Flash News

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ക്രിസ്മസ് – പുതുവത്സരാഘോഷം ജനുവരി 5-ന്

December 19, 2018 , ജോഷി വള്ളിക്കളം

Newsimg1_97686314ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷ പരിപാടികള്‍ 2019 ജനുവരി 5 ശനിയാഴ്ച മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ പള്ളിയുടെ (7800 hyons tSreet, Morton Grove, IL-60053) പാരിഷ് ഹാളില്‍ വെച്ച് നടത്തുന്നു. വൈകീട്ട് 5:30ന് ആരംഭിക്കുന്ന ആഘോഷ പരിപാടികള്‍ എക്യൂമെനിക്കല്‍ പ്രസിഡന്റ് റവ. ജോണ്‍ മത്തായി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ കലാപരിപാടികളും ഡിന്നറും ഉണ്ടായിരിക്കുന്നതാണ്.

ഈ പരിപാടികളുടെ മെഗാ സ്‌പോണ്‍സര്‍ ‘മെയിന്‍ ലാന്റ് ഇന്‍ഡ്യ’യും, ഗ്രാന്റ് സ്‌പോണ്‍സര്‍മാര്‍ Alex & Achamma Maruvathera, Jimmy Vachachira-Real Estate Closing Attorney, Andrew & Joseph Chamakala-Certified Accounting Tax Inc., Deepa Paul-Attorney at how-elder Low & Estate Plannery എന്നിവരും മറ്റു 20ഓളം സ്‌പോണ്‍സര്‍മാരുമാണ്. പരിപാടികളുടെ സമാപനത്തോടനുബന്ധിച്ച് നടത്തുന്ന നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന രണ്ടു ഭാഗ്യശാലികള്‍ക്ക് ഒന്നാം സമ്മാനമായി 65″ ടെലിവിഷനും രണ്ടാം സമ്മാനമായി ടാബ്ലറ്റും ലഭിക്കുന്നതാണ്.

കലാപരിപാടികള്‍ നടത്തുവാന്‍ താല്‍പര്യമുള്ളവരും മറ്റും വിശദമായ വിവരങ്ങള്‍ക്കുമായി പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (847 477 0564), കോഓര്‍ഡിനേറ്റര്‍മാരായ സന്തോഷ് കുര്യന്‍ (847 387 9993), ആഗ്‌നസ് മാത്യു (773 647 1452), ഷൈനി ഹരിദാസ് (630 290 7143), ജോഷി വള്ളിക്കളം – സെക്രട്ടറി (312 685 6749), ജിതേഷ് ചുങ്കത്ത് – ട്രഷറര്‍ (224 522 9157), ബാബു മാത്യു – വൈസ് പ്രസിഡന്റ് (630 522 9157), സാബു കട്ടപ്പുറം – ജോ. സെക്രട്ടറി (847 791 1452), ഷാബു മാത്യു – ജോ. ട്രഷര്‍ (630 649 4103) മറ്റു ബോര്‍ഡംഗങ്ങളുമായോ ബന്ധപ്പെടേണ്ടതാണ്.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top