Flash News

‘ക്രക്കത്തോവയുടെ കുട്ടി’ പൊട്ടിത്തെറിച്ചപ്പോള്‍ കടല്‍ കലിത്തുള്ളി ; ഇന്തോനേഷ്യയിലെ സുനാമിയില്‍ പൊലിഞ്ഞത് 281 ജീവനുകള്‍

December 24, 2018

krakathova

ഇന്തോനേഷ്യയില്‍ അഗ്നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ സുനാമി ഇത് വരെ അപഹരിച്ചത് 281 ജീവനുകള്‍. ഒട്ടേറെ പേരെ കാണാതായിട്ടുണ്ട്. സുനാമിയില്‍ ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് നാഷണല്‍ ഡിസാസ്റ്റര്‍ ഏജന്‍സി വ്യക്തമാക്കി.

ശനിയാഴ്ച്ച രാത്രി ഒമ്പതരയോടെയാണ് രാഷസത്തിരമാലകള്‍ തീരത്തേക്ക് അടിച്ചുകയറിയത്. സുമാത്രയ്ക്കും ജാവയ്ക്കും ഇടയിലുളള സുന്‍ഡ കടലിടുക്കില്‍ സ്ഥിതിചെയ്യുന്ന അനക്ക് ക്രക്കത്തോവ എന്ന അഗ്നിപര്‍വ്വതമാണ് പൊട്ടിത്തെറിച്ചത്. ‘ക്രക്കത്തോവ അഗ്നിപര്‍വ്വതത്തിന്റെ കുട്ടി’യെന്നാണ് അനക് ക്രക്കത്തോവ എന്ന പേരിന്റെ അര്‍ത്ഥം. ജാവാ ദ്വീപിന്റെ പടിഞ്ഞാറെയറ്റത്താണ് സുനാമി വലിയ നാശം വിതച്ചത്. സംഗീത ബാന്‍ഡായ സെവന്റീന്റെ പരിപാടി നടക്കുന്നിടത്തേക്ക് തിരമാലകള്‍ അടിച്ചുകയറിയതിനെ തുടര്‍ന്ന് ബാന്‍ഡിലെ രണ്ട് അംഗങ്ങളെ കാണാതായിട്ടുണ്ട്. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ടൂറിസ്റ്റുകൾ ഉൾപ്പെടെ ഒട്ടേറെ പേരാണ് ഇന്തൊനീഷ്യൻ ബീച്ചുകളിലെത്തിയിരിക്കുന്നത്. 281 പേരുടെ മരണം സ്ഥിരീകരിച്ചെങ്കിലും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ദിവസങ്ങള്‍ക്ക് മുമ്പേ പൊട്ടിത്തെറി നടക്കാന്‍ പോകുന്നതിന്റെ ലക്ഷണങ്ങള്‍ അനക് ക്രക്കത്തോവ പ്രകടിപ്പിച്ചിരുന്നതായി ഇന്തോനേഷ്യയുടെ ജിയോളജിക്കല്‍ ഏജന്‍സി വ്യക്തമാക്കുന്നു. അനക് ക്രക്കത്തോവയില്‍ നിന്ന് ചാരവും പുകപടലവും ഉയര്‍ന്നിരുന്നതായും ഏജന്‍സി വ്യക്തമാക്കുന്നു. ആയിരത്തിലധികം മീറ്റര്‍ ദൂരത്തേക്കാണ് ചാരവും പുകപടലവും വമിച്ചിരുന്നത്.

പസഫിക് സമുദ്രത്തിലെ റിങ് ഓഫ് ഫയര്‍ മേഖലയിലാണ് ഇന്തോനേഷ്യന്‍ ദ്വീപ് സമൂഹം. ടെക്ടോണിക് പ്ലേറ്റുകളുടെ ചലനം മേഖലയില്‍ അഗ്നിപര്‍വ്വത സ്‌ഫോടനങ്ങള്‍ക്ക് കാരണമാകാറുണ്ട്. സെപതംബറില്‍ സുലവേസി ദ്വീപിലെ പാലു നഗരത്തിലുണ്ടായ ഭൂകമ്പത്തില്‍ ആയിരക്കണക്കിനാളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്.ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുളളതില്‍ വെച്ച് ഏറ്റവും ഭീകരമായ അഗ്നിപര്‍വ്വത സ്‌ഫോടനമെന്നാണ് ക്രക്കത്തോവയില്‍ 1883 ഓഗസ്റ്റിലുണ്ടായ സ്‌ഫോടനത്തെ വിശേഷിപ്പിച്ചിട്ടുളളത്. ഇതേ തുടര്‍ന്നുണ്ടായ സുനാമിയില്‍ ജാവ,സുമാത്ര തീരത്തെ മുപ്പത്തിയാറായിരത്തിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

സെപ്റ്റംബര്‍ 28 നുണ്ടായ ദുരന്തത്തില്‍ മരിച്ചത് രണ്ടായിരത്തിലേറെപ്പേരാണ്. സൂനാമി മുന്നറിയിപ്പു പോലും ശരിയായ വിധത്തില്‍ നല്‍കാതിരുന്നതാണു പാലുവിലും സുലവേസിയിലും മരണസംഖ്യ കൂടാന്‍ കാരണമായത്. സൂനാമി മുന്നറിയിപ്പു സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ തുടരുന്നതിനിടെയാണു പുതിയ സംഭവം.

ഇത്തവണയും സര്‍ക്കാര്‍ യാതൊരു മുന്നറിയിപ്പും നല്‍കിയില്ല. അതിനാല്‍ത്തന്നെ ഒരിടത്തു കടല്‍ത്തീരത്തു സംഗീതനിശ നടക്കുമ്പോഴാണ് തിരകള്‍ ഇരമ്പിയാര്‍ത്തെത്തിയത്. സംഗീത വിരുന്നു നടക്കുന്ന വേദി തിരയടിച്ചു തകരുന്നതിന്റെ വിഡിയോകളും വൈറലായി. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെ ഒട്ടേറെ പേരാണ് ഇന്തൊനീഷ്യന്‍ ബീച്ചുകളിലെത്തിയിരിക്കുന്നത്. 168 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചെങ്കിലും മരണസംഖ്യ ഇനിയും കൂടാനിടയുണ്ടെന്നു സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.

https://twitter.com/BootlegLady/status/1076730003801264128


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top