Flash News

പ്രസിഡന്റ് ട്രം‌പുമായി അഭിപ്രായ വ്യത്യാസം; പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് രാജിവെച്ചു

December 21, 2018

jim-mattisവാഷിംഗ്ടണ്‍: പ്രസിഡന്റുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് രാജി വെച്ചു. ട്രം‌പിന്റെ വിശ്വസ്തനായ മാറ്റിസിന്റെ പിന്മാറ്റം റിപ്പബ്ലിക്കന്‍സിന് ഞെട്ടലുളവാക്കിയിട്ടുണ്ടെന്ന് സി‌എന്‍‌എന്‍ റിപ്പോര്‍ട്ട് ചെയ്തു. സിറിയയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ യുഎസ് തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് ജിം മാറ്റിസിന്റെ രാജി. അതേസമയം ഫെബ്രുവരിയില്‍ മാറ്റിസ് വിരമിക്കുമെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്. സഖ്യ കക്ഷികളോടുള്ള സമീപനവും, പ്രതിരോധനയവും സംബന്ധിച്ച് തന്റെ വീക്ഷണം വ്യക്തമാക്കിക്കൊണ്ടാണ് മാറ്റിസ് ട്രംപിന് രാജിക്കത്ത് നല്‍കിയത്. വിശദാംശങ്ങള്‍ പിന്നീട് പെന്റഗണ്‍ പുറത്തുവിട്ടു. സ്വന്തം വീക്ഷണവുമായി കൂടുതല്‍ ചേര്‍ന്നു നില്‍ക്കുന്ന പ്രതിരോധ സെക്രട്ടറിയെ നിയമിക്കാന്‍ ട്രംപിന് അവകാശമുണ്ട്. ഇതാണ് ഈ സ്ഥാനത്ത് നിന്ന് ഇറങ്ങാന്‍ പറ്റിയ സമയമെന്ന് കരുതുന്നുവെന്നും മാറ്റിസ് രാജിക്കത്തില്‍ വ്യക്തമാക്കുന്നു.

സിറിയയില്‍ നിന്നുള്ള പിന്മാറ്റം യുഎസ് രാഷ്ട്രീയ രംഗത്ത് മുറുമുറുപ്പുണ്ടാക്കിയിട്ടുണ്ട്. ചര്‍ച്ചകള്‍ക്ക് അവസരം നല്‍കാതെ പെട്ടെന്നായിരുന്നു ട്രംപിന്റെ പിന്മാറ്റ പ്രഖ്യാപനം എന്ന വിമര്‍ശനവും വ്യാപകമാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് ട്രംപിന്റെ വിശ്വസ്തനായ മാറ്റിസിന്റെ പിന്മാറ്റം. പുതിയ പ്രതിരോധ സെക്രട്ടറിയെ ഇതുവരെ നിശ്ചയിച്ചിട്ടില്ല.

മുന്‍ മറൈന്‍ കോര്‍പ്‌സ് ജനറലായിരുന്ന ജിംമാറ്റിസ് 26ാമത് പ്രതിരോധ സെക്രട്ടറിയായി 2017 ജനുവരി 20നാണ് നിയമിതനാകുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top