Flash News

എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് ന്യൂജേഴ്‌സി ക്രിസ്മസ് ആഘോഷങ്ങള്‍

December 19, 2018 , ജോയിച്ചന്‍ പുതുക്കുളം

xmas_pic

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ ക്രൈസ്തവ കൂട്ടായ്മയായ എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് ന്യൂജേഴ്‌സി (ഇ.സി.എഫ്.എന്‍.ജെ) യുടെ 2018 ക്രിസ്മസ് 2019 ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ജനുവരി 5 ന് ശനിയാഴ്ച വൈകീട്ട് മൂന്ന് മണി മുതല്‍ ഏഴ് മണി വരെ ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്‍റ്. തോമസ് സിറോ മലബാര്‍ കത്തോലിക്ക ഫൊറാന ദേവാലയത്തിലെ ഫെല്ലോഷിപ് ഹാളില്‍ (510 Elizabeth Avenue, Somerset, New Jersey, 08873) വച്ച് നടത്തപ്പെടുന്നു.

അമേരിക്കന്‍ ഐക്യനാടുകളില്‍ കുടിയേറിയ മലയാളികളുടെ ഇടയിലെ ക്രിസ്തീയ സഭകളുടെ ഐക്യവേദിയായ എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന സംയുക്ത ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷം, തലമുറകളുടെ ഐക്യത്തിലൂടെ പരസ്പരം സഹകരിച്ച് ക്രിസ്തുദേവന്റെ തിരുപിറവി ഒരുമിച്ചാഘോഷിക്കുവാനും, കൊണ്ടാടുവാനും അതിലുപരി ഒരുമിച്ച് പ്രവര്‍ത്തിക്കാവുന്ന മേഖലകളില്‍ ക്രിസ്തീയ മൂല്യങ്ങളെ ഉയര്‍ത്തി പിടിച്ചുകൊണ്ട് പ്രവര്‍ത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ട് ആദ്യകാല കുടിയേറ്റക്കാര്‍ തുടങ്ങിവച്ച ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ പിന്‍തലമുറക്കാര്‍ ഏറ്റെടുത്ത് നടത്തിവരുന്നത്.

തലമുറകളിലൂടെ കൈമാറുന്ന നമ്മുടെ പാരമ്പര്യങ്ങളുടെ പൈതൃകങ്ങള്‍ ഉയര്‍ത്തി പിടിച്ചുകൊണ്ട് നടത്തുന്ന ഈ വര്‍ഷത്തെ വമ്പിച്ച സംയുക്ത ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷങ്ങളുടെ മുഖ്യാതിഥിയായി എത്തുന്നത് മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തയാണ്.

മികച്ച വേദശാസ്ത്രപണ്ഡിതനും എക്യൂമെനിക്കല്‍ മേഖലയിലെ നിറഞ്ഞ സാന്നിധ്യവുമായ തിമോത്തിയോസ് തിരുമനസുകൊണ്ട് സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വിദ്യാഭ്യാസ മേഖലയിലും നല്‍കിവരുന്ന സേവനങ്ങള്‍ ശ്രദ്ധേയമാണ്.

വിവിധ ദേവാലയങ്ങളെ പ്രതിനിധീകരിച്ചു വൈദികര്‍ പങ്കെടുക്കുന്ന ആരാധന യോഗത്തിനു ശേഷം, പൊതു സമ്മേളനം, വിവിധ ദേവാലയങ്ങളില്‍ നിന്നെത്തുന്ന കലാകാരികളും കലാകാരന്മാരും അവതരിപ്പിക്കുന്ന, വര്‍ണ്ണശബളമായ കലാപരിപാടികള്‍, ക്രിസ്തുവിന്റെ തിരുപിറവിയെ അനുസ്മരിപ്പിക്കുന്ന സ്കിറ്റ്, ഡാന്‍സ്, ഗായകസംഘങ്ങള്‍ ആലപിക്കുന്ന ക്രിസ്മസ് ഗാനങ്ങള്‍ എന്നിവ ആഘോഷപരിപാടികള്‍ക്ക് മാറ്റേകും.

19 വിവിധ സഭാ മെംബര്‍ ചര്‍ച്ചകളുടെ കൂട്ടായ്!മയായ എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് ന്യൂ ജേഴ്‌സിയുടെ ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ഗൃഹാതുര സ്മരണകളുയര്‍ത്തുന്ന , ഒത്തുചേരലിന്റെയും, പരസ്പര സഹകരണത്തിന്റെയും സ്‌നേഹ വേദിയായി മാറും.

സംയുക്ത ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷ വേദിയിലേക്ക് എല്ലാവരെയും കുടുംബസമേതം കര്‍ത്തൃനാമത്തില്‍ സാദരം ക്ഷണിച്ചുകൊള്ളുന്നു. അതിഥികള്‍ക്കായി സ്‌നേഹവിരുന്നും ഒരുക്കിയിട്ടുണ്ടെന്നും സംഘാടകര്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക: റവ. ഫാ.ജേക്കബ് ക്രിസ്റ്റി (പ്രസിഡന്റ്) 281904 6622, റവ . ഡോ. ജേക്കബ് ഡേവിഡ് (ചെയര്‍മാന്‍ & കൊയര്‍ ഡയറക്ടര്‍) 732425 8002, മാത്യു എം. എബ്രഹാം (ജനറല്‍ സെക്രട്ടറി) 2127811655, ഫ്രാന്‍സിസ് പള്ളൂപ്പേട്ട (ട്രെഷറാര്‍ ) 2015607911, ജൈജോ പൗലോസ് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ) 2012148626.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top