Flash News

ഗ്ലോബല്‍ വില്ലേജില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ദുബായ് മുനിസിപ്പാലിറ്റിയുടെ സഞ്ചരിക്കുന്ന സ്മാര്‍ട്ട്‌ലാബ്

December 30, 2018

smartlabദുബായ് : സഞ്ചാരികളുടെയും ദുബായിലെ താമസക്കാരുടെയും പ്രിയകേന്ദ്രമായ ഗ്ലോബല്‍ വില്ലേജില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി ദുബായ് മുനിസിപ്പാലിറ്റിയുടെ സഞ്ചരിക്കുന്ന സ്മാര്‍ട്ട്‌ലാബ്. പ്രതിവാരം 150ലധികം ഭക്ഷ്യസാമ്പിളുകള്‍ പരിശോധിക്കാനുളള സംവിധാനവുമായാണ് സ്മാര്‍ട്ട് ലാബ് സജ്ജമായിരിക്കുന്നത്. നൂതന സാങ്കേതികതയും അത്യാധുനിക ഉപകരണങ്ങളുമാണ് സ്മാര്‍ട്ട് ലാബിന്റെ പ്രത്യേകത. കടലാസ് രഹിതമാണ് പ്രവര്‍ത്തനം. 48 മണിക്കൂര്‍ മുതല്‍ മൂന്ന് ദിവസം വരെയാണ് പരിശോധനാഫലം ലഭിക്കാനെടുക്കുന്ന സമയം.

വിവിധ രാജ്യങ്ങളുടെ രുചിവൈവിധ്യം കൊണ്ട് സമ്പന്നമായ ഗ്ലോബല്‍ വില്ലേജില്‍ നൂറുക്കണക്കിന് ഭക്ഷണശാലകളും ചെറുകടകളും ഉണ്ട്. ഇവിടെ വിതരണം ചെയ്യുന്ന ഭക്ഷണം പൂര്‍ണമായും സുരക്ഷിതമാണെന്നും ശുചിത്വമടക്കമുളള ചട്ടങ്ങള്‍ പാലിച്ചാണ് ഭക്ഷണശാലകളുടെ പ്രവര്‍ത്തനമെന്നും ഉറപ്പാക്കാന്‍ സ്മാര്‍ട്ട് ലാബ് സഹായമാകും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top