Flash News

മലങ്കര ഓര്‍ത്തഡോക്‌സ് സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ ഉദ്ഘാടനം

December 27, 2018 , ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

getPhoto

ലോസ്ആഞ്ചലസ്: 2019 ജൂലൈ 17 മുതല്‍ 20 വരെ ഷിക്കാഗോയില്‍ വച്ചു നടത്തുന്ന ഭദ്രാസന ഫാമിലി യൂത്ത് കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം കാലിഫോര്‍ണയയിലെ ലോസ്ആഞ്ചലസ് സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഡിസംബര്‍ എട്ടിനു കൂടിയ യോഗത്തില്‍ വച്ചു ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ. സഖറിയാസ് മാര്‍ അപ്രേം തിരുമേനി നിര്‍വഹിച്ചു.

ഭദ്രാസന തലത്തില്‍ മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഈ കോണ്‍ഫറന്‍സിന്റെ മുഖ്യ ചിന്താവിഷയം നെഹമ്യാവ് 2:18 ‘ Let us Rise up and Rebuild’ എന്ന വാക്യത്തെ അടിസ്ഥാനമാക്കിയാണ്. ഈ വിഷയത്തിന്റെ പ്രാധാന്യത്തേയും ആവശ്യകതയേയും കുറിച്ച് തിരുമേനി തദവസരത്തില്‍ വിശദീകരിക്കുകയുണ്ടായി. കോണ്‍ഫറന്‍സില്‍ സംബന്ധിക്കുന്നതിനുള്ള ആദ്യ അംഗമായി രജിസ്റ്റര്‍ ചെയ്തുകൊണ്ടാണ് തിരുമേനി ഉദ്ഘാടനം നിര്‍വഹിച്ചത്.

തദവസരത്തില്‍ ഇടവക വികാരി ഫാ. യോഹന്നാന്‍ പണിക്കര്‍, കോണ്‍ഫറന്‍സ് ഡയറക്ടര്‍മാരായ ഫാ. മാത്യൂസ് ജോര്‍ജ്, ഫാ. എബി ചാക്കോ, ജോയിന്റ് സെക്രട്ടറി സിബില്‍ ചാക്കോ, ഭദ്രാസന കൗണ്‍സില്‍ അംഗം സെല്‍ബി തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു. അനേകം വൈദീകര്‍ ഉള്‍പ്പടെ വലിയ ഒരു ജനാവലി ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

ഉദ്ഘാടനത്തെ തുടര്‍ന്നു ഇടവകയില്‍ നിന്നും ഇടവക വികാരി ഉള്‍പ്പടെയുള്ള കുടുംബങ്ങള്‍ കോണ്‍ഫറന്‍സില്‍ സംബന്ധിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ പൂരിപ്പിച്ച് നല്‍കി.സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ പത്താമത് വാര്‍ഷികം കൂടികൊണ്ടാടുന്ന കോണ്‍ഫറന്‍സ് വിജയിപ്പിക്കുന്നതിന് എല്ലാവരുടേയും പ്രാര്‍ത്ഥനാപൂര്‍വ്വമായ സഹകരണവും സാന്നിധ്യവും ഉണ്ടായിരിക്കണമെന്നും തിരുമേനി ആഹ്വാനം ചെയ്തു.

ഡിസംബര്‍ ഒമ്പതാം തീയതി ഭദ്രാസനത്തിലെ എല്ലാ ദേവാലയങ്ങളിലും കോണ്‍ഫറന്‍സിന്റെ “സേവ് ദി ഡേറ്റ്’ കാര്‍ഡ് വിതരണം ചെയ്യുകയും, രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

കോണ്‍ഫറന്‍സ് പി.ആര്‍ കമ്മിറ്റി

 

 

 

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top