Flash News

മകരവിളക്ക് : ശബരിമല നട ഇന്ന് തുറക്കും ; നിരോധനാജ്ഞ ജനുവരി 5 വരെ നീട്ടി

December 30, 2018

sabarimala_15ശബരിമല : മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് തുറക്കും.മേല്‍ശാന്തി വി.എന്‍ വാസുദേവന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലാണ് നട തുറക്കുന്നത്.തുടര്‍ന്ന് പതിനെട്ടാം പടി ഇറങ്ങി ആഴി തെളിച്ചതിനു ശേഷം മാത്രമേ അയ്യപ്പന്മാരെ കയറ്റി വിടു. ഇന്ന് പ്രത്യേക പൂജകളൊന്നും ഉണ്ടായിരിക്കില്ല. 6.20ന് ദീപാരാധനയ്ക്കുശേഷം രാത്രി 11ന് ഹരിവരാസനത്തോടെ അടയ്ക്കുന്ന നട നാളെ പുലര്‍ച്ചെ മൂന്നിനാണ് തുറക്കുന്നത്.

തുടര്‍ന്ന് 3.15 മുതല്‍ ഉച്ചയ്ക്ക് 12 മണിവരെ നെയ്യഭിഷേകം നടക്കും.ജനുവരി 14നാണ് മകരവിളക്ക് മഹോത്സവം. അതേ സമയം യുവതീപ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ നിരോധനാജ്ഞ ജനുവരി അഞ്ച് വരെ നീട്ടി. പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നുഹാണ് ഉത്തരവിറക്കിയത്‌. മകരവിളക്ക് ആഘോഷം കഴിഞ്ഞ് നടയടയ്ക്കുന്ന ജനുവരി 20 വരെ നിരോധനാജ്ഞ നീട്ടണമെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top