Flash News

പ്രകാശ് രാജും രാഷ്ട്രീയത്തിലേക്ക് ; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കും

January 1, 2019

prakash_2ബാംഗ്ലൂര്‍ : കമല്‍ഹാസനും രജനീകാന്തിനും പിന്നാലെ മറ്റൊരു തെന്നിന്ത്യന്‍ താരം കൂടി രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു. പുതുവര്‍ഷം ആശംസിച്ചു കൊണ്ടുളള ട്വീറ്റിലൂടെയാണ് പ്രകാശ് രാജ് രാഷ്ട്രീയത്തിലേക്ക് വരുന്നുവെന്ന് പ്രഖ്യാപിച്ചത്.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിങ്ങളുടെ പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഏത് മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുക എന്നത് ഉടന്‍ പ്രഖ്യാപിക്കും. അബ് കി ബാര്‍ ജനതാ സര്‍ക്കാര്‍ എന്ന മുദ്രാവാക്യത്തോടെയാണ് പ്രകാശ് രാജിന്റെ ട്വീറ്റ്. അബ് കി ബാര്‍ മോദി സര്‍ക്കാര്‍ എന്നായിരുന്നു 2014ല്‍ ബിജെപിയുടെ മുദ്രാവാക്യം. മോദി സര്‍ക്കാരിന്റെയും ബിജെപിയുടെയും കടുത്ത വിമര്‍ശകനാണ് പ്രകാശ് രാജ്. മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് ശേഷമാണ് അദ്ദേഹം ശക്തമായ വിമര്‍ശനങ്ങളുമായി പൊതുവേദികളിലെത്തുന്നത്. ട്വിറ്ററിലൂടെ രാഷ്ട്രീയ പ്രവേശനത്തിനെക്കുറിച്ച് അറിയിച്ച പ്രകാശ് രാജിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേ സമയം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായി നില്‍ക്കുന്നതിനോ പുതിയ പാര്‍ട്ടി ഉണ്ടാക്കുന്നതിനെ സംബന്ധിച്ചോ അദ്ദേഹം സൂചനകള്‍ നല്‍കിയിട്ടില്ല.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top