണ്ട് റവ.ഫാ.ഐസക് പ്രകാശ് നല്‍കി.

റവ.ഫാ.പ്രദോഷ് മാത്യു ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റിക്കു എല്ലാ ഭാവുകങ്ങളും നേര്‍ന്നു കൊണ്ട് മറുപടി പ്രസംഗം നടത്തി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top