Flash News

മത്സ്യ അനുബന്ധ തൊഴിലാളികളുടെ അവകാശത്തിനായി പോരാടും: ജോസഫ് ജോണ്‍

December 23, 2018 , റബീ ഹുസൈന്‍ തങ്ങള്‍

IMG_20181223_171621

ആള്‍ കേരള മത്സ്യതൊഴിലാളി യൂണിയന്‍ (എഫ്.ഐ.ടി.യു) പെരിന്തല്‍മണ്ണ മേഖലാ കണ്‍‌വന്‍ഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസഫ് ജോണ്‍ ചെയ്യുന്നു

പെരിന്തല്‍മണ്ണ: മത്സ്യ അനുബന്ധ തൊഴിലാളികളുടെ അവകാശത്തിനായി പോരാടുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസഫ് ജോണ്‍ പറഞ്ഞു. ആള്‍ കേരള മത്സ്യതൊഴിലാളി യൂണിയന്‍ (എഫ് ഐ ടി യു) പെരിന്തല്‍മണ്ണ മേഖലാ കണ്‍‌വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്ഷേമനിധി ആനുകൂല്യങ്ങള്‍ ഉൾപ്പടെ മത്സ്യ അനുബന്ധ തൊഴിലാളികള്‍ക്ക് ലഭ്യമാകുന്നില്ല. അതിനു വേണ്ട നടപടി സ്വീകരിക്കാനും തൊഴില്‍ ചൂഷണത്തിന് അറുതി വരുത്താനും കണ്‍വന്‍ഷന്‍ തീരുമാനിച്ചു. ആള്‍ കേരള മത്സ്യത്തൊഴിലാളി യൂണിയന്‍ (എഫ്.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റ്‌ മുഹമ്മദ്‌ പൊന്നാനി മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. വഴിയോര കച്ചവട ക്ഷേമസമിതി (എഫ് ഐ ടി യു) സംസ്ഥാന പ്രസിഡന്റ്‌ പരമാനന്ദന്‍ മങ്കട മെമ്പര്‍ഷിപ്പ്‌ വിതരണം നടത്തി സംസാരിച്ചു. എഫ്.ഐ.ടി.യു സംസ്ഥാന സെക്രട്ടറി തസ്ലീം മമ്പാട്‌ 31 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

ഖാദര്‍ അങ്ങാടിപ്പുറം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ആരിഫ്‌ ചുണ്ടയില്‍, ശുക്കൂര്‍ മാസ്റ്റര്‍, ഗസ്സാലി പരപ്പനങ്ങാടി, ഫസല്‍ തിരൂര്‍ക്കാട്, നൗഷാദ് വണ്ടൂര്‍ എന്നിവര്‍ സംസാരിച്ചു. അബ്ദുള്ള അങ്ങാടിപ്പുറം സ്വാഗതവും ഫാറൂഖ്‌ നെന്‍മിനി നന്ദിയും പറഞ്ഞു.

IMG_20181223_171735

വഴിയോരകച്ചവട ക്ഷേമസമിതി (എഫ്.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റ് പരമാനന്ദന്‍ മങ്കട മെമ്പര്‍ഷിപ്പ്‌ വിതരണം ചെയ്യുന്നു


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top