Flash News

പനീര്‍ കാപ്സിക്കം മസാല

December 21, 2018

IMG_2623

ചേരുവകള്‍

• പനീര്‍ കഷണങ്ങള്‍ – 200 ഗ്രാം
• കാപ്സിക്കം മൂന്നു കളര്‍ ചെറിയ ചതുര കഷണങ്ങളാക്കിയത് – 1 കപ്പ്
• സവാള അരച്ചത് – മൂന്ന് സവാള
• ഇഞ്ചി അരച്ചത് – 1 ടീ സ്പൂണ്‍
• വെളുത്തുള്ളി അരച്ചത്- 1 ടീ സ്പൂണ്‍
• തക്കാളി അരച്ചത് – ഒരു വലിയ തക്കാളി
• അണ്ടിപരിപ്പ് അരച്ചത് – 10 എണ്ണം
• പച്ചമുളക് നടുവേ കീറിയത് – 5 എണ്ണം
• മുളകുപൊടി – 2 ടീ സ്പൂണ്‍
• കസൂരി മേത്തി – ഒരു നുള്ള്
• ഗരം മസാല – 1 ടീ സ്പൂണ്‍
• ജീരകം – 1 ടീ സ്പൂണ്‍
• ഉപ്പ് ആവശ്യത്തിന്
• എണ്ണ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ചീനച്ചട്ടി ചൂടാകുമ്പോള്‍ എണ്ണയൊഴിച്ച് കാപ്സിക്കം ഒന്നു വഴറ്റി മാറ്റി വയ്ക്കുക.

അതിലേക്ക് ജീരകം ഇട്ട് പൊട്ടുമ്പോള്‍ അരച്ച ഇഞ്ചിയും, വെളുത്തുള്ളിയും, പച്ചമുളകം ഇട്ടു മൂപ്പിക്കുക.

അതിലേക്ക് സവാള ചേര്‍ത്ത് ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ അതില്‍ മുളകുപൊടിയും, ഗരം മസാലയും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക.

ചേരുവ മൂക്കുമ്പോള്‍ രണ്ടു കപ്പു വെള്ളവും ചേര്‍ത്ത് നന്നായി ഇളക്കുക.

തിളക്കുമ്പോള്‍ അണ്ടിപരിപ്പ്, തക്കാളി അരച്ചതും ചേര്‍ത്ത് കുറുകി വരുമ്പോള്‍ അതിലേക്ക് പനീര്‍ കഷണങ്ങള്‍ ചേര്‍ത്ത് അഞ്ചു മിനിട്ട് വേവിക്കുക.

കസൂരി മേത്തിയും നേരത്തേ മാറ്റിയ കാപ്സിക്കവും ചേര്‍ത്ത് വാങ്ങി മല്ലിയില വിതറുക.

രുചികരമായ പനീര്‍ കാപ്സിക്കം മസാല റെഡി.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

 

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top