Flash News

2019 സമ്പൂര്‍ണ നക്ഷത്രഫലം

January 3, 2019

 

starമേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ചെയ്തുവരുന്ന പ്രവര്‍ത്തികളുടെ സമ്മിശ്രഫലങ്ങള്‍ 2019ല്‍ അനുഭവിക്കും. ആരോഗ്യത്തെ കുറിച്ച് ബോധവനായിരിക്കുന്നതിനാല്‍ വര്‍ഷാരംഭത്തില്‍ ആരോഗ്യം അനുകൂലമായിരിക്കും. നിങ്ങളുടെ മിക്ക ആഗ്രഹാഭിലാഷങ്ങളും സാധിക്കും. ഇതേവരെയുള്ള മടിയും ആലസ്യവും മാനസികാസ്വസ്തയും വെടിഞ്ഞ് പുതിയ ഊര്‍ജത്തോടെ മുന്നേറാന്‍ സാധിക്കും. മത്സരങ്ങളിലും പരീക്ഷകളിലും മികവ് പ്രകടിപ്പിക്കാന്‍ സാധിക്കും ഈ വര്‍ഷം നിങ്ങളുടെ തൊഴിലിനെ സംബന്ധിച്ച് സമ്മിശ്ര ഫലങ്ങളായിരിക്കും ലഭിക്കുക. നിങ്ങളുടെ മികച്ച പരിശ്രമങ്ങളാല്‍ നിങ്ങള്‍ വിജയിക്കും. ജോലിയില്‍ പ്രമോഷന്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതിയില്‍ അസ്ഥിരത പ്രകടമാകും. വര്‍ഷത്തിന്‍റെ മധ്യത്തില്‍ നിങ്ങളുടെ ബിസിനസ് കൂടുതല്‍ മെച്ചപ്പെടുകയും അത് നിങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തികഗുണം നല്‍കുകയും ചെയ്യും. പ്രണയ ജീവിതത്തിനു അത്രമാറ്റം സംഭവിക്കുകയും നിങ്ങളുടെ ബന്ധം ദൃഡമായി സൂക്ഷിക്കുന്നതിനു സ്നേഹത്തില്‍ കുറച്ചുകൂടി സുതാര്യത ആവശ്യമാണ്.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

നിങ്ങളുടെ ആരോഗ്യസ്ഥിതി അല്‍പ്പം മോശമായിരിക്കും ആയതിനാല്‍ ഈ വര്‍ഷം നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ച് കൂടുതല്‍ ശ്രദ്ധയോടെ ഇരിക്കേണ്ടതാണ്. ജോലി സംബന്ധിച്ച് ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. കരിയറില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. നല്ല ഫലത്തിനുവേണ്ടി കഠിനാധ്വാനം ചെയ്യേണ്ടിവരും. ശത്രുക്കളെ പരാജിതരാക്കാനും തളച്ചിടാനും സാധിക്കും. രാഷ്ട്രീയക്കാര്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും ഏറ്റവും നല്ല വര്‍ഷമായിരിക്കും. ഇരുമ്പ്, ഉരുക്ക്, അലുമിനീയം, ഐടി മേഖല ഇവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഏറ്റവും നല്ല വര്‍ഷമാണ്. ഈ വര്‍ഷത്തില്‍ നിങ്ങളുടെ വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാകും. പുതിയ വരുമാന സ്രോതസുകള്‍ സൃഷ്ടിക്കപ്പെടും. ഏപ്രില്‍ പകുതിക്ക് ശേഷം സാമ്പത്തിക സ്ഥിതി ശക്തമാകുകയും പിന്നീട് അതേസ്ഥിതിയില്‍ തുടരുകയും ചെയ്യും.

മിഥുനം രാശി (മകയിരം1/2, തിരുവാതിര, പുണര്‍തം3/4)

ഈ വര്‍ഷം നിങ്ങള്‍ക്ക് ആരോഗ്യപരമായ നേട്ടങ്ങള്‍ ലഭിക്കും; എന്നിരുന്നാലും ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഈ വര്‍ഷം എല്ലാ കാര്യങ്ങളും നടക്കുമെങ്കിലും മൊത്തത്തില്‍ ഒരു മന്ദത അനുഭവപ്പെടും. വാണിജ്യ- വ്യവസായിക പ്രവര്‍ത്തനങ്ങളില്‍ മുമ്പെങ്ങുമില്ലാത്തവിധം തടസങ്ങള്‍ നേരിടേണ്ടിവരും. പക്ഷേ കോടതി കേസുകള്‍, നിയമയുദ്ധങ്ങള്‍ ഇവയില്‍ അപ്രതീക്ഷിത വിജയം നേടും. സാമ്പത്തിക നേട്ടങ്ങള്‍ക്ക് ശക്തമായ സാധ്യതയുണ്ട്. ബിസിനസിലെ പുതിയ ആശയങ്ങള്‍ നിങ്ങളുടെ സാമ്പത്തികലാഭം വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കും. ഈ വര്‍ഷം പണം ശേഖരിക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും. എന്നിരുന്നാലും ബിസിനസ് വികസിപ്പിക്കുന്നതിനായി വീട്ടില്‍ നിന്നും മാറിനില്‍ക്കേണ്ടിവരും. പുതിയ വീടിന്‍റെ പണി പൂര്‍ത്തിയാക്കും, പുതിയ വാഹനം വാങ്ങിക്കും. നരസിംഹ സ്വാമിയെ ഭജിക്കുന്നത് നല്ലതാണ്.

കര്‍ക്കിടകം രാശി (പുണര്‍തം1/4, പൂയം, ആയില്യം)

സാമ്പത്തികമായും തൊഴില്‍പരമായും നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. എന്നിരുന്നാലും ആരോഗ്യസ്ഥിതി ശ്രദ്ധിക്കേണ്ടത് ആവശ്യമാണ് കാരണം ഈ വര്‍ഷം ഉടനീളം നിങ്ങളുടെ ആരോഗ്യസ്ഥിതിയില്‍ വ്യതിയാനങ്ങള്‍ വന്നേക്കാം. വര്‍ഷങ്ങളായി കുഞ്ഞുങ്ങള്‍ക്ക് കാത്തിരുന്നവര്‍ക്ക് കുഞ്ഞിക്കാല് കാണാന്‍ ഭാഗ്യമുണ്ടാകും. ഭൂരിഭാഗം ആളുകള്‍ക്കും പെണ്‍കുഞ്ഞിനെ പ്രതീക്ഷിക്കാം. പ്രണ‍യത്തിനു ശുഭപര്യാവസനം ഉണ്ടാകുന്ന വര്‍ഷമാണിത്. ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്ക് ജോലിക്കയറ്റം ലഭിക്കാനുള്ള സാധ്യതയുണ്ട്. ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയും നവംബര്‍ മുതല്‍ ഡിസംബര്‍ വരെയും ജോലിയിലും ബിസിനസിലും നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ കിട്ടും. ധനപരമായ നേട്ടങ്ങള്‍ക്കുള്ള നിരവധി അവസരങ്ങള്‍ ഈ വര്‍ഷം ഉടനീളം നിങ്ങള്‍ക്ക് ലഭിക്കും. സാമ്പത്തിക സ്ഥിതി ശക്തമായി തന്നെ നിലനില്‍ക്കും. സാമ്പത്തിക നേട്ടങ്ങള്‍ക്കു പുറമെ ഈ വര്‍ഷം നിങ്ങള്‍ക്ക് ധനനഷ്ടവും നേരിടേണ്ടിവരും. ചിത്രകാരന്മാര്‍, ചലച്ചിത്ര നിര്‍മാതാക്കള്‍, കവികള്‍ എന്നിവര്‍ക്ക് ഈ വര്‍ഷം വളരെ ഫലപ്രദമാകും. സുബ്രഹ്മണ്യന് പഞ്ചാമൃതവും ഭദ്രകാളിക്ക് പുഷ്പാജ്ഞലിയും ഗുണം ചെയ്യും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം 1/4)

ഈ വര്‍ഷം നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും. വര്‍ഷാദ്യം ശാരീരിക ക്ഷീണവും ഊര്‍ജം കുറവും അനുഭവപ്പെടുമെങ്കിലും ക്രമേണ ആരോഗ്യസ്ഥിതി അനുകൂലമായി വരും. പുതിയ പരിചയപ്പെടലുകളുടേയും സൗഹൃദങ്ങളുടേയും വര്‍ഷമായിരിക്കും ഇത്. നിങ്ങളുടെ കരിയറില്‍ വിജയം നേടുവാന്‍ നിങ്ങള്‍ കഠിനാധ്വാനം ചെയ്യും. ജോലിയില്‍ വിജയകരമായ ഫലങ്ങള്‍ ലഭിക്കും. എന്നാല്‍ ഈ ഫലങ്ങളൊന്നും നിങ്ങള്‍ക്ക് തൃപ്തി തരുകയില്ല. ഒരു പുതിയ ഓഫീസില്‍ പ്രവര്‍ത്തിക്കുവാനുള്ള അവസരം നിങ്ങള്‍ക്ക് ലഭിക്കും. ഈ വര്‍ഷം സാമ്പത്തിക സുസ്ഥിരിത പ്രതീക്ഷിക്കാം. ബിസിനസുകള്‍ക്കും ബിസിനസുകാര്‍ക്കും വളരെ നല്ല വര്‍ഷമായിരിക്കും. ഒറ്റയ്ക്ക് നടത്തുന്ന സംരംഭങ്ങളെക്കാള്‍ കൂട്ടായി നടത്തുന്ന ശ്രമങ്ങള്‍ക്കാണ് കൂടുതല്‍ വിജയസാധ്യത. നിങ്ങളുടെ പ്രണയജീവിതം വെല്ലുവിളിയായി അനുഭവപ്പെടും. പ്രണയ പങ്കാളിയുമായി വാദപ്രതിവാദമോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള തെറ്റിദ്ധാരണയാല്‍ പ്രണയ ബന്ധത്തിനു കോട്ടം സംഭവിക്കാം. വെള്ളിയാഴ്ചകളില്‍ മഹാലക്ഷ്മിയെ പ്രാര്‍ഥിക്കുന്നത് ഉത്തമം.

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ആരോഗ്യം ഈ വര്‍ഷം നിരവധി ഏറ്റക്കുറച്ചിലുകള്‍ നേരിടേണ്ടിവരും. കൂടാതെ നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ച് സമ്മിശ്രഫലങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ കരിയറിലും സമ്മിശ്രഫലങ്ങള്‍ ഉണ്ടാകും. ഏറെ അധ്വാനിച്ചാല്‍ മാത്രം വിജയം കരസ്ഥമാക്കാന്‍ പറ്റുന്ന വര്‍ഷം. ചെറിയ തോതിലുള്ള ശ്രമങ്ങളൊന്നും മാറ്റങ്ങള്‍ സൃഷ്ടിക്കില്ല. എങ്കിലും ഇതുവരെയില്ലാത്ത ധൈര്യവും മനഃസാന്നിധ്യവും കൈവന്നതായി അനുഭവപ്പെടും. താങ്കളുടെ കാര്യക്ഷമമായ ആശയവിനിമയ കഴിവുകള്‍ മുഖേന പ്രൊഫഷണല്‍ വിജയം നേടും. സാമ്പത്തിക ജീവിതം പതിവുള്ളതിനേക്കാള്‍ മെച്ചമായിരിക്കും. ഈവര്‍ഷം ആദ്യം മുതല്‍ അത് നിങ്ങള്‍ക്ക് അനുഭവപ്പെടാന്‍ തുടങ്ങും. എന്നാല്‍ ചിലവുകള്‍ വര്‍ദ്ധിക്കാനിടയുണ്ട്. എന്നിരുന്നാലും നിങ്ങളുടെ സാഹചര്യങ്ങൾ നിങ്ങളുടെ നിയന്ത്രണത്തില്‍ തന്നെ തുടരും. ഈ വര്‍ഷം പ്രണയ ജീവിതത്തിനു അനുകൂലമല്ല. പ്രണയ ജീവിതത്തില്‍ വെല്ലുവികളെ നേരിടേണ്ടിവരും. ചൊവ്വാഴ്ചതോറും ഗണേശന് കറുകമാല, മോദകം, നെയ്യ് വിളക്ക് എന്നിവ സമര്‍പ്പിക്കുന്നത് ഉത്തമം.

തുലാരാശി (ചിത്തിര1/2, ചോതി, വിശാഖം3/4)

ആരോഗ്യം ഈ വര്‍ഷം നല്ല രീതിയില്‍ ആയിരിക്കും. നിങ്ങള്‍ക്ക് ആരോഗ്യപരമായ ആനുകൂല്യങ്ങള്‍ ലഭിക്കുക മാത്രമല്ല, ഏറെക്കാലമായി നിങ്ങളെ വിഷമിപ്പിക്കുന്ന ദീര്‍ഘകാല രോഗങ്ങള്‍ ഒഴിവാകുകയും ചെയ്യും. നിങ്ങളുടെ ജോലിയില്‍ മികച്ച ഫലങ്ങള്‍ ലഭിക്കും. ഏപ്രിലിനു ശേഷം നിങ്ങളുടെ പുതിയ ആശയങ്ങള്‍ വിജയം കൈവരിക്കാന്‍ സഹായിക്കും. ഈ സമയത്ത് തൊഴില്‍ മേഖലയില്‍ മികച്ച അവസരങ്ങള്‍ ലഭിക്കും. സഹപ്രവര്‍ത്തകരില്‍ നിന്നു പിന്തുണ ലഭിക്കുമെങ്കിലും പ്രതീക്ഷിക്കുന്നത്രയും അവരില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കുകയില്ല. ഈ വര്‍ഷം നിങ്ങളുടെ ജനപ്രിയതയും സ്വാധീനശക്തിയും വര്‍ധിക്കും. സാമ്പത്തിക മേഖലയില്‍ സ്ഥിതി മെച്ചപ്പെടും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടുന്നതിന് ധാരാളം അവസരങ്ങള്‍ വന്നുചേരും. പുതിയ വീട്, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവ സ്വന്തമാക്കാന്‍ സാധ്യതയുണ്ട്. പ്രണയ പങ്കാളിയുമായി നിങ്ങളുടെ പൊരുത്തപ്പെടല്‍ കുറ്റമറ്റതായിരിക്കും. വീട്ടിനുള്ളിലെ സന്തോഷത്തിലും സമാധാനത്തിലും നിങ്ങള്‍ക്ക് സന്തുഷ്ടരായിരിക്കും. ശിവനേയും ദുര്‍ഗയേയും ഭജിക്കുന്നത് വളരെ ഉത്തമം.

വ്യശ്ചികം രാശി (വിശാഖം 3/4, അനിഴം, തൃക്കേട്ട)

നിങ്ങളുടെ ആരോഗ്യ കാര്യത്തില്‍ അല്‍പം ജാഗ്രത ഉണ്ടായിരിക്കണം. നിങ്ങളുടെ ആരോഗ്യസ്ഥിതി കുറയുന്നുണ്ടെങ്കില്‍ അശ്രദ്ധമായിരിക്കരുത്. നിങ്ങളുടെ രോഗത്തെ ഇല്ലാതാക്കാന്‍ ചികിത്സിക്കുക. നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ മികച്ച ഫലങ്ങള്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ നിങ്ങള്‍ വിജയിക്കുകയും ജോലിയില്‍ നിരവധി അവസരങ്ങള്‍ വന്നുചേരുകയും ചെയ്യും. ഒരു നല്ല കമ്പനിയില്‍ നിന്നും നിങ്ങള്‍ക്ക് ജോലി വാഗ്ദാനം ലഭിക്കും. നിങ്ങളുടെ വ്യക്തിത്വം തിളങ്ങി നില്‍ക്കുന്ന വര്‍ഷമായിരിക്കും ഇത്. നിങ്ങളുടെ ജനപ്രിയതയും സ്വാധീനശക്തിയും വര്‍ദ്ധിക്കും. ആത്മവിശ്വാസവും ധൈര്യവും കൂടും. പുതിയ സുഹൃത്തുക്കളെ ലഭിക്കും. പ്രണയ ജീവിതത്തിനു അനുകൂലമാണ് ഈ വര്‍ഷം. ബുധനാഴ്ച ദിവസങ്ങളില്‍ ശ്രീകൃഷ്ണനു നെയ്യ് കൊടുക്കുന്നത് ഉത്തമ ഫലത്തെ പ്രദാനം ചെയ്യും.

ധനുരാശി (മൂലം, പൂരാടം, ഉത്രാടം1/4)

വര്‍ഷമാദ്യത്തില്‍ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. ഈ വര്‍ഷം വാഹനം ശ്രദ്ധാപൂര്‍വം ഓടിക്കുക. ജന്മത്തില്‍ നില്‍ക്കുന്ന ശനി നിങ്ങള്‍ക്ക് മാനസികാസ്വാസ്ഥ്യം കൂടുകയും ആത്മബലം കുറയുകയും ചെയ്യും. ഏതുകാര്യത്തിലും ഉത്കണ്ഠ വർദ്ധിച്ചു കൊണ്ടിരിക്കും. നിങ്ങളുടെ കരിയറില്‍ നിരവധി ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. എന്നിരുന്നാലും നിങ്ങളുടെ കഠിനാധ്വാനത്തിനു ഫലംകിട്ടും. ഈ സമയത്ത് നിങ്ങള്‍ക്ക് ജോലികയറ്റമോ അല്ലെങ്കില്‍ നിലവിലെ വരുമാനത്തില്‍ വര്‍ദ്ധനവോ ഉണ്ടാകും. സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏറെക്കുറെ അനുകൂലമായിരിക്കും. വിവിധ സ്രോതസുകളില്‍ നിന്നുള്ള സാമ്പത്തിക സഹായം ലഭിക്കും. പിതൃസ്വത്ത് ലഭിക്കാനിടയുണ്ട്. സാമ്പത്തികസ്ഥിതി ശക്തിപ്പെടുത്താന്‍ കുടുംബാംഗങ്ങളുടെ സഹായം ലഭിക്കും. ബിസിനസ് മുഖേനയും സ്ഥാപനങ്ങള്‍ മുഖേനയും സാമ്പത്തിക ലാഭം കിട്ടുവാന്‍ സാധ്യതയുണ്ട്. പുതിയതായി ജോലി പ്രതീക്ഷിക്കുന്നവര്‍ക്ക് അത് നിറവേറുവാന്‍ എല്ലാ സാധ്യതയും കാണുന്നു. ഈ വര്‍ഷം പ്രണയ ജീവിതത്തെ കുറിച്ച് കൂടുതല്‍ ഗൗരവം ഉണ്ടാകണം. മാതാപിതാക്കള്‍ക്ക് ചെറിയ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകും. ശാസ്താവിനു ശനിയാഴ്ച നീരാജ്ഞനം കഴിപ്പിക്കുന്നത് ഉത്തമഗുണം ചെയ്യും.

മകരം രാശി (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)

ആരോഗ്യപരമായി ഈ വര്‍ഷം അത്ര ശോഭനമായിരിക്കുകയില്ല. ഏഴരാണ്ട ശനി തുടങ്ങിയതിനാല്‍ വാഹനത്തിലുള്ള യാത്ര, വീഴ്ച ഇവ പരമാവധി ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവ് ആരോഗ്യപരമായ പ്രശ്നങ്ങള്‍ നേരിടാനുള്ള സാധ്യത കൂടുതലാണ്. കരിയറുമാ‍യി ബന്ധപ്പെട്ട വിഷയങ്ങളില്‍ കാര്യമായി പുരോഗതി കാണുന്നില്ല. കൂടാതെ മേലധികാരികളില്‍ അപ്രീതി ഉണ്ടാകാതെ സൂക്ഷിക്കണം. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് വര്‍ഷാവസാനം കിട്ടാനുള്ള എല്ലാ സാധ്യതയും കാണുന്നു. സാമ്പത്തിക ജീവിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. ചിലവുകള്‍ അപ്രതീക്ഷിതമായി വര്‍ദ്ധിക്കുവാന്‍ സാധ്യതയുണ്ട്. വരുമാനത്തിന്‍റെ കാര്യത്തില്‍ വര്‍ദ്ധന സാധ്യത കുറവാണ്. എന്നിരുന്നാലും ബിസിനസില്‍ അഭിവൃദ്ധിയുണ്ടാകാന്‍ എല്ലാ സാധ്യതയും കാണുന്നു. ഗവേഷണ വിദ്യാര്‍ഥികള്‍, എന്‍ജിനീയര്‍മാര്‍, ശാസ്ത്രജ്ഞര്‍ ഇവര്‍ക്ക് 2019 നല്ല വര്‍ഷം ആയിരിക്കും. നിങ്ങളുടെ പ്രണയപങ്കാളിയെ ഒരു ജീവിത പങ്കാളിയാക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിിങ്ങളുടെ ആഗ്രഹം നിറവേറും. ശിവനേയും ആദിത്യനേയും ഭജിക്കുന്നതും ഓം നമഃശിവായ ചൊല്ലുന്നതും ഉത്തമഫലം ചെയ്യും.

കുംഭംരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി3/4)

നിങ്ങളുടെ ആരോഗ്യസ്ഥിതി ഈവര്‍ഷം വളരെ നല്ലതായിരിക്കും. നിങ്ങള്‍ പൂര്‍ണ ആരോഗ്യത്തോടും കൂടുതല്‍ ഊര്‍ജസ്വലരായും കാണപ്പെടും. നിങ്ങളുടെ എല്ലാ പ്രവര്‍ത്തികളിലും ആവേശകരമായ ഒരു ഊര്‍ജം കാണപ്പെടും. ഈ വര്‍ഷം കരിയറില്‍ നല്ല നേട്ടങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ തൊഴില്‍ മേഖലയില്‍ നല്ല വിജയം കൈവരിക്കും. കാലങ്ങളായി തടസപ്പെട്ടു കൊണ്ടിരിക്കുന്ന പ്രമോഷന്‍ ഈ വര്‍ഷം വന്നുചേരും. പുതിയതായി ജോലി അന്വേഷിക്കുന്നവര്‍ക്ക് ജോലി കിട്ടാനുള്ള ഭാഗ്യം കാണുന്നു. നിങ്ങളുടെ സാമ്പത്തിക ജീവിതം അത്യുത്തമായിരിക്കും. സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനു ശക്തമായ സാധ്യതകള്‍ കാണുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തുംവിധം ധനവരവ് കാണുന്നു. ധനസമ്പാദനത്തിനുള്ള എല്ലാ സാധ്യതകളും കാണുന്നു. ഒന്നിലധികം വരുമാന സ്രോതസുകള്‍ ഉണ്ടാവുകയും ചെയ്യും. ഗായകര്‍, അഭിനേതാക്കള്‍, ചിത്രകാരന്മാര്‍ ഇവര്‍ക്ക് ഈ വര്‍ഷം നല്ല ഗുണം ചെയ്യും. നിങ്ങളുടെ പ്രണയ ജീവിതം സാധാരണ നിലയേക്കാള്‍ മെച്ചപ്പെട്ടതാിരിക്കും. വര്‍ഷങ്ങളായി കുഞ്ഞിനു വേണ്ടി കാത്തിരിക്കുന്നവര്‍ക്ക് കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം ഉണ്ടാകും. ഭഗവതിക്ക് നെയ്യ് വിളക്ക് സമര്‍പ്പിക്കുന്നതും ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദർശനം നടത്തുന്നതും ഉത്തമഫലം ചെയ്യും.

മീനം രാശി (പൂരുരുട്ടാതി1/4, ഉതൃട്ടാതി, രേവതി)

നിങ്ങളുടെ ആരോഗ്യം ഈ വര്‍ഷം നല്ല രീതിയില്‍ നിലനില്‍ക്കും എന്നിരുന്നാലും നിങ്ങളുടെ ആരോഗ്യത്തെ കുറിച്ച് എപ്പോഴും വളരെ ജാഗ്രത പുലർത്തേണ്ടതുണ്ട്. പൊതുവേ തൃപ്തികരമായ വര്‍ഷം. നല്ല പ്രശസ്തി ലഭിക്കും. മാനസികമായും ശാരീരികമായും വൈകാരികമായും അധികം പ്രശ്നങ്ങളുണ്ടാവുകയില്ല. പഠനത്തിലും ജോലിയിലും അസൂയാവഹമായ നേട്ടങ്ങളുണ്ടാകും. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നിങ്ങളെ വേട്ടായാടിയിരുന്ന പല പ്രശ്നങ്ങള്‍ക്കും പൊടുന്നനെ പരിഹാരമുണ്ടാകും. പ്രൊഫഷണലുകള്‍ക്ക് കരിയറില്‍ വലിയ നേട്ടങ്ങളുണ്ടാകും. സാമ്പത്തികമായി വളരെ അഭിവൃദ്ധി പ്രതീക്ഷിക്കാവുന്ന വര്‍ഷമായിരിക്കും 2019. വാഹനം, വീട് എന്നിവ വന്നുചേരുന്ന വര്‍ഷമായിരിക്കും ഇത്. നിങ്ങളുടെ പ്രണയ ജീവിതത്തെ കുറിച്ച് ആശയക്കുഴപ്പത്തിലാക്കാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ പ്രണയ ബന്ധത്തെ കുറിച്ച് നിങ്ങളുടെ മനസില്‍ ഒരു പ്രത്യേക സംശയമുണ്ടാകാം. ഒരു പ്രത്യേക വിഷയവുമായി ബന്ധപ്പെട്ട് നിങ്ങളുടെ പ്രണയ പങ്കാളിയുമായി ഒരു ചൂടായ വാദപ്രതിവാദവും ഉണ്ടായേക്കാം. ദുര്‍ഗാദേവിയ്ക്ക് കുങ്കുമാര്‍ച്ചന നടത്തുന്നതും നെയ്യ് വിളക്ക് വയ്ക്കുന്നതും ഉത്തമഫലം പ്രദാനം ചെയ്യും.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top