Flash News

എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 25ന്

December 20, 2018 , ജീമോന്‍ റാന്നി

getPhoto

ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തില്‍ നടത്തപെടുന്ന 37 മത് എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷ പരിപാടികളുടെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ഡിസംബര്‍ 25 നു ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് പരിപാടികള്‍ ആരംഭിക്കും. ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷം സ്റ്റാഫോര്‍ഡിലുള്ള സെന്റ് ജോസഫ് ഹാളില്‍ (303, present street, Missouri Ctiy, Texas 77489) വച്ചാണ് നടത്തപ്പെടുന്നത്. മലങ്കര കത്തോലിക്ക സഭ യുഎസ്എ കാനഡ രൂപത ബിഷപ്പ് അഭിവന്ദ്യ ഡോ. ഫീലിപ്പോസ് മാര്‍ സ്‌തേഫാനോസ് തിരുമേനി ക്രിസ്മസ് ദൂത് നല്‍കും.

ഹൂസ്റ്റണിലെ 18 ഇടവകകളുടെ പങ്കാളിത്തത്തോടെ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ക്രമീകരിച്ചിട്ടുള്ളത്. വിവിധ ഗായകസംഘങ്ങളുടെ കരോള്‍ ഗാനങ്ങള്‍, സ്‌കിറ്റുകള്‍, തുടങ്ങി വിവിധ പരിപാടികള്‍ ക്രിസ്മസ് ആഘോഷത്തെ ധന്യമാക്കും.

ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നുവെന്നു ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വെരി.റവ. ഫാ.സഖറിയ പുന്നൂസ് കോര്‍ എപ്പിസ്‌കോപ്പ (രക്ഷാധികാരി) 713 501 8861, റവ. ഫാ. ഐസക്.ബി. പ്രകാശ് (പ്രസിഡണ്ട്) 832 997 9788, വ. ഏബ്രഹാം വര്‍ഗീസ് (വൈസ് പ്രസിഡണ്ട്) 713330 5299, റവ. കെ.ബി. കുരുവിള (പി.ആര്‍.ഓ) 281 636 0327, അനൂപ് ചെറുകാട്ടൂര്‍ (സെക്രട്ടറി) 727 255 3650, രാജേഷ് വര്‍ഗീസ് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) 832 273 0361.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top