Flash News

ഇന്‍ഡോനേഷ്യയില്‍ ശക്തിയായ സുനാമി; 43 പേര്‍ മരണപ്പെട്ടു; അറുന്നൂറോളം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്

December 23, 2018

_104926962_092281e1-02c3-4bb4-9adf-d66d5376f44b

ശക്തമായ സുനാമി ആഞ്ഞടിച്ച് ഇന്‍ഡോനേഷ്യ. തെക്കന്‍ സുമാത്ര, പടിഞ്ഞാറന്‍ ജാവ എന്നിവിടങ്ങളിലാണ് സുനാമി ആഞ്ഞടിച്ചത്. 43 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മരണ സംഖ്യ ഉയര്‍ന്നേക്കാം.600 ഓളം പേര്‍ക്ക് പരിക്കേറ്റു.

പ്രാദേശിക സമയം ശനിയാഴ്ച രാത്രി 9.30നാണ് സുനാമിയുണ്ടായത്. സുനാമിത്തിരകളില്‍പെട്ടു നിരവധി കെട്ടിടങ്ങളും തകര്‍ന്നു. സുനാമിയെ തുടര്‍ന്ന് തിരമാലകള്‍ 65 അടിയോളം ഉയര്‍ന്നു. അനക് ക്രാക്കതാവു അഗ്‌നിപര്‍വത ദ്വീപില്‍ ഉണ്ടായ പൊട്ടിത്തെറിയും കടലിനടിയിലുണ്ടായ മാറ്റങ്ങളുമാണ് സുനാമിക്കു കാരണമെന്നാണു കരുതുന്നത്. സ്‌ഫോടനമുണ്ടായി 24 മിനിറ്റുകള്‍ക്കു ശേഷമായിരുന്നു സുനാമിത്തിരകള്‍ ആഞ്ഞടിച്ചത്.

ക്രാക്കത്തോവ അഗ്‌നിപര്‍വതത്തിനു സമീപത്തായി വര്‍ഷങ്ങള്‍ക്കു മുന്‍പ് രൂപപ്പെട്ട ദ്വീപാണ് ഇത്. ബാന്തെന്‍ പ്രവിശ്യയിലെ പാന്‍ഡെങ്‌ലാങ്ങിനെയാണു സുനാമി ഏറ്റവും കൂടുതല്‍ ബാധിച്ചത്. 33 പേര്‍ ഇവിടെ മരിച്ചതായാണ് അധികൃതര്‍ നല്‍കുന്ന വിവരം.

സുനാമിയില്‍ നിരവധി ഹോട്ടലുകളും വീടുകളും തകര്‍ന്നു. അടുത്തിടെ പാലുവിലും സുലവേസി ദ്വീപിലും ഉണ്ടായ ഭൂചലനത്തിലും സുനാമിയിലും ആയിരത്തിലധികം പേരാണു മരിച്ചത്.

_104926867_b7f99705-39c3-4cfb-892b-45abdf8862c6 tsunami


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top