Flash News

രാജീവ് ഗാന്ധിയുടെ ഭാരതരത്‌ന പിന്‍വലിക്കണമെന്ന വിവാദം: എഎപിയില്‍ ഭിന്നത

December 22, 2018

alkaന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപം നിയന്ത്രിക്കാന്‍ പരാജയപ്പെട്ടതിനാല്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാരത രത്‌ന പുരസ്‌കാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തിന് ആംആദ്മി പാര്‍ട്ടിയില്‍ ഭിന്നഭിപ്രായം. ഡല്‍ഹി അസംബ്ലിയില്‍ പ്രമേയത്തെ അനുകൂലിക്കാതിരുന്ന വനിതാ എംഎല്‍എ അല്‍ക്ക ലാംബയോട് മുഖ്യമന്ത്രിയും എഎപി കണ്‍വീനറുമായ അരവിന്ദ് കെജരിവാള്‍ രാജിവെക്കാന്‍ ആവശ്യപ്പെട്ടു.

വെള്ളിയാഴ്ചയാണ് രാജീവ് ഗാന്ധിയുടെ ഭാരത രത്‌ന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അസംബ്ലിയില്‍ പ്രമേയം പാസാക്കിയത്. പ്രമേയത്തെ അനുകൂലിക്കാന്‍ പാര്‍ട്ടി സമ്മര്‍ദ്ദം ചെലുത്തിയെന്നും എന്നാല്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോകുകയായിരുന്നുവെന്നും അല്‍ക്ക പറഞ്ഞു. ഇക്കാര്യത്തില്‍ എന്ത് പ്രത്യാഘാതവും സ്വീകരിക്കാന്‍ തയ്യാറാണ്. കെജരിവാളുമായും താന്‍ സംസാരിച്ചു. രാജിവെക്കാന്‍ തയ്യാറാണെന്നും അല്‍ക്ക പ്രതികരിച്ചു.

സംഭവം വിവാദമായതോടെ രാജീവ് ഗാന്ധിയുടെ ഭാരത രത്‌ന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നില്ല പ്രമേയമെന്ന വിശദീകരണവുമായി എഎപി രംഗത്ത് വന്നിട്ടുണ്ട്. സഭയില്‍ വെച്ച് യഥാര്‍ത്ഥ പ്രമേയത്തില്‍ രാജീവ് ഗാന്ധിയുടെ പേരില്ലായിരുന്നെന്നും പിന്നീട് എംഎല്‍എ സോമനാഥ് ഭാരതി എഴുതി മറ്റൊരു എംഎല്‍എയായ ജര്‍ണെയ്ല്‍ സിംഗ് ഭേദഗതിയായി വായിക്കുകയായിരുന്നുവെന്നുമാണ് എഎപി നല്‍കുന്ന വിശദീകരണം.

ഡല്‍ഹി നിയമസഭ പാസാക്കിയ പ്രമേയത്തില്‍ സിഖ് വിരുദ്ധ കലാപത്തെ വംശഹത്യയെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. കലാപവുമായി ബന്ധപ്പെട്ട മറ്റ് കേസുകളില്‍ക്കൂടി വിചാരണ വളരെ വേഗം തീര്‍പ്പാക്കണമെന്നു പ്രമേയം ആവശ്യപ്പെട്ടു. അംഗങ്ങള്‍ക്ക് മുന്‍കൂട്ടി വിതരണം ചെയ്ത ഈ പ്രമേയത്തിനൊപ്പമാണ് രാജീവ് ഗാന്ധിക്ക് നല്‍കിയ പുരസ്‌കാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന ഭാഗം കൂടി പിന്നീട് വായിച്ചു ചേര്‍ത്തത്. ശബ്ദവോട്ടോടെ സംസ്ഥാന നിയമസഭയില്‍ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top