Flash News

മാര്‍ത്തോമാ യുവജനസഖ്യം ഭദ്രാസന കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ കിക്ക്ഓഫും, വെബ്‌സൈറ്റ് ഉദ്ഘാടനവും നടത്തി

December 22, 2018 , സുമോദ് ജേക്കബ്

A22I9963-2

ഫിലഡല്‍ഫിയ: 2019 ഒക്‌ടോബറില്‍ നടക്കുന്ന 20-ാമത് നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ കിക്ക് ഓഫും വെബ്‌സൈറ്റ് ഉദ്ഘാടനവും മാര്‍ത്തോമാ സഭയുടെ ചെങ്ങന്നൂര്‍ – മാവേലിക്കര ഭദ്രാസനാധിപന്‍ റൈറ്റ് റവ. തോമസ് മാര്‍ തിമോത്തിയോസ് എപ്പിസ്‌കോപ്പ നിര്‍വഹിച്ചു. ഫിലഡല്‍ഫിയ ക്രിസ്റ്റോസ് മാര്‍ത്തോമാ ഇടവകയുടെ 8-ാമത് വാര്‍ഷിക യോഗത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ മുന്‍ ഭദ്രാസന കൗണ്‍സില്‍ അംഗം ഷാജി മത്തായിയില്‍ നിന്നും ആദ്യ രജിസ്‌ട്രേഷന്‍ സ്വീകരിച്ചു. ചടങ്ങില്‍ ക്രിസ്റ്റോസ് ഇടവക വികാരി റവ. അനീഷ് തോമസ് തോമസ് അദ്ധ്യക്ഷത വഹിച്ചു.

കോണ്‍ഫറന്‍സിനോടനുബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തുന്നതിനും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുമായി www.ysconference2019.org എന്ന വെബ്‌സൈറ്റിനു രൂപം നല്‍കി. വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും ഇതേ ദിവസം തന്നെ റൈറ്റ് റവ. തോമസ് മാര്‍ തിമോത്തിയോസ് എപ്പിസ്‌കോപ്പ നിര്‍വഹിച്ചു. 2019 ജനുവരി അവസാനത്തോടുകൂടി വെബ്‌സൈറ്റ് ഡിസൈന്‍ പൂര്‍ത്തിയാകുന്നതും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതുമാണ്.

ഒക്‌ടോബര്‍ 4 മുതല്‍ 6 വരെ പോക്കനോസിലുള്ള ബഷ്കില്‍ ഇന്‍ റിസോര്‍ട്ടില്‍ വച്ചാണ് ഇരുപതാമത് ഡയോസിഷന്‍ യുവജനസഖ്യം കോണ്‍ഫറന്‍സ് നടത്തുന്നത്. 75 ഇടവകകളും 13 കോണ്‍ഗ്രിഗേഷനുമുള്ള നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഡയോസിസില്‍ നിന്നും അറൂനൂറില്‍പ്പരം യുവജനങ്ങളും കുടുംബങ്ങളും പങ്കെടുക്കുമെന്ന് കരുതപ്പെടുന്ന കോണ്‍ഫറന്‍സിന്റെ പ്രാരംഭ ഒരുക്കങ്ങള്‍ ഫിലഡല്‍ഫിയ ക്രിസ്റ്റോസ് ഇടവകയിലെ യുവജന സഖ്യാംഗങ്ങള്‍ ആരംഭിച്ചിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. അനീഷ് തോമസ് തോമസ് (പ്രസിഡന്റ്) 215 808 7410, സുമോദ് ജേക്കബ് (വൈസ് പ്രസിഡന്റ്) 267 250 5383, റെനി തോമസ് (സെക്രട്ടറി) 267 288 7120, സന്തോഷ് എബ്രഹാമ (ജനറല്‍ കണ്‍‌വീനര്‍) 215 605 6914, പ്രിന്‍സ് ജോണ്‍ (കോ-കണ്‍‌വീനര്‍) 267 243 8721, അനിത ജോര്‍ജ് (കോ-കണ്‍‌വീനര്‍) 267 738 0576, ബിന്‍സി ജോണ്‍ (രജിസ്‌ട്രേഷന്‍) 215 400 0843, ജസ്റ്റിന്‍ ജോസ് (സുവനീര്‍) 215 828 2948, കുരിയന്‍ ജോണ്‍ (ഫിനാന്‍സ്) 215 869 3150.

Website: www.ysconference2019.org  Email: info@ysconference2019.org

A22I9958-2 A22I9986-2 A22I9991-2

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

 

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top