Flash News

ലോകസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സുമായി സഖ്യമുണ്ടാക്കാൻ സി.പി.എം

December 29, 2018

cpm_8ന്യൂദൽഹി: കോൺഗ്രസുമായി രാഷ്ട്രീയ സഖ്യം പാടില്ല എന്നാണ് ‘പാർട്ടി കോൺഗ്രസ്’ നയമെങ്കിലും വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സുമായി സഖ്യമുണ്ടാക്കാൻ സിപിഎം പല സംസ്ഥാനങ്ങളിലും തയ്യാറെടുക്കുന്നു. തമിഴ്നാട്, മഹാരാഷ്ട്ര , ബീഹാർ, ഉത്തർപ്രദേശ് എന്നീ നാലു സംസ്ഥാനങ്ങളിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ ശ്രമിക്കുമെന്നാണ് സൂചന . പശ്ചിമബംഗാളിൽ കോൺഗ്രസുമായി അടവുനയത്തിനായിരിക്കും പാർട്ടി ശ്രമിക്കുക.

ബിജെപി സഖ്യത്തെ പരാജയപ്പെടുത്തുക. സിപിഎമ്മിൻറെയും ഇടതുപക്ഷത്തിൻറെയും സീറ്റുകൾ കൂട്ടുക, ബദൽ മതേതര സർക്കാരിന് ശ്രമിക്കുക എന്നീ നിർദ്ദേശങ്ങളാണ് ലോകസഭാ തെരഞ്ഞെടുപ്പ് നയമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചിട്ടുള്ളത്. ഇതിനായി പ്രാദേശിക സഖ്യങ്ങളെ രാഷ്ട്രീയ സഖ്യമായി മാറ്റുക എന്ന നയമായിരിക്കും സ്വീകരിക്കുക. തമിഴ്നാട്ടിൽ കോൺഗ്രസ് കൂടി ഉൾപ്പെട്ട ഡിഎംകെ സഖ്യത്തിൽ സിപിഎം മത്സരിക്കും. മഹാരാഷ്ട്രയിൽ കോൺഗ്രസ്-എൻസിപി സഖ്യവുമായി സഹകരിക്കാനാണ് ധാരണ. ബീഹാറിൽ ആർജെഡി-കോൺഗ്രസ് വിശാല സഖ്യത്തിന്റെ ഭാഗമാകും സി.പി.എം. ഉത്തർപ്രദേശിൽ എസ്പി-ബിഎസ്പി സഖ്യത്തോട് സിപിഎം ഒരു സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് ഇവരോടൊപ്പം വന്നാലും ഈ സഖ്യത്തിന്റെ കൂടെ നിൽക്കാനാണ് ധാരണ. .

പശ്ചിമബംഗാളിൽ തൃണമൂലുമായി സഹകരിക്കേണ്ടതില്ല എന്ന കോൺഗ്രസ് തീരുമാനം സിപിഎമ്മിന് ആശ്വാസമായിട്ടുണ്ട് . നിലവിൽ ബംഗാളിൽ 24 പർഗാനാസ് എന്ന മേഖലയിൽ മാത്രം ഒതുങ്ങുന്ന പാർട്ടിയായി സിപിഎം മാറി എന്ന് നേതാക്കളും സമ്മതിക്കുന്നു. ബംഗാളിൽ നിന്ന് രണ്ടോ മൂന്നോ സീറ്റെങ്കിലും നേടാൻ കോൺഗ്രസുമായി അടവുനയം അനിവാര്യമെന്നാണ് സംസ്ഥാനനേതാക്കൾ നല്കുന്ന സൂചന.

കോൺഗ്രസുമായി രാഷ്ട്രീയ സഖ്യം പാടില്ല എന്ന പാർട്ടി കോൺഗ്രസ് നയത്തെ മറികടക്കാൻ , മറ്റു സംസ്ഥാനങ്ങളിൽ കോൺഗ്രസ്സുമായുണ്ടാക്കുന്ന സഹകരണം ബംഗാൾ ഘടകത്തിന് വീണുകിട്ടുന്ന തുറുപ്പുചീട്ടാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top