Flash News

മാര്‍തോമ്മാശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ ക്രിസ്മസ് ആഘോഷിച്ചു

December 30, 2018 , ബ്രിജിറ്റ് ജോര്‍ജ്

DSC_0459ഷിക്കാഗോ: ബെല്‍വുഡ് മാര്‍തോമ്മാശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ ഉണ്ണിയീശോയുടെ തിരുപ്പിറവി കര്‍മ്മങ്ങളും ദിവ്യബലിയും ഡിസംബര്‍ 24 തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് നടത്തപ്പെടുകയുണ്ടായി. സെന്റ് തോമസ് സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യ കാര്‍മ്മികത്വം വഹിച്ച് സന്ദേശം നല്‍കി. ഇടവക വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍, രൂപതാ ഫാമിലി അപോസ്റ്റലേറ്റ് ഡയറക്ടര്‍ ഫാ. പോള്‍ ചാലിശ്ശേരി, ഫാ. ജോസ് കപ്പിലുമാക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായി ദിവ്യബലിയര്‍പ്പിച്ചു.

പോള്‍ വത്തിക്കളത്തിന്റെ നേതൃത്വത്തില്‍ ഗായകസംഘം ആലപിച്ച ഗാനങ്ങള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. ദിവ്യബലിക്ക് ശേഷം പാരിഷ് ഹാളില്‍ ആഘോഷങ്ങളുടെ ഭാഗമായി ഇടവക അംഗങ്ങള്‍ കരോള്‍ ഗാനങ്ങൾ ആലപിച്ചു. വാര്‍ഡ് അടിസ്ഥാനത്തില്‍ നടത്തിയ പുല്‍ക്കൂട് മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കി. റെജിമോന്‍, മിനി കുഞ്ചെറിയ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ ജോസഫ് മോളി ഒരുവഞ്ചിയേല്‍, റ്റോണി കണ്ടക്കുടി എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടു. ഫ്രാന്‍സിസ് എലിസബത്ത് ആന്റണിയ്ക്കാണ് മൂന്നാം സ്ഥാനം.

കൈക്കാരന്മാരായ ജോര്‍ജ് അമ്പലത്തുങ്കല്‍, സിബി പാറേക്കാട്ട്, പോള്‍ വടകര, ലൂക്ക് ചിറയില്‍, ജോ കണിക്കുന്നേല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സ്നേഹവിരുന്നോടെ ആഘോഷങ്ങള്‍ക്ക് തിരശീല വീണു.

DSC_0470 DSC_0473_InPixio

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top