Flash News

സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ ഇടവകയ്ക്ക് നവനേതൃത്വം

December 26, 2018 , സെബാസ്റ്റ്യന്‍ ആന്റണി

Parish Counsel 2019-2020ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറോനാ ദേവാലയത്തിന്റെ 2019- 2020 വര്‍ഷങ്ങളിലേക്കുള്ള പാരീഷ് കൗണ്‍സില്‍ നിലവില്‍ വന്നു.

നടപ്പുവര്‍ഷത്തെ പുതിയ കൈക്കാരന്മാരായി ജസ്റ്റിന്‍ ജോസഫ്, സെബാസ്റ്റ്യന്‍ ആന്റണി, മനോജ് പാട്ടത്തില്‍, ടോണി മംഗന്‍ എന്നിവര്‍ ഡിസംബര്‍ 24ന് വൈകിട്ട് ക്രിസ്മസ് ദിവ്യബലി മധ്യേ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.

ഇടവക വികാരി ബഹു. ലിഗോറി ഫിലിപ്‌സ് കട്ടിയാകാരന്‍ സത്യവാചകം ചൊല്ലിക്കൊടുത്ത് പുതിയ കൈക്കാരന്മാരെ ആശീര്‍വദിച്ചു. സത്യപ്രതിജ്ഞാ ചടങ്ങില്‍ ഫാ.ബെന്നി പീറ്റര്‍ സന്നിഹിതനായിരുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷം ഇടവകയ്ക്കുവേണ്ടി നിസ്വാര്‍ത്ഥം സേവനം ചെയ്തകൈക്കാരന്മാരേയും പാരീഷ് കൗണ്‍സില്‍ അംഗങ്ങളേയും ഈ അവസരത്തില്‍ ഇടവക വികാരി പ്രത്യേകം അഭിനന്ദനം അറിയിക്കുകയും പുതിയ ഭരണ സമിതിക്ക് എല്ലാവിധ ആശംസകളും പ്രാര്‍ത്ഥനകളും നേരുകയും ചെയ്തു.

New Trusteesപുതിയ വാര്‍ഡ് പ്രതിനിധികള്‍ റോയി മാത്യു (അല്‍ഫോന്‍സാ വാര്‍ഡ്), സുനില്‍ പോള്‍ (സെന്‍റ് . ആന്റണി വാര്‍ഡ്), മാര്‍ട്ടിന്‍ ജോണ്‍സണ്‍ (സെന്‍റ്. ജോര്‍ജ് വാര്‍ഡ്), ഷൈന്‍ സ്റ്റീഫന്‍ (സെന്‍റ് ജോസഫ് വാര്‍ഡ്), പിങ്കു കുര്യന്‍ (സെന്‍റ്  ജൂഡ് വാര്‍ഡ്), സെബാസ്റ്റ്യന്‍ ആന്റണി (സെന്‍റ് മേരീസ് വാര്‍ഡ്), ബിനോയ് സ്രാമ്പിക്കല്‍ (സെന്‍റ്  പോള്‍ വാര്‍ഡ്), ശശി തോട്ടത്തില്‍ ( സെന്‍റ്  തെരേസ ഓഫ് കല്‍ക്കട്ട വാര്‍ഡ്), സോനു അഗസ്റ്റിന്‍(സെന്‍റ് തോമസ് വാര്‍ഡ്) എന്നിവരാണ്.

പാരിഷ് കൗണ്‍സിലിലെ മറ്റംഗങ്ങള്‍ സാബിന്‍ മാത്യു, കോളിന്‍ മോര്‍സ്, (യൂത്ത് പ്രധിനിധികള്‍ ), റെന്നി പോളോ (മതബോധന സ്കൂള്‍), വിന്‍സെന്‍റ് തോമസ്, ടെസ്‌ലിന്‍ ജെയിംസ് (പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം ) മരിയേല പയ്യപ്പിള്ളി, ആനി വേങ്ങത്തടം, സജി സെബാസ്റ്റ്യന്‍ , മിനേഷ് ജോസഫ്, മേരീദാസന്‍ തോമസ് (നോമിനേറ്റഡ് ), തോമസ് കുര്യാക്കോസ് (പയസ് അസ്സോസിയേഷന്‍സ് ) എന്നിവരാണ്.

പുതുതായി പ്രവര്‍ത്തനം തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ക്ക് ഇടവക സമൂഹം എല്ലാവിധ ആശംസകളും ഭാവുകങ്ങളും നേര്‍ന്നു.

web: www.stthomassyronj.org

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top