Flash News

ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് നടത്തി

December 25, 2018

belwood_pic

ചിക്കാഗോ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ 2019 ജൂലൈ 17 മുതല്‍ 20 വരെ ചിക്കാഗോയില്‍ നടക്കുന്ന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിലേക്കുള്ള രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് ബെല്‍വുഡ് ഓര്‍ത്തഡോക്‌സ് മഹായിടവകയില്‍ ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന യോഗത്തില്‍ ജോര്‍ജ് പൂഴിക്കുന്നേലില്‍ നിന്നും ആദ്യ രജിസ്‌ട്രേഷന്‍ സ്വീകരിച്ചുകൊണ്ട് കോണ്‍ഫറന്‍സ് കണ്‍വീനര്‍ ഫാ. ദാനിയേല്‍ ജോര്‍ജ് നിര്‍വഹിച്ചു.

ഭദ്രാസന കൗണ്‍സില്‍ അംഗവും കോണ്‍ഫറന്‍സ് കണ്‍വീനറുമായ ഏബ്രഹാം വര്‍ക്കി യോഗത്തില്‍ സംബന്ധിച്ചു. ആയിരത്തില്‍പ്പരം അംഗങ്ങള്‍ പങ്കെടുക്കുന്ന ഈ കുടുംബ സംഗമം ഭാരതീയ ഓര്‍ത്തഡോക്‌സ് സഭയുടെ എട്ടാം കാതോലിക്കയും മാര്‍ത്തോമാശ്ശീഹായുടെ പൗരസ്ത്യ സിംഹാസനത്തിലെ തൊണ്ണൂറ്റൊന്നാം പിതാവും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാര്‍ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ ഉദ്ഘാടനം നിര്‍വഹിക്കും.

ബെല്‍വുഡ് കത്തീഡ്രല്‍ വികാരി ഫാ. ഡാനിയേല്‍ ജോര്‍ജ്, ഡീക്കന്‍ ജോര്‍ജ് പൂവത്തൂര്‍, ഏബ്രഹാം വര്‍ക്കി തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

ജോയിച്ചന്‍ പുതുക്കുളം

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top