Flash News

ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ അംഗങ്ങള്‍ ക്രിസ്തുമസ്സ് ആഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു

December 25, 2018

FOB-Xmas

ബഹ്‌റൈന്‍: ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ ക്രിസ്തുമസ്സ് ആഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. രക്ഷാധികാരി മോനി ഒടികണ്ടത്തില്‍ സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ എഫ്.എം. ഫൈസല്‍ അദ്ധ്യക്ഷത വഹിച്ചു. ക്രിസ്തുമസ്സ് കേക്ക് മുറിച്ചുകൊണ്ട് ആരംഭിച്ച ആഘോഷത്തിൽ ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍ ക്രിസ്മസ്സ് സന്ദേശം നല്‍കി. ജഗത് കൃഷ്ണകുമാര്‍, റീനാ രാജീവ് എന്നിവര്‍ ആശംസകളര്‍പ്പിക്കുകയും ചെയ്തു.

ത്യാഗത്തിന്‍റേയും സമര്‍പ്പണത്തിന്‍റേയും പ്രതിരൂപമായ ദൈവപുത്രന്‍റെ തിരുപ്പിറവി ദിനം പോലുള്ള ദിവസങ്ങള്‍ ആഘോഷിക്കുന്നതിലൂടെ സ്നേഹവും സാഹോദരൃവും പങ്കുവെക്കാനുള്ള കൂടിച്ചേരലും അവസരങ്ങളുമുണ്ടാകുന്നത് വിലയേറിയ കാര്യമാണെന്ന് എബ്രഹാം ജോണ്‍ തന്‍റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. തുടർന്ന് കരോള്‍ ഗാനങ്ങളും, കലാപരിപാടികളും നടന്നു.

ഷില്‍സ റിലീഷ്, സുമിത സതീഷ്, ഷാഹിന ഫൈസല്‍ എന്നിവര്‍ കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഷൈജു കന്‍പത്ത്, മണികുട്ടന്‍, ബിസ്മിയ രാജ്, രാജ് ഉണ്ണികൃഷ്ണന്‍, നിഷ രാജീവ്, സതീഷ്, ജെ. രാജീവന്‍, മിനി പണിക്കര്‍, ഷീന ഷൈജു, സുജ മോനി, ശോഭ നായർ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. ജ്യോതിഷ് പണിക്കര്‍ നന്ദി പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top