Flash News

ചലഞ്ചുകളുടെ ലോകത്ത് വ്യത്യസ്ഥമായൊരു ക്രിസ്മസ് ചലഞ്ച്; തണുത്തുറഞ്ഞ വെള്ളത്തിലിറങ്ങി ഒരു കുളി !

December 26, 2018

christ-1പലവിധ ചലഞ്ചുകളും ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നുണ്ട്. ചിലര്‍ക്ക് അതൊരു ത്രില്‍ ആണെങ്കില്‍ മറ്റു ചിലര്‍ക്കാകട്ടേ വെറുമൊരു നേരമ്പോക്ക് മാത്രം. എന്നാല്‍ യൂറോപ്പിന്റെ പല ഭാഗങ്ങളിലും ‘ക്രിസ്മസ് ചലഞ്ച്’ എന്ന പേരില്‍ നടന്നത് ഏറെ കൗതുകമുണര്‍ത്തുന്നതാണ്. വെറും ബിക്കിനി മാത്രമണിഞ്ഞ് തണുത്തുറഞ്ഞ വെള്ളത്തിലിറങ്ങി, തടാകമോ നദിയോ കടല്‍ത്തീരമോ എന്തുമാകാം, ഒരു കുളിയങ്ങ് പാസാക്കുക. ഈ ക്രിസ്മസ് ചലഞ്ച് കുളിക്ക് കൂടുതലും യുവതികളാണത്രേ എത്തുന്നത്. പരമ്പരാഗതമായി നീന്തല്‍ മത്സരങ്ങളാണ് നടന്നുവരാറ്. എന്നാല്‍ ഇത്തവണ കിസ്മസ് ഡേ ചലഞ്ചായി സോഷ്യല്‍ മീഡിയയിലൂടെ വൈറലായ ക്രിസ്മസ് ഡിപ്പ് കുളിയാണ് മുന്‍പന്തിയില്‍.

ഏറ്റവും തണുപ്പ് കൂടുതലുള്ള സ്ഥലങ്ങളില്‍ സ്ഥലങ്ങളില്‍ യുവതികള്‍ കൂട്ടത്തോടെ ഈ ചലഞ്ചിനെത്തിയതാണ് കൗതുകകരം. പലയിടത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പരിപാടി ആവിഷ്‌കരിച്ചത്. ബേണ്‍മത്തില്‍ മക്മില്ലന്‍ കെയറിംഗിനു വേണ്ടി ധനം സമാഹരിക്കുന്നതിനാണ് ബോസ്‌കോംബി പീറില്‍ ക്രിസ്മസ് ഡിപ്പ് സംഘടിപ്പിച്ചത്. ലണ്ടനില്‍ ക്രിസ്മസ് ഡേ പീറ്റര്‍ പാന്‍ കപ്പിനുവേണ്ടി നടന്ന ക്രിസ്മസ് ഡിപ്പ് ഹൈഡ് പാര്‍ക്കിലെ സെര്‍പന്റൈന്‍ തടാകത്തിലാണ് സംഘടിപ്പിച്ചത്.

ഇംഗ്ലണ്ടില്‍ പലയിടത്തും സമാനമായ ആഘോഷങ്ങള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു. ബര്‍മ്മിങ്ങാമിലെ സുട്ടണ്‍ പാര്‍ക്കിലുള്ള ബ്ലാക്ക്‌റൂട്ട് പൂളിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. സ്‌പെയിനിലെ ബാഴ്‌സലോണയില്‍ പോര്‍ട്ട് വെല്ലില്‍ നൂറുകണക്കിനാളുകളാണ് ക്രിസ്മസ് ഡിപ്പിനെത്തിയത്. കോപ്പ നഡാല്‍ (ക്രിസ്മസ് കപ്പ്) നീന്തല്‍ മത്സരമാണ് അവിടെ സംഘടിപ്പിച്ചിരുന്നത്. ഡബ്ലിനില്‍ കഴിഞ്ഞ 42 വര്‍ഷമായി ക്രിസ്മസ് ഡിപ്പ് സംഘടിപ്പിക്കാറുണ്ട്. ഇവിടെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് മത്സരം.

stream_2.40364861 stream_2.40364886 stream_img132631_1545796313 kakosooaga llaooaoasa stream_2.40364556 stream_2.40364564 stream_2.40364566 stream_2.40364568 stream_2.40364595 stream_2.40364683 stream_2.40364684 stream_2.40364690 stream_2.40364852 stream_2.40364857kkasa_23


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top