Flash News
മുഖ്യമന്ത്രിയുടെ തൊട്ടു പുറകില്‍ ‘കൂളായി’ നില്‍ക്കുന്ന സ്വപ്ന സുരേഷിന് എങ്ങനെ അതു സാധിച്ചു എന്ന് മുന്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍   ****    കോവിഡ്-19 വായുവിലൂടെ പകരുമെന്നതിന്‍റെ തെളിവുകള്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ചു   ****    ഫൊക്കാന നാഷണല്‍ കമ്മിറ്റി ഭരണത്തില്‍ കടിച്ചുതൂങ്ങാതെ ജനാധിപത്യ മര്യാദകള്‍ പാലിക്കണം: മനോജ് വാട്ടപ്പള്ളില്‍   ****    സ്വര്‍ണ്ണക്കള്ളക്കടത്ത്: അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുത്തു, ഉന്നത രാഷ്ട്രീയ നേതാക്കള്‍ കുടുങ്ങുമെന്ന് സൂചന   ****    ഐ.ടി. മേഖലയില്‍ പരിജ്ഞാനമില്ലാത്ത സ്വപ്ന സുരേഷിനെ ഓപ്പറേഷന്‍ മാനേജരായി നിയമിച്ചതില്‍ ദുരൂഹത, സര്‍ക്കാരിന്റെ ഔദ്യോഗിക മുദ്രയുള്ള വിസിറ്റിംഗ് കാര്‍ഡ് ഉപയോഗിച്ചതിലും സംശയം   ****   

ത്രിദിന അന്താരാഷ്ട്ര വനിതാ കോണ്‍ഫറന്‍സ് അമൃത സര്‍വകലാശാലയില്‍

December 19, 2018 , അമൃത പ്രസ് റിലീസ്

Inaugural_Functionഅമൃതപുരി: സ്ത്രീ ശാക്തീകരണത്തിനും ലിംഗസമത്വത്തിനുമായി അമൃതയില്‍ സ്ഥാപിതമായ യുനസ്കോ ചെയറിന്‍റെ പ്രഥമ ത്രിദിന വനിതാ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസില്‍ സംഘടിപ്പിച്ചു.

ചരിത്രപ്രധാനമായ പ്രസ്തുത കോണ്‍ഫറന്‍സിനു സാക്ഷ്യം വഹിക്കാനായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിനു അന്താരാഷ്ട്ര പ്രതിനിധികള്‍, വിദഗ്ധര്‍, പ്രൊഫസര്‍മാര്‍, നയരൂപ കര്‍ത്താക്കള്‍,യു എന്‍ പാര്‍ട്ണര്‍മാര്‍, സ്ത്രീ സംഘടനാ പ്രതിനിധികള്‍, സാങ്കേതിക വിദഗ്ധര്‍, ഗവേഷകര്‍ എന്നിവര്‍ പങ്കെടുത്തു.

വര്‍ത്തമാന കാലത്ത് ആഗോളമായി സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങള്‍ സംബന്ധിച്ച ആരോഗ്യകരമായ ചര്‍ച്ചകളും സമസ്ത മേഖലകളിലും അവരുടെ സുസ്ഥിര വികസനത്തിനായുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങളും കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്തു.

Deepa_Narayan_Meetingപ്രശസ്ത എഴുത്തുകാരിയും പ്രാസംഗികയും അന്താരാഷ്ട്ര ദാരിദ്ര്യ നിര്‍മാര്‍ജന ലിംഗ സമത്വ ഉപദേശകയുമായ ഡോ ദീപ നാരായണ്‍, ആദരണീയ ജഡ്ജിയും സ്ത്രീകള്‍ക്കായുള്ള സംഘടനയായ ‘സ്വയം സിദ്ധ, മുന്നേറ്റ’ സ്ഥാപകയുമായ സ്വാതി ചൗഹാന്‍, യുനിസെഫ് ഇന്‍ഡ്യയിലെ ശ്രീമതി ശാലിനി പ്രസാദ്, ആഗോള ആരോഗ്യ വിദഗ്ധയും ക്ലിന്‍റണ്‍ ആരോഗ്യ പദ്ധതിയുടെ ഡയറക്ടറുമായ ശ്രീമതി ആന്‍ ടി കര്‍മോന്‍, യു എന്‍ ഏജന്‍സികളില്‍ നിന്നുള്ള പ്രമുഖര്‍, ഇന്‍ഡ്യയിലെ 18 സംസ്ഥാനങ്ങളിലെ 21 ഗ്രാമങ്ങളില്‍ പെട്ട 90 വനിതകള്‍ തുടങ്ങിയവര്‍ അന്താരാഷ്ട്ര സ്ത്രീ ശാക്തീകരണത്തിനും ശുചിത്വാവബോധത്തിനുമായുള്ള ഈ കോണ്‍ഫറന്‍സില്‍ ഭാഗഭാക്കായി.

വനിതാ അന്താരാഷ്ട്ര സ്ത്രീ ശാക്തീകരണത്തിനും ശുചിത്വാവബോധത്തിനുമായുള്ള വിദ്യാഭ്യാസം, ആരോഗ്യം,, ശുചിത്വം, സാമ്പത്തികം, സാമൂഹ്യ രാഷ്ട്രീയ പരിതസ്ഥിതി, നിയമ പ്രശ്നങ്ങള്‍, അത്യാഹിതങ്ങള്‍, കാലാവസ്ഥാ വ്യതിയാനങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങള്‍ വിവിധ ശില്പശാലകള്‍ വട്ടമേശ സമ്മേളനങ്ങള്‍ എന്നിവ കോണ്‍ഫറന്‍സിന്‍റെ ഭാഗമായിരുന്നു.

Judge_Swati_Chauhanഈ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുകവഴി ലോകത്താകമാനമുള്ള, സന്നദ്ധ സംഘടനകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, ജഡ്ജിമാര്‍, ഗവേഷകര്‍ എന്നിവരെ ഒരേ വേദിയില്‍ അണിനിരത്താനായി എന്നും സ്ത്രീ ശാക്തീകരണത്തിന്‍റെ വിവിധ വശങ്ങളും അവരുടെ ദുര്‍ബലതകള്‍ ഏതൊക്കെ രംഗങ്ങളിലുണ്ട് എന്ന് വേര്‍തിരിച്ചറിയാനും പരിഹാര നടപടികള്‍ നിര്‍ദ്ദേശിക്കാനുമായി എന്ന് അമൃതയിലെ യുനസ്കോ ചെയര്‍പേഴ്സണ്‍ പ്രൊഫസര്‍ ഭവാനി റാവു പറഞ്ഞു. സ്ത്രീ ശാക്തീകരണം ലക്ഷമിട്ട് ഇന്‍ഡ്യയിലെ എല്ലാ ഭാഗങ്ങളില്‍ നിന്നും വിഭിന്ന പദവികളിലും, ഗോത്രങ്ങളിലും വിഭാഗങ്ങളിലും പെട്ട സ്ത്രീകള്‍ ഈ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്ന ഈ മുഹൂര്‍ത്തം അവിസ്മരണീയമാണെന്നും, സ്ത്രീകള്‍ കൂടുതലായി തങ്ങളുടെ പ്രശ്നങ്ങള്‍ സമൂഹത്തോടു ഉറക്കെ വിളിച്ചു പറയാനും പരിഹാരമുണ്ടാക്കാനും ശ്രമിക്കേണ്ടത് അത്യാവശ്യമാണെന്നും ഭവാനി റാവു പറഞ്ഞു.

സ്ത്രീകള്‍ പ്രതികരിക്കേണ്ടയിടത്ത് തക്ക സമയത്ത് പ്രതികരിക്കണമെന്നും തങ്ങളുടെ ആവശ്യങ്ങള്‍ സമൂഹത്തിനു മുന്‍പില്‍ ഉറക്കെ വിളിച്ചു പറയാനുള്ള ആര്‍ജ്ജവം കാണിക്കണമെന്നും, ഉറക്കെ ശബ്ദിക്കുക എന്ന ശൈലി സ്ത്രീകള്‍ പിന്തുടരേണ്ടത് ആവശ്യമാണെന്നും ഡോ ദീപ നാരായണന്‍ തന്‍റെ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.

Group_Photo Women conferenceസ്ത്രീകളുടെ ദൈനംദിന ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളേയും കാഴ്ചപ്പാടുകളെയും പറ്റി അമൃതയില്‍ നടന്ന ഇത്തരം ചര്‍ച്ചകള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തന നയങ്ങള്‍ക്ക് അടിത്തറ പാകുമെന്നും കോണ്‍ഫറന്‍സ് വിലയിരുത്തി.

എല്ലാ വിഭാഗങ്ങളില്‍ പെട്ട സ്ത്രികളും തങ്ങളുടെ ബന്ധനങ്ങളില്‍നിന്നും പുറത്തുവന്ന് ഇത്തരം ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നും തങ്ങളുടെ അവകാശങ്ങളെപ്പറ്റി ബോധവതികളാകണമെന്നും ബീഹാറിലെ ഹാദിയാബാദില്‍ നിന്നുള്ള പ്രതിനിധി രേണു സിംഗ് പറഞ്ഞു.

സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട ആനുകാലിക ഗവേഷണനളും, പഠനങ്ങളും, പ്രബന്ധാവതരണങ്ങളും, അനുബന്ധ ചര്‍ച്ചകളുമാണ് ഈ കോണ്‍ഫറന്‍സ് ലക്ഷ്യമാക്കുന്നത്. പ്രസ്തുത സമ്മേളനം ലോകത്ത് ലിംഗസമത്വത്തിനും, സ്ത്രീ ശാക്തീകരണത്തിനുമായുള്ള സുസ്ഥിര വ്യവസ്ഥിതിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top