Flash News
എന്റെ കേസ് ഞാന്‍ സ്വയം വാദിക്കുമെന്ന് ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പ് പ്രതി ബ്രന്റണ്‍ ടാരന്റ്   ****    ദക്ഷിണാഫ്രിക്കയിലെ ഇദായ് ചുഴലിക്കാറ്റ്; സിം‌ബാബ്‌വേ-മൊസാംബിക്ക് എന്നിവിടങ്ങളില്‍ 120ഓളം പേര്‍ മരിച്ചു; നൂറിലധികം പേരെ കാണ്മാനില്ല   ****    ‘ഞാന്‍ ചുമ്മാ ഒന്ന് പരിചയപ്പെടുത്തീന്നേ ഉള്ളൂ’; സിപി‌എമ്മിനെ ട്രോളി വി.ടി. ബല്‍‌റാം   ****    ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത് സി‌പി‌എം പ്രാദേശിക നേതാവിന്റെ മകനും സംഘവുമാണെന്ന് പോലീസ്   ****    വിദ്വേഷ കാഴ്ചപ്പാടുകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളാന് നൂസിലന്‍ഡിലെ മുസ്ലിം പള്ളികള്‍ക്കു നേരെയുണ്ടായ ആക്രമണമെന്ന് മുസ്ലീം നേതാക്കള്‍   ****   

ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക്‌ സൊസൈറ്റി ക്രിസ്തുമസ് നവവത്സര ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി

January 1, 2019 , എ.സി. ജോര്‍ജ്ജ്

3-HKCS photo 1ഹ്യൂസ്റ്റന്‍: നോര്‍ത്ത്അമേരിക്കയിലെ പ്രമുഖ ക്‌നാനായ സംഘടനകളില്‍ ഒന്നായ ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ ക്രിസ്തുമസ് നവവത്സരാഘോഷങ്ങള്‍ അത്യന്തം വര്‍ണ്ണ ശബളമായി വിവിധ പരിപാടികളോടെ ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക്ക മ്മ്യണിറ്റി സെന്ററില്‍ വച്ച് നടത്തി. സംഘടനയുടെ പ്രസിഡന്റ്‌ തോമസ്‌ കൊരട്ടിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. സുനി പടിഞ്ഞാറേക്കര ആഘോഷങ്ങള്‍ക്ക്തിരി തെളിയിച്ച്ഉദ്ഘാടനം നിര്‍വ്വഹിച്ചു. കിഡ്‌സ് ക്ലബിലെ കൊച്ചു കലാകാരന്മാരും കലാകാരികളും വൈവിദ്ധ്യമേറിയ നിറപ്പകിട്ടാര്‍ന്ന കലാപരിപാടികള്‍ അവതരിപ്പിച്ചു. 250ഓളം കുട്ടികളാണ്‌വിവിധ കലാപരിപാടികളുമായിരംഗത്തെത്തിയത്.

തുടര്‍ന്ന് ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ പോഷക സംഘടനകളായ ബി . വൈ. ഒ. എല്‍., കെ.സി.വൈ.എല്‍., വിമന്‍സ് ഫോറം തുടങ്ങിയ വിഭാഗങ്ങള്‍ അവതരിപ്പിച്ച ക്രിസ്തുമസ് ഗാനങ്ങളും, നൃത്തങ്ങളും അത്യന്തം ഹൃദയഹാരിയായിരുന്നു. ക്‌നാനായ യംഗ്അഡള്‍ട്ട് അസ്സോസിയേഷന്‍ പ്രസിഡന്റ് തെംസന്‍ കൊരട്ടിയും, റീടു ചാമക്കാലായിലും പരിപാടികളുടെ അവതാരകരായിരുന്നു. ചടങ്ങില്‍ 1 മുതല്‍ 12 ഗ്രെയിഡു വരെയുള്ള മികച്ച വിദ്യാര്‍ത്ഥികളെയും, എസ്.എ.റ്റി. പരീക്ഷയില്‍ ഉന്നത വിജയം നേടിയവരേയും, ക്‌നാ ഐഡോള്‍ മത്സരത്തിലെ കലാതിലകം, കലാ പ്രതിഭ, മറ്റ് പ്രൊഫഷണല്‍ പഠനം പൂര്‍ത്തിയാക്കിയവരേയും, 50-ാം വിവാഹ വാര്‍ഷികം ആഘോഷിച്ചവരേയും, പൗരോഹിത്യത്തിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷിച്ച ഫാ. ഫിലിപ്പ്‌ തൊടുകയിലിനേയും ആദരിച്ചു. സെക്രട്ടറി സിറില്‍ തൈപറമ്പില്‍ എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. ട്രഷറര്‍ ജോസ് നെടുമാക്കല്‍ നന്ദി രേഖപ്പെടുത്തി സംസാരിച്ചു.

ക്രിസ്തുമസ് – പുതുവത്സര വിരുന്നു സല്‍ക്കാരത്തില്‍ ഏതാണ്ട് 1500 ഓളം ആളുകള്‍ പങ്കെടുത്തു. ആഘോഷ പരിപാടികള്‍ക്ക് പ്രസിഡന്റ്‌ തോമസ്‌ കൊരട്ടി, വൈസ് പ്രസിഡന്റ് ലിന്‍സി കരിമ്പും കാലായില്‍, സെക്രട്ടറി സിറില്‍ തൈപറമ്പില്‍, ജോയിന്റ്‌ സെക്രട്ടറിറെ ജി പെരുമനത്തോട്ട്, ട്രഷറര്‍ ജോസ് നെടുമാക്കല്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.

4-HKCS photo 2 5-HKCS photo 3 6-HKCS photo 4 7-HKCS photo 5 8-HKCS photo 6 9-HKCS photo 7

 

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top