Flash News

ഇന്നത്തെ നക്ഷത്ര ഫലം (27-12-2018)

December 27, 2018 , .

20130409-140051-t-shirt-widget-bannerഅശ്വതി : നയതന്ത്രങ്ങള്‍ വിജയിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. സുവ്യക്തമായ കര്‍മ്മപദ്ധതികള്‍ക്കു രൂപരേഖ തയ്യാറാകും. ആഗ്രഹസാഫല്യമുണ്ടാകും. പുതിയ ഭരണച്ചുമതല ഏറ്റെടുക്കും.

ഭരണി : മദ്ധ്യസ്ഥരോടുള്ള ആത്മവിശ്വാസം അബദ്ധമാകും. പകര്‍ച്ചവ്യാധി പിടിപെടും. ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കുവാന്‍ തയ്യാറാകും. ചര്‍ച്ചകള്‍ പരാജയപ്പെടും. അപ്രതീക്ഷിതമായി തൊഴില്‍നഷ്ടപ്പെടും.

കാര്‍ത്തിക :  കടം കൊടുത്ത സംഖ്യ തിരിച്ചു ലഭിക്കും. പുതിയ ഭരണപരിഷ്കാരം അവ ലംബിക്കും. ചികിത്സ ഫലിച്ചു തുടങ്ങും. ആത്മസംയമനത്താല്‍ ആഗ്രഹപൂര്‍ത്തിയു ണ്ടാകും. ചര്‍ച്ചകളില്‍ വിജയിക്കും.

രോഹിണി : അധികസംസാരം ഉപേക്ഷിക്കണം. ദേഹാസ്വാസ്ഥ്യത്താല്‍ അവധിയെടു ക്കും. പൂര്‍ണ്ണതയില്ലാത്ത പദ്ധതികള്‍ തിരസ്കരിക്കപ്പെടും. അശ്രദ്ധകൊണ്ട് പണനഷ്ട മുണ്ടാകും.

മകയിരം : കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ദീര്‍ഘകാലനിക്ഷേ പത്തിനു പണം മുടക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും. പുതിയ ചുമതലകള്‍ ഏറ്റെടുക്കും.

തിരുവാതിര : പൂര്‍വ്വികസ്വത്ത് രേഖാപരമായി ലഭിക്കും. ഗൃഹോപകരണങ്ങള്‍ മാറ്റിവാങ്ങും. പ്രവര്‍ത്തനരംഗം മെച്ചപ്പെടും. ആഗ്രഹങ്ങള്‍ സാധിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

പുണര്‍തം : പദ്ധതി ആസൂത്രണങ്ങളില്‍ ലക്ഷ്യപ്രാപ്തിനേടും. വിരോധികള്‍ വര്‍ദ്ധിക്കും. ആത്മവിശ്വാസം വര്‍ദ്ധിക്കും. സന്താനസംരക്ഷണം ആശ്വാസത്തിനു വഴിയൊരുക്കും.

പൂയ്യം :  വാതനാഡീരോഗങ്ങള്‍ക്ക് ആയുർവേദചികിത്സ തുടങ്ങും. ശുഭകര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നത് ഇന്നു നല്ലതല്ല. പണം കടം കൊടുക്കുക, ജാമ്യം നില്‍ക്കുക, കടം വാങ്ങുക എന്നിവ അരുത്. മനോവിഷമം വര്‍ദ്ധിക്കും.

ആയില്യം : ആവിഷ്കരിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കും. ബൃഹത്പദ്ധതികള്‍ക്കു തുടക്കം കുറിക്കും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. അഭിപ്രായവ്യത്യാസം പരി ഹരിക്കുവാന്‍ സാധിക്കും.

മകം : പൂര്‍വ്വികസ്വത്ത് രേഖാപരമായി വാങ്ങുവാന്‍ ഏര്‍പ്പാടുചെയ്യും. ഉദരപ്രമേഹരോ ഗങ്ങള്‍ വര്‍ദ്ധിക്കും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ ആത്മധൈര്യം ആര്‍ജ്ജിക്കും.

പൂരം : പറയുന്നവാക്കുകള്‍ ഫലപ്രദമാകും വിജ്ഞാനങ്ങള്‍ കൈമാറും. സുരക്ഷാസം
വിധാനം സുദൃഢമാക്കും. സ്വതന്ത്രമായി പണം മുടക്കിയുള്ള കര്‍മ്മപദ്ധതികള്‍ തുടങ്ങും. പദ്ധതിസമര്‍പ്പണത്തില്‍ ലക്ഷ്യപ്രാപ്തിനേടും.

ഉത്രം : ശുഭകര്‍മ്മങ്ങളില്‍ വിജയം ഉണ്ടാകും. പ്രോത്സാഹനസമ്മാനം ലഭിക്കും. പാര മ്പര്യചികിത്സാരീതികള്‍ അവലംബിക്കും. പുതിയ തൊഴിലവസരം വന്നുചേരും. ഔചിത്യമുളള സന്താനങ്ങളുടെ സമീപനത്തില്‍ ആശ്വാസം തോന്നും.

അത്തം : നിയന്ത്രണങ്ങളാല്‍ നീക്കിയിരുപ്പ് ഉണ്ടാകും. സാമ്പത്തിക ക്രയവിക്രയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഉപരിപഠനത്തിനു ചേരും. ആഭരണം മാറ്റിവാങ്ങും.

ചിത്ര : സുഹൃത്തിന്‍റെ പുതിയ സംരംഭത്തിന് ആശംസകള്‍നേരും. പുത്രനു ഗൃഹം വാങ്ങുവാന്‍ അന്വേഷണമാരംഭിക്കും. വ്യവസ്ഥകള്‍ പാലിക്കും. അഭിപ്രായവ്യത്യാസ ങ്ങള്‍ പരിഹരിക്കും.

ചോതി : കഠിനപ്രയത്നത്താല്‍ കാര്യവിജയമുണ്ടാകും. ദുര്‍ചിന്തകള്‍ ഉപേക്ഷിക്കും. യാത്രാമദ്ധ്യേവിഘ്നങ്ങള്‍ ഉണ്ടാകും. ഓര്‍മ്മശക്തി കുറയും. വിതരണരംഗങ്ങളില്‍ മാന്ദ്യം ഉണ്ടാകും.

വിശാഖം : വ്യവസ്ഥകള്‍ക്കതീതമായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കും. ജന്മനാട്ടിലേക്ക് യാത്രക്ക് ഒരുങ്ങും. അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കും. പുതിയ കരാറു ജോലിയില്‍ ഒപ്പുവെക്കും.

അനിഴം : വ്യാപാരസ്ഥാപനത്തില്‍ മോഷണ ശല്യമുണ്ടാകും. അനുസരണയില്ലാതെ പ്രവ ര്‍ത്തിച്ചാല്‍ അബദ്ധമാകും. പ്രത്യുപകാരം ചെയ്യുവാന്‍ അവസരമുണ്ടാകും. അസുഖങ്ങളാല്‍ അസ്വാസ്ഥ്യമനുഭവപ്പെടും.

തൃക്കേട്ട : സാമ്പത്തികവിഭാഗത്തില്‍ കുടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കും. പരസ്പരവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കണം. ചെയ്യുന്ന പ്രവൃത്തികളെല്ലാം വിപരീതമായിത്തീരും.

മൂലം : പ്രവര്‍ത്തനങ്ങളില്‍ പ്രശസ്തവിജയം ഉണ്ടാകും. കലാകായികമത്സരങ്ങള്‍ക്ക് പരിശീലനം തുടങ്ങിവെക്കും. ബന്ധുക്കള്‍ തുടങ്ങുന്ന വ്യാപാരത്തില്‍ പങ്കുചേരും. വ്യവസ്ഥകള്‍ പാലിക്കുവാന്‍ സാധിക്കും.

പൂരാടം : പലവിധ സൗകര്യങ്ങള്‍ക്കായി പട്ടണത്തിലേക്കു താമസം മാറ്റും. ശ്രേഷ്ഠമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വവും നിര്‍ദ്ദേശവും നല്‍ കും. പുതിയ ഉദ്യോഗത്തില്‍ പ്രവേശിക്കും.

ഉത്രാടം :  പ്രവര്‍ത്തനഗുണത്താല്‍ പ്രശംസകേള്‍ക്കും. വിവാഹനിശ്ചയച്ചടങ്ങില്‍ പങ്കെ ടുക്കും. സുരക്ഷിതമായ സ്ഥലത്തേക്കു താമസം മാറ്റും. പുതിയ പദ്ധതി സമര്‍പ്പിക്കും.

തിരുവോണം : ആത്മവിശ്വാസം വര്‍ദ്ധിക്കും. സമ്മാനപദ്ധതികളില്‍ വിജയിക്കും. പുതിയ കരാറുജോലിയില്‍ ഒപ്പുവെക്കും. തൃപ്തിയായ വിഷയത്തില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുവാന്‍ അവസരം വന്നുചേരും.

അവിട്ടം : കഠിനാദ്ധ്വാനത്താല്‍ കാര്യസാദ്ധ്യമുണ്ടാകും. സംയുക്തസംരംഭത്തില്‍ നിന്നും പിന്മാറും. ഗൃഹോപകരണങ്ങള്‍ മാറ്റിവാങ്ങും. വീഴ്ചകളുണ്ടാവാതെ സൂക്ഷിക്കണം. പ ണം കൈകാര്യം ചെയ്യുന്നതില്‍ സൂക്ഷിക്കണം.

ചതയം : പുതിയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവെക്കും. ആത്മവിശ്വാസം വര്‍ദ്ധിക്കും. ദാമ്പത്യസൗഖ്യവും അഭീഷ്ടകാര്യ വിജയവും സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ചില സുപ്രധാനങ്ങളായ കാര്യങ്ങള്‍ തീരുമാനത്തിലെത്തും.

പൂരോരുട്ടാതി : ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം സാധിക്കും. സന്താന സൗഖ്യമുണ്ടാകും. വിദഗ്ദ്ധോപദേശത്താല്‍ പണം മുടക്കും. തീരുമാനങ്ങള്‍ക്ക് ഔചിത്യമുണ്ടാകും.

ഉത്രട്ടാതി : സൗമ്യസമീപനത്താല്‍ അനൈക്യതകള്‍ ഒളിഞ്ഞുമാറും. പാരമ്പര്യപ്രവൃത്തികള്‍ തുടങ്ങിവെക്കും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. വിജ്ഞാപ്രദമായ ചര്‍ച്ചയില്‍ പങ്കെടുക്കും.

രേവതി : അഹോരാത്രം പ്രവര്‍ത്തിച്ചാല്‍ സ്വല്പം ഫലമുണ്ടാകും. നിലപാടില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ തയ്യാറാകും. പുരാണം, ഇതിഹാസം, ഭാരതീയശാസ്ത്രങ്ങള്‍ തുടങ്ങിയവയില്‍ താല്പര്യമുണ്ടാകും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top