Flash News

ഝാര്‍ഖണ്ഡില്‍ താമര വിരിഞ്ഞില്ല; കോണ്‍ഗ്രസ് കൊലെബിറ പിടിച്ചെടുത്തു

December 23, 2018

newsrupt_2018-12_79eaccad-fda8-4e59-ac86-92b9ec7bcbfe_congresഝാര്‍ഖണ്ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കാലിടറി. കൊലെബിറ നിയമസസ്ഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് പതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബിജെപിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നമന്‍ ബിക്‌സല്‍ കൊംഗാരി വിജയിച്ചത്. കൊലെബിറയിലെ എംഎല്‍എയായിരുന്ന ജാര്‍ഖണ്ഡ് പാര്‍ട്ടിയുടെ എനോസ് എക്ക കോടതി വിധിയെ തുടര്‍ന്ന് രാജിവെച്ചതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ് നമന്‍ ബിക്‌സല്‍ കൊംഗാരിയെ മത്സരിച്ചപ്പോള്‍ ബിജെപി മത്സരിപ്പിച്ചത് ബസന്ത് സോറെംഗ് എന്ന നേതാവിനെയായിരുന്നു. രാജിവെച്ചാഴിഞ്ഞ എനോസ് എക്കക്ക് പകരം മെനോന്‍ എക്കയെയാണ് ജാര്‍ഖണ്ഡ് പാര്‍ട്ടി മത്സരിപ്പിച്ചത്.

ഉപതെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഝാര്‍ഖണ്ഡ് പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് പോയപ്പോള്‍ ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. ജാര്‍ഖണ്ഡ് ഭരിക്കുന്ന ബിജെപിയെ സംബന്ധിച്ച് ഗുണപരമല്ല കോണ്‍ഗ്രസിന്റെ ഈ വിജയം. ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയൊഴിഞ്ഞ് സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെല്ലാം തന്നെ കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്നു.

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഝാര്‍ഖണ്ഡില്‍ ബിജെപിക്കെതിരെ മഹാസഖ്യം മത്സരിക്കുമെന്ന് കോണ്‍ഗ്രസ്പ്രഖ്യാപിച്ചിരുന്നു. നാല് പ്രധാനപാര്‍ട്ടികളാണ് സഖ്യത്തിലുള്ളത്. കോണ്‍ഗ്രസ്, ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ആര്‍ജെഡി, ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ച-പ്രജാതാന്ത്രിക് എന്നീ പാര്‍ട്ടികളാണ് സഖ്യത്തിലുള്ളത്.

കോണ്‍ഗ്രസും ജെഎംഎമ്മും ആദ്യം സഖ്യത്തിലെത്തുന്നത് 2004ലായിരുന്നു. അന്ന് 14ല്‍ 13 സീറ്റുകളും നേടാന്‍ കഴിഞ്ഞിരുന്നു. 2014ല്‍ കോണ്‍ഗ്രസ്, ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ആര്‍ജെഡി എന്നീ പാര്‍ട്ടികള്‍ സഖ്യമായി തന്നെയാണ് മത്സരിച്ചതെങ്കിലും വിജയിച്ചില്ല. 14ല്‍ 12 സീറ്റും ബിജെപിയാണ് നേടിയത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top