Flash News

ഇന്ത്യന്‍ കോണ്‍സുല്‍ ജനറലിന്‌ നല്‍കിയ സ്വീകരണത്തില്‍ മലയാളി സംഘടനകളും പങ്കുചേര്‍ന്നു

December 22, 2018 , ബിന്ദു ടിജി

IMG_2934

സാന്‍ഫ്രാന്‍സിസ്കോ അസോസിയേഷന്‍ ഓഫ് ഇന്‍ഡോ അമേരിക്കയുടെ നേതൃത്വത്തില്‍ പുതുതായി സ്ഥാനമേറ്റ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സഞ്ജയ് പാണ്ഡയ്ക്ക് നല്‍കിയ സ്വീകരണത്തില്‍ മലയാളി സംഘടനകളും പങ്കു ചേര്‍ന്നു. ഡിസംബര്‍ 15-ന് സാന്‍ഫ്രാന്‍സിസ്കോ സിലിക്കണ്‍വാലി ഫാല്‍ക്കണ്‍ എക്‌സ് ഇവന്റ് സെന്ററില്‍ വെച്ചു നടന്ന പരിപാടിയില്‍ മുപ്പതോളം ഇന്ത്യന്‍ സംഘടനകളിലെ പ്രതിനിധികള്‍ പങ്കെടുത്തു.

മലയാളി സംഘടനകളായ ഫോമയെ പ്രതിനിധീകരിച്ച് ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക) യെ പ്രതിനിധീകരിച്ച് പ്രസിഡന്റ് സജന്‍ മൂലപ്ലാക്കല്‍, ബീന നായര്‍, ബിനു ബാലകൃഷ്ണന്‍, ബേ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ലെബോണ്‍ മാത്യു, ജോണ്‍ കൊടിയന്‍, നൗഫല്‍ കപ്പാച്ചില്‍, എന്‍ എസ്‌ എസ്‌ ഓഫ് കാലിഫോര്‍ണിയ പ്രസിഡന്റ് സ്മിത നായര്‍ എന്നിവരും പരിപാടികളില്‍ സംബന്ധിച്ചു.

തിരക്കു പിടിച്ച ഐ ടി മേഖലയുടെ കേന്ദ്ര സ്ഥാനത്തും ഇന്ത്യയുടെ സ്‌പന്ദനം കാത്തുസൂക്ഷിക്കുന്ന ജനതയെ കാണാന്‍ കഴിയുന്നുവെന്നത് ഏറെ ആശ്ചര്യവും സന്തോഷവും നല്‍കുന്നുവെന്ന് കോണ്‍സുല്‍ ജനറല്‍ സംഘടനകളെ അനുമോദിച്ചു. രണ്ട് രാജ്യത്തിന്റെയും ദേശീയഗാനം കേള്‍ക്കുന്നതിൽ നിന്നും പ്രവാസത്തിലായിരിക്കുമ്പോഴും മാതൃരാജ്യത്തെ വിസ്‌മരിക്കാത്ത ഇന്ത്യന്‍ ജനതയെ കാണുന്നുവെന്നും, ഈ ജനതയുടെ ആവശ്യങ്ങള്‍ കാര്യക്ഷമമായി നിറവേറ്റുന്നതില്‍ ശ്രദ്ധയോടെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ രോഹിത് രതീഷിന്റെ മാതാവ് അനില രതീഷിന്റെ അപ്രതീക്ഷിത നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

ഇത്തരം ആശയ സംവാദം നടത്തുവാന്‍ അവസരമൊരുക്കിയതിനു എല്ലാ സംഘടനകളോടും അദ്ദേഹം നന്ദി പറഞ്ഞു. സഹധര്‍മ്മിണി മിനാട്ടിയും സന്നിഹിതയായിരുന്നു.

IMG_2935 IMG_2936 IMG_2937 IMG_2938 IMG_2939

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi. 

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top