Flash News

കര്‍മ്മപഥത്തില്‍ പ്രചോദനമാകേണ്ടത് ആത്മീയതയുടെ കരുത്ത്: തൗഫീഖ് മമ്പാട്

December 31, 2018 , അബ്ദുസമദ്

IMG_20181230_165736

“ആത്മീയതയുടെ കരുത്ത്, ആത്മാഭിമാനത്തിന്റെ ഉയിര്‍പ്പ്” എന്ന തലക്കെട്ടില്‍ എസ്.ഐ.ഒ ജില്ലാ കമ്മിറ്റി ആലത്തൂരില്‍ സംഘടിപ്പിച്ച കേഡര്‍ കോണ്‍ഫറന്‍സ് സമാപന സെഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീഖ് മമ്പാട് ഉദ്ഘാടനം ചെയ്യുന്നു

ആലത്തൂര്‍: പുതുതലമുറക്ക് കര്‍മപഥത്തില്‍ പ്രചോദനമാകേണ്ടത് ആത്മീയതയുടെ കരുത്താണെന്ന് എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി തൗഫീഖ് മമ്പാട്. ആധുനികതയുടെ പ്രതിസന്ധികളില്‍ കാലിടറാതെ പ്രതീക്ഷ കൈമുതലാക്കി മുന്നേറാന്‍ സാധിക്കണം. സമൂഹത്തില്‍ നിറമാടുന്ന തിന്മകള്‍ക്കെതിരെ സാഹോദര്യത്തിലൂന്നി പോരാട്ടം നയിക്കണമെന്നും അദ്ദേഹം പറഞ്ഞു. “ആത്മീയതയുടെ കരുത്ത്, ആത്മാഭിമാനത്തിന്റെ ഉയിര്‍പ്പ്”എന്ന തലക്കെട്ടില്‍ എസ്.ഐ.ഒ ജില്ലാ കമ്മിറ്റി സിസം. 29, 30 ദിനങ്ങളില്‍ ആലത്തൂരില്‍ സംഘടിപ്പിച്ച കേഡര്‍ കോണ്‍ഫറന്‍സ് സമാപന സെഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് ഷമീര്‍ ബാബു അദ്ധ്യക്ഷത വഹിച്ചു.

കോണ്‍ഫറന്‍സിന്റെ രണ്ടാം ദിനം ഷാഹിന്‍ സി.എസ്, അബ്ദുല്‍ വാസിഹ് ധര്‍മഗിരി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ജില്ലയിലെ മുന്‍കാല എസ്.ഐ.ഒ ഭാരവാഹികളുടെ ഒത്തുചേരല്‍ പരിപാടിയില്‍ നടന്നു. എസ്.ഐ.ഒ നിയുക്ത സംസ്ഥാന ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി. സമാപന സെഷനില്‍ സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂര്‍, എസ്.ഐ.ഒ നിയുക്ത സംസ്ഥാന പ്രസിഡന്റ് സാലിഹ് കോട്ടപ്പള്ളി, ജനറല്‍ സെക്രട്ടറി ബിനാസ് ടി.എ, സെക്രട്ടറിമാരായ നഈം സി.കെ.എം, ഷാഹിന്‍ സി.എസ്, ജി.ഐ.ഒ നിയുക്ത സംസ്ഥാന ജനറല്‍ സെക്രട്ടറി നസ്റിന്‍ പി.നസീര്‍, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് നൗഫല്‍ എ.കെ എന്നിവര്‍ സംസാരിച്ചു.

ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഹകീം നദ്‌വി സമാപനവും 2019 വര്‍ഷത്തേക്കുള്ള എസ്.ഐ.ഒ ജില്ലാ ഭാരവാഹികളെ പ്രഖ്യാപിക്കുകയും ചെയ്തു. പ്രോഗ്രാം കണ്‍വീനര്‍മാരായ ഫാസില്‍ ആലത്തൂര്‍ സ്വാഗതവും നവഫ് പത്തിരിപ്പാല നന്ദിയും പറഞ്ഞു.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top