Flash News

ട്രംമ്പിന്റെ അതിര്‍ത്തി മതിലിന് നാല് ദിവസംകൊണ്ട് ലഭിച്ചത് നാല് മില്യണ്‍

December 21, 2018 , പി.പി. ചെറിയാന്‍

wallന്യൂയോര്‍ക്ക്: അതിര്‍ത്തി സുരക്ഷാ മതില്‍ നിര്‍മ്മാണത്തിന്റെ പേരില്‍ കലുഷിതമായിരിക്കുന്ന അമേരിക്കന്‍ രാഷ്ട്രീയ രംഗം ശാന്തമാക്കുന്നതിന് വിമുക്തഭടന്‍ രംഗത്ത്.

ഇറാക്ക് യുദ്ധത്തില്‍ പങ്കെടുത്ത് പല ശരീരാവയവങ്ങള്‍ നഷ്ടപ്പെട്ട വിമുക്തഭടന്‍ ബ്രയന്‍ കൊല്‍ഫേഗാണ് ഗോ ഫണ്ട് മിയിലൂടെ ഡിസംബര്‍ 17 മുതല്‍ ഡിസംബര്‍ 20 വരെയുള്ള നാല് ദിവസങ്ങളില്‍ നാല് മില്യണ്‍ ഡോളര്‍ നേടിയെടുത്തത്.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംമ്പിന് വോട്ട് ചെയ്ത 63 മില്യണ്‍ വോട്ടര്‍മാര്‍ 80 ഡോളര്‍ വീതം നല്‍കിയാല്‍ അതിര്‍ത്തി മതില്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ 5 ബില്യണ്‍ ഡോളര്‍ ലഭിക്കുമെന്നാണ് ബ്രയാന്‍ പ്രതീക്ഷിക്കുന്നത്.

യു എസ് സെനറ്റില്‍ ട്രംമ്പ് ആവശ്യപ്പെട്ട 5 ബില്യണ്‍ ഡോളര്‍ മതില്‍ നിര്‍മ്മാണത്തിന് നല്‍കാതെ ഡമോക്രാറ്റിക്ക് പാര്‍ട്ടി രാഷ്ട്രീയം കളിക്കുകയാണെന്നാണ് ബ്രയാന്‍ പറയുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ ട്രംമ്പിനെ പരാജയപ്പെടുത്തുന്നതിനുള്ള തന്ത്രം മെനയുകയാണിവര്‍ എന്നും ഇദ്ദേഹം കുറ്റപ്പെടുത്തുന്നു.

അനധികൃതമായി അതിര്‍ത്തികടന്ന് എത്തുന്ന ക്രിമിനലുകള്‍ ആയിരക്കണക്കിന് അമേരിക്കന്‍ പൗരന്മാരെയാണ് കൊന്നൊടുക്കുന്നതെന്നും, നികുതി ദായകര്‍ നല്‍കുന്ന പണം ഇത്തരക്കാര്‍ ചൂഷണം ചെയ്യുന്നുണ്ടെന്നും ബ്രയാന്‍ പറഞ്ഞു.

അമേരിക്കന്‍ പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് അതിര്‍ത്തി മതില്‍ നിര്‍മ്മിക്കുമെന്ന ട്രംമ്പിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റപ്പെടേണ്ടതാണെന്നും ഇതിന് തടസ്സം നില്‍ക്കുന്നവരെ രാജ്യസ്‌നേഹികള്‍ എന്ന് എങ്ങനെ വിളിക്കാമെന്നും ബ്രയാന്‍ ചോദിക്കുന്നു. സംഭാവന നല്‍കുവാന്‍ ആഗ്രഹിക്കുന്നവര്‍ gofundme-campaign-to-help-fund-boarderwall.

ny-1545257529-adrrx8u899-snap-image

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top