- Malayalam Daily News - http://www.malayalamdailynews.com -

എബ്രഹാം പടനിലം നിര്യാതനായി

Untitledഡാളസ്: റാന്നി ചിറ്റാര്‍ പടനിലത്ത് എബ്രഹാം (കുഞ്ഞുമോന്‍ 73) നിര്യാതനായി. ഡാളസ് സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്സ് ഇടവാംഗവും, അമേരിക്കയില്‍ കുടിയേറിയ ആദ്യകാല മലയാളികളില്‍ പ്രധാനിയും, ഡാളസിലെ സാമൂഹിക സാസ്കാരിക രംഗത്ത് നിറസാന്നിധ്യവും ആയിരുന്നു പരേതന്‍.

മുണ്ടക്കയം പടിഞ്ഞാറേപറമ്പില്‍ ശോശാമ്മ എബ്രഹാം ആണ് ഭാര്യ. ജൂജിന്‍ എബ്രഹാം (ഡാളസ്), നവീന്‍ എബ്രഹാം (ചിക്കാഗോ), ഷൈന്‍ കുര്യന്‍ (ഹ്യൂസ്റ്റണ്‍) എന്നിവര്‍ മക്കളും, ദിവ്യ, റാണി, റവ. ഫാ. ജയിക്ക് കുര്യന്‍ (വികാരി, സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തോഡോക്സ് ചര്‍ച്ച്, ഹ്യുസ്റ്റണ്‍) എന്നിവര്‍ മരുമക്കളും, ഹന്നാ, ജോനാ, ഇസബല്‍, അബ്രി, എഫ്രയിം എന്നിവര്‍ കൊച്ചുമക്കളും ആണ്.

ഡിസംബര്‍ 28 വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 മണി വരെ ഡാളസ് സെന്റ് തോമസ് മലങ്കര ഓര്‍ത്തോഡോക്സ് ഇടവകയില്‍ (9414, Shiloh Rd, Dallas, Tx – 75228) വെച്ച് പൊതുദര്‍ശനവും, 29 ശനിയാഴ്ച രാവിലെ 10 മണിക്ക് ഡാളസ് സെന്റ് തോമസ് ഓര്‍ത്തോഡോക്സ് ഇടവകയില്‍ വെച്ച് സംസ്കാര ശ്രുശ്രുഷയും തുടര്‍ന്ന് സംസ്കാരം കോപ്പല്‍ റോളിംഗ് ഓക്സ് ഫ്യൂണറല്‍ ഹോം സെമിത്തേരിയില്‍ (400 Freeport Pkwy, Coppell, Tx -75019) നടത്തുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അലക്സ് 469 688 5278.

 

Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]