Flash News

ഡാളസ് സൗഹൃദ വേദി 7-ാമത് വാര്‍ഷികവും, ക്രിസ്മസ് & ന്യൂ ഇയര്‍ ആഘോഷവും

December 29, 2018 , എബി മക്കപ്പുഴ

Newsimg1_80734065

ഡാളസ് : സൗഹൃദ വേദിയുടെ 7-ാമത് വാര്‍ഷികത്തോടനുബന്ധിച്ചു ക്രിസ്തുമസ് & ന്യൂ ഇയര്‍ വളരെ പുതുമയേറിയ കലാ പരിപാടികളോട് കൂടി കരോള്‍ട്ടണ്‍ സെന്റ് ഇഗ്‌നേഷ്യസ് ചര്‍ച്ചിന്റെ ഓഡിറ്റോറിയത്തില്‍ ജനുവരി 6 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ആഘോഷിക്കുന്നു.

പ്രസിഡണ്ട് അജയകുമാറിന്റെ അദ്യക്ഷതയില്‍ കൂടുന്ന വാര്‍ഷിക ആഘോഷ പരിപാടികള്‍ സണ്ണിവെല്‍ സിറ്റി മേയര്‍ സജി പി. ജോര്‍ജ് നിലവിളക്കു തെളിയിച്ചു ഉത്ഘാടനം ചെയ്യും.

പുത്തന്‍ തലമുറക്ക് ഏറെ ആല്‍മീക ചെതന്യം നല്‍കിക്കൊണ്ടിരിക്കുന്ന റവ. സോനു വര്‍ഗീസ് (ഡാളസ് ക്രോസ്‌വേ മാര്‍ത്തോമാ ചര്‍ച്ച വികാരി) ക്രിതുമസ് & ന്യൂ ഇയര്‍ സന്ദേശം നല്‍കും.

യോഗത്തില്‍ ബിജു മാത്യു (കൊപ്പല്‍ സിറ്റി കോണ്‍സില്‍ മെമ്പര്‍), എബ്രഹാം തെക്കേമുറി (സഹൃദ വേദി ഉപദേശ സമതി ചെയര്‍മാന്‍), ഷിജു എബ്രഹാം (കേരള അസോസിയേഷന്‍, കള്‍ച്ചറല്‍ & എഡ്യുക്കേഷന്‍) തുടങ്ങിയവര്‍ ആശംസകള്‍ നേരും. പുതുമയേറിയ കലാപരിപാടികള്‍ കൊണ്ട് നിറയപ്പെട്ട വാര്‍ഷിക ആഘോഷം 8 മണിയോടു കൂടി സമാപിക്കും.

യോഗത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ന്യൂ ഇയര്‍ ഡിന്നര്‍ ക്രമീകരിച്ചിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top