Flash News

മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ‘വിന്റര്‍ ബെല്‍‌സ് 2019’ ജനുവരി 5ന്

December 19, 2018 , ജീമോന്‍ റാന്നി

bfcbb8ce-2396-4349-b04c-019c2f7e9347-1ലീഗ് സിറ്റി (ടെജ്സസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സര പരിപാടികള്‍ 2019 ജനുവരി 5ന് വൈകിട്ട് 6 മണിക്ക് ലീഗ് സിറ്റിയിലുള്ള വാള്‍ട്ടര്‍ ഹാള്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍വെച്ചു നടത്തപ്പെടും.

മുന്‍ വര്‍ഷങ്ങളിലെന്നപോലെ ഏകദേശം പതിനാലും, പന്ത്രണ്ടും അടിയോളം ഉയരങ്ങളിലുള്ള കൂറ്റന്‍ നക്ഷത്രങ്ങളും, അഞ്ഞൂറില്പരം ചെറു നക്ഷത്രങ്ങള്‍, പുല്‍ക്കൂട്, വിവിധ വലുപ്പത്തിലുള്ള ക്രിസ്തുമസ് ട്രീകള്‍, വൈവിധ്യമാര്‍ന്ന തരത്തിലുള്ള നയനമനോഹരമായ ലൈറ്റുകള്‍, അലങ്കാരങ്ങള്‍ എന്നിവയും ഒരുക്കി ലീഗ് സിറ്റി മലയാളികള്‍ ആഘോഷങ്ങള്‍ ഗംഭീരമാക്കാന്‍ ഒരുങ്ങുന്നു.

ഇതോടൊപ്പം ലീഗ് സിറ്റിയിലെ പ്രശസ്ത ഗായകരെ അണിനിരത്തി ഒരു ഗാന നിശയും കൂടാതെ വൈവിധ്യമാര്‍ന്ന തരത്തിലുള്ള നൃത്ത, സംഗീത, നാടക പരിപാടികളും ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകും. അതോടൊപ്പംതന്നെ രുചികരവും വൈവിധ്യവുമാര്‍ന്ന ഭക്ഷണങ്ങള്‍ ഒരുക്കികൊണ്ടുള്ള സ്‌നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സോജന്‍ ജോര്‍ജ് 409 256 9840, ഡോ. രാജ്കുമാര്‍ മേനോന്‍ 262 744 0452, ഡോ. നജീബ് കുഴിയില്‍, മാത്യു പോള്‍ 409 454 3472, വിനേഷ് വിശ്വനാഥന്‍ 228 249 4511, രാജന്‍കുഞ്ഞു ഗീവര്‍ഗീസ് 507 822 0051, ബിനു പാപ്പച്ചന്‍ 405 992 5716, ഷിബു ജോസഫ് 228 249 1819, ടെല്‍സണ്‍ പഴമ്പിള്ളി 973 477 7775, കൃഷ്ണരാജ് കരുണാകരന്‍ 409 457 1257, രാജേഷ് പിള്ള 228 249 6020, ബിജോ സെബാസ്റ്റ്യന്‍ 409 256 6427, ഡോ. ജേക്കബ് തെരുവത്ത് 240 426 1845.

bfcbb8ce-2396-4349-b04c-019c2f7e9347

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top