Flash News

ഇന്നത്തെ നക്ഷത്ര ഫലം (30 ഡിസംബര്‍ 2018)

December 30, 2018

astroഅശ്വതി : സമാനചിന്താഗതിയിലുള്ളവരുമായി സംസര്‍ഗ്ഗത്തിലേര്‍പ്പെടും. പുതിയ ഉദ്യോ ഗത്തിനു നിയമനാനുമതി ലഭിക്കും . വിദ്യാര്‍ത്ഥികള്‍ക്ക് ഉത്സാഹവും ഉന്മേഷവും ഉണ്ടാകും.

ഭരണി : പ്രയത്നങ്ങള്‍ക്ക് ഫലമുണ്ടാകും. അഭിപ്രായവ്യത്യാസം പരിഹരിയ്ക്കും. കടം കൊടുത്ത സംഖ്യതിരിച്ചു ലഭിക്കും . സന്താനസംരക്ഷണം ഉണ്ടാകും. കാര്യനിര്‍വ്വഹ ണശക്തിയും ഉത്സാഹവും ഉന്മേഷവും വര്‍ദ്ധിക്കും .

കാര്‍ത്തിക : അഭിമാനത്തെ ചോദ്യം ചെയ്തതിനാല്‍ ഉദ്യോഗം രാജിക്കത്തിനു നല്‍കും. ദുഃഖസ്മരണകള്‍ ഉപേക്ഷിയ്ക്കണം. വാഹനാപകടത്തില്‍ നിന്നും രക്ഷപ്പെടും. കഠിനാ ദ്ധ്വാനത്താല്‍ കാര്യവിജയമുണ്ടാകും.

രോഹിണി : മനസ്സിലുദ്ദേശിയ്ക്കുന്ന കാര്യങ്ങള്‍ സാധിക്കും . സാമ്പത്തികരംഗം മെച്ച പ്പെടും. ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാകും. സന്താനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണി ക്കും .

മകയിരം : അനുബന്ധഭൂമി വാങ്ങുവാന്‍ അവസരമുണ്ടാകും. പ്രയോഗികചിന്തകള്‍ പ്രവര്‍ത്തനക്ഷമതയ്ക്ക് വഴിയൊരുക്കും. ഭാവനകള്‍ യാഥാര്‍ത്ഥ്യമാകും. അര്‍ഹമായ സ്ഥാനക്കയറ്റം ഉണ്ടാകും.

തിരുവാതിര : സ്തുത്യാര്‍ഹമായ സേവനം കാഴ്ചവെയ്ക്കുവാന്‍ സാധിക്കും . ഉന്നതാധികാരസിദ്ധിയുണ്ടാകും.  കുടുംബത്തില്‍ ആഹ്ലാദകരമായ അന്തരീക്ഷമുണ്ടാകും. ആ ത്മവിശ്വാസം വര്‍ദ്ധിക്കും.

പുണര്‍തം : ഊഹക്കച്ചവടത്തില്‍ ലാഭമുണ്ടാകും. പദ്ധതിസമര്‍പ്പണം വിജയിക്കും .  വിദേശയാത്രാനുമതി ലഭിക്കും . അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും. പുതിയ ഭരണച്ചുമതല ഏറ്റെടുക്കും.

പൂയ്യം : ധര്‍മ്മപ്രവൃത്തികള്‍ക്ക് പണം ചെലവാക്കും. വിദേശയാത്രനുമതി ലഭിക്കും . മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും. ദേവാലയദര്‍ശനത്താല്‍ സ്വസ്ഥതയുണ്ടാകും.

ആയില്യം : ജാമ്യം നില്‍ക്കരുത്. ആധിയും അസുഖങ്ങളും വര്‍ദ്ധിക്കും . ഔദ്യോഗിക മായ ചര്‍ച്ചകള്‍ പരാജയപ്പെടും. ക്രയവിക്രയങ്ങളില്‍ നഷ്ടമുണ്ടാകും. ദുഃസ്വപ്നദര്‍ശനത്താല്‍ മനസ്വസ്ഥത കുറയും.

മകം : തൃപ്തിയായ വിഭാഗത്തിലേയ്ക്ക് ഉദ്യോഗമാറ്റമുണ്ടാകും. ദമ്പതികള്‍ക്ക് ഒരുമിച്ചു താമസിയ്ക്കുവാനുള്ള സാഹചര്യമുണ്ടാകും. ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാകും.

പൂരം : സത് -സംഗമത്തില്‍ പങ്കുചേരും. സംതൃപ്തിയോടുകൂടി പരീക്ഷ എഴുതുവാന്‍ സാധിക്കും . സാമ്പത്തികവിഭാഗത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കും . ജീവിതത്തിന് വഴിത്തിരിവുണ്ടാകുന്ന ഉദ്യോഗം ലഭിക്കും.

ഉത്രം :  ദമ്പതികളുടെ ആവശ്യങ്ങള്‍ പരിഗണിയ്ക്കപ്പെടും. ആസൂത്രിപദ്ധതികള്‍ വിജയിക്കും . വിരോധികള്‍ വര്‍ദ്ധിക്കും . സ്വയംപര്യാപ്തത ആര്‍ജ്ജിയ്ക്കുവാന്‍ സന്നദ്ധനകും.

അത്തം : ഉപദേശങ്ങള്‍ സ്വീകരിച്ച് പുതിയ കര്‍മ്മപദ്ധതികള്‍ തുടങ്ങിവെയ്ക്കും. സുഖ ഭക്ഷണവും സുഖസുഷുപ്തിയും ഉണ്ടാകും. ഔദ്യോഗികയാത്ര മാറ്റിവെയ്ക്കും. പ്രോത്സാഹനസമ്മാനം ലഭിക്കും.

ചിത്ര : സ്വപ്നസാക്ഷാല്‍ക്കാരത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും. ആഗ്രഹങ്ങള്‍ സാധിക്കും . സ്വയംഭരണാധികാരം വന്നുചേരും.

ചോതി : പ്രവര്‍ത്തനക്ഷമതയുണ്ടാകും. ശുഭാപ്തിവിശ്വാസം വര്‍ദ്ധിക്കും . സഹപ്രവര്‍ ത്തകരുടെ സഹകരണം ഉണ്ടാകും. ബൃഹത്പദ്ധതികള്‍ക്ക് രൂപകല്പന ചെയ്യും.

വിശാഖം : എതിര്‍പ്പുകള്‍ വര്‍ദ്ധിക്കും . ആത്മധൈര്യം കുറയും. വ്യവസ്ഥകള്‍ പാലിയ്ക്കുവാന്‍ കഠിനപ്രയത്-നം വേണം. ആശയവിനിമയങ്ങളില്‍ അബദ്ധമുണ്ടാവാതെ സൂക്ഷിയ്ക്കണം.

അനിഴം : ഗൃഹത്തിന്‍റെ അറ്റകുറ്റപണികള്‍ തുടങ്ങിവെയ്ക്കും. കുടുംബത്തില്‍ സ്വസ്ഥ തയും സമാധാനവും ബന്ധുസഹായവും ദാമ്പത്യസൌഖ്യവും ഉണ്ടാകും. അര്‍ഹമായ പൂര്‍വ്വികസ്വത്ത് ലഭിക്കും.

തൃക്കേട്ട : ജന്മനാട്ടിലേയ്ക്ക് വരുവാന്‍ അവധിലഭിക്കും . അസുഖത്തിന് ആയുര്‍വ്വേദ ചികിത്സ തുടങ്ങും. പുരാണം, ഇതിഹാസം തുടങ്ങിയവയില്‍ താല്പര്യമുണ്ടാകും. സാ ന്ത്വനസമീപനത്താല്‍ സര്‍വ്വകാര്യവിജയമുണ്ടാകും.

മൂലം : അഭിപ്രായവ്യത്യാസം വര്‍ദ്ധിക്കും . അമിതാവേശം ഉപേക്ഷിയ്ക്കണം. പണം ക ടം കൊടുക്കരുത്. ഉന്നതരോട് വാക്തര്‍ക്കത്തിനു പോകരുത്. അദ്ധ്വാനഭാരം വര്‍ദ്ധിക്കും.

പൂരാടം : വാക്കുകളില്‍ സത്യസന്ധതയും പ്രവൃത്തികളില്‍ നിഷ്-കര്‍ഷയും സമീപന ത്തില്‍ വിനയവും ഉണ്ടാകും. ആത്മവിശ്വാസത്തോടുകൂടി പുതിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും.

ഉത്രാടം : കുടുംബാംഗങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റും. ഭൂമിക്രയവിക്രയങ്ങളില്‍ പ ണം മുടക്കും. മാതാപിതാക്കളെ വിദേശത്തേയ്ക്ക് കൊണ്ടുപോകുവാന്‍ രേഖകള്‍ ശരിയാകും.

തിരുവോണം : ഉത്സാഹവും ഉന്മേഷവും ആത്മവിശ്വാസവും വര്‍ദ്ധിക്കും . അവഗണി യ്ക്കപ്പെട്ട വിഷയങ്ങള്‍ പരിഗണിയ്ക്കപ്പെടും. സന്ധിസംഭാഷണം വിജയിക്കും . സാ മ്പത്തികപ്രതിസന്ധി തരണം ചെയ്യും.

അവിട്ടം : അര്‍ദ്ധശൂന്യമായ വാക്കുകള്‍ അബദ്ധങ്ങള്‍ക്കു വഴിയൊരുക്കും. വഞ്ചനയില്‍ അകപ്പെടരുത്. പ്രതിസന്ധികളെ അതിജീവിക്കുവാന്‍ സാധിക്കും. ഔദ്യോഗികയാ ത്രയും ചര്‍ച്ചകളും ഫലമുണ്ടാവുകയില്ല.

ചതയം : അമിതമായ ആത്മവിശ്വാസം ഉപേക്ഷിക്കും. ദേഹാസ്വസ്ഥ്യങ്ങളാല്‍ അവധിയെടുക്കും. ഊഹക്കച്ചവടത്തില്‍ നഷ്ടമുണ്ടാകും. അശ്രദ്ധക്കൊണ്ടു അപകടമുണ്ടാകും.

പൂരോരുട്ടാതി : അശ്രാന്തപരിശ്രമത്താല്‍ കാര്യവിജയമുണ്ടാകും. വഞ്ചനയില്‍ അകപ്പെ ടരുത്. ശുഭാപ്തിവിശ്വാസം കുറയും. സ്വസ്ഥതയും സമാധാനവും കുറയും.

ഉത്രട്ടാതി : സന്താനസൌഖ്യമുണ്ടാകും. ആഗ്രഹിയ്ക്കുന്ന കാര്യങ്ങള്‍ സാധിക്കും . പു തിയ ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാകും. ശാസ്ത്രപരീക്ഷണനിരീക്ഷണങ്ങളില്‍ വിജയിക്കും.

രേവതി : വ്യവസ്ഥകള്‍ പാലിയ്ക്കുവാന്‍ സാധിക്കും. ആസൂത്രിതപദ്ധതികള്‍ വിജയിക്കും . വിജ്ഞാനപ്രദമായ ചര്‍ച്ചകള്‍ നയിക്കുവാനവസരമുണ്ടാകും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top