Flash News

ലില്ലി അലക്‌സാണ്ടര്‍ മണ്ണംപ്ലാക്കലിന്റെ സംസ്കാരം ജനുവരി 3-ന്

December 30, 2018 , ജോയിച്ചന്‍ പുതുക്കുളം

cha_lillyമയാമി: മണ്ണംപ്ലാക്കല്‍ ബെന്നി അലക്‌സാണ്ടറുടെ (കളത്തൂക്കടവ്) ഭാര്യ ലില്ലി അലക്‌സാണ്ടര്‍ (59) ഫ്‌ളോറിഡയിലെ മയാമിയില്‍ നിര്യാതയായി. വര്‍ഷങ്ങളായി മയാമി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ആര്‍.എന്‍ ആയി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു.

പരേത പൂഞ്ഞാര്‍ കിടങ്ങത്താഴെ കുടുംബാംഗമാണ്. മക്കള്‍: ജോഫി, ഡോ. സാജു. മരുമക്കള്‍: ജോഷി വയലില്‍ (പൊന്‍കുന്നം) മയാമി, എലിസബത്ത് (ഒഹായോ). കൊച്ചുമക്കള്‍: മിയ, എമ, ലില്ലി, ഹെന്‍റി.

പൊതുദര്‍ശനം ജനുവരി രണ്ടാം തീയതി ബുധനാഴ്ച വൈകുന്നേരം 6 മണി മുതല്‍ 9 മണി വരെ കബാലിറോ റിവിറോ വുഡ്‌ലോണ്‍ സൗത്ത് (Caballero Rivero Woodlawn South (11655 Southwest 117th Avenue – Miami, Florida 33186). സംസ്കാര ശുശ്രൂഷകള്‍ ജനുവരി 3-നു വ്യാഴാഴ്ച രാവിലെ 10 മണിക്ക് സെന്റ് ജോണ്‍ ന്യൂമാന്‍ കാത്തലിക് ചര്‍ച്ചില്‍ (St. John Neumann Catholic Church (12125 Southwest 107th Avenue- Miami, Florida 33176) വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കും.

തുടര്‍ന്നു സംസ്കാര കര്‍മ്മങ്ങള്‍ 11 മണിക്ക് കബാലിറോ റിവിറോ വുഡ്‌ലോണ്‍ സൗത്തില്‍ (Caballero Rivero Woodlawn South (11655 Southwest 117th Avenue – Miami, Florida 33186).

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാബു മാത്യു (305 283 3594), തോമസ് വര്‍ക്കി (305 896 7155), ജോസ് തോമസ് (954 270 7849), ജോര്‍ജ് വെല്‍സ് (305 798 4637).

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top