Flash News

ജീവിതം സംഗീത സാന്ദ്രമാക്കുക: ഡോ. അമാനുല്ല വടക്കാങ്ങര

January 2, 2019

MIND TUNE THEME SONG RELEASEDദോഹ: ദൈവം നല്‍കിയ അമൂല്യ നിധിയാണ് ജീവിതമെന്നും മനസിനെ ശരിയായ രീതിയില്‍ ട്യൂണ്‍ ചെയ്ത് ജീവിതം സംഗീത സാന്ദ്രമാക്കണമെന്നും മൈന്‍ഡ് ട്യൂണ്‍ ഇക്കോ വേവ്‌സ് ഗ്‌ളോബല്‍ ചെയര്‍മാന്‍ ഡോ. അമാനുല്ല വടക്കാങ്ങര അഭിപ്രായപ്പെട്ടു. ജിജോയ് ജോര്‍ജ് രചിച്ച് കോളിന്‍ തോസ് സംഗീത സംവിധാനം നിര്‍വഹിച്ച് മലയാളത്തിന്റെ അനുഗ്രഹീത ഗായകന്‍ എം.ജി ശ്രീകുമാര്‍ ആലപിച്ച മൈന്‍ഡ് ട്യൂണ്‍ തീം സോംഗ് ദോഹ മരിയറ്റ് ഹോട്ടലില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനസിന്റെ ശരിയായ ട്യൂണിംഗിലൂടെ ജീവിതത്തിന്റൈ വെല്ലുവിളികളെ വിജയകരമായി അതിജീവിക്കുവാന്‍ പരിശീലിപ്പിക്കുന്ന മൈന്‍ഡ് ട്യൂണ്‍ പദ്ധതി ഇതിനകം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരം നേടിക്കഴിഞ്ഞു. അസ്വസ്ഥതകളും സമ്മര്‍ദ്ധങ്ങളുമില്ലാതെ ക്രിയാത്മക രംഗത്തുള്ള സര്‍ഗാത്മക മുന്നേറ്റമാണ് മൈന്‍ഡ് ട്യൂണ്‍ സാധ്യമാക്കുന്നത്. വിട്ടുവീഴ്ചയും അംഗീകരിക്കലും നന്ദിപൂര്‍വമുള്ള പ്രവര്‍ത്തനങ്ങളുമൊക്കെയാണ് ഈ കൂട്ടായ്മയെ സവിശേഷമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സംഗീതം ഏറെ അദ്ഭുത സിദ്ധികളുള്ളതാണ്. മനസിനെ ശാന്തമാക്കുവാനും ആശ്വാസം നല്‍കുവാനും അതിന് കഴിയും. ഈയര്‍ഥത്തില്‍ മൈന്‍ഡ് ട്യൂണ്‍ തീം സോംഗ് സമൂഹത്തില്‍ വലിയ മാറ്റത്തിന് കാരണമാകുമെന്ന്് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ബൈജു പി. മൈക്കിള്‍ തീം സോംഗിന്റെ ആദ്യ സി.ഡി. ഏറ്റു വാങ്ങി. മൈന്‍ഡ് ട്യൂണ്‍ ഇക്കോ വേവ്‌സ് ഖത്തര്‍ ചെയര്‍മാന്‍ മുത്തലിബ് കണ്ണൂര്‍, ലീഡര്‍മാരായ വി. സി. രാജേഷ്, നൗഫല്‍, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ബല്‍ക്കീസ്്, ശബീന, ശമീര്‍, ജാഫര്‍, മുനീര്‍ തുടങ്ങി നിരവധി പേര്‍ സംബന്ധിച്ചു. ഗാനരചയിതാവ് ജിജോയ് ജോര്‍ജ്, സംഗീത സംവിധായകന്‍ കോളിന്‍സ് തോമസ്, ബൈജു പി. മൈക്കിള്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

‘മനം ശുദ്ധമാക്കാം, മണ്ണ് സുന്ദരമാക്കാം എന്ന പ്രമേയത്തില്‍ ആഗോള തലത്തിലുള്ള മൈന്റ് ട്യൂണ്‍ ഇക്കോ വേവ്‌സ് കൂട്ടായ്മയുടെ പ്രഥമ സംഗമം ഇക്കോ വേവ്‌സ് ഗേളോബല്‍ സമ്മിറ്റ് ഫെബ്രുവരി 23 ന് ദോഹയില്‍ നടക്കുമെന്ന് സംഘടനയുടെ ഗ്‌ളോബല്‍ ചെയര്‍മാന്‍ പ്രഖ്യാപിച്ചു. പ്രമുഖ മൈന്റ് പവര്‍ ട്രെയിനറും ഹാപ്പി ലൈഫ് കോച്ചുമായ ഡോ. സി.എ. റസാഖിന്റെ കീഴില്‍ വിവിധ പരിശീലന പരിപാടികള്‍ പൂര്‍ത്തിയാക്കിയ പതിനേഴായിരത്തോളം വരുന്ന വേവ്‌സ് കൂട്ടായ്മയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളാണ് പ്രഥമ ഗ്‌ളോബല്‍ സമ്മിറ്റില്‍ പങ്കെടുക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

വേറിട്ട പരിശീലന പരിപാടികളും സേവന പ്രവര്‍ത്തനങ്ങളുമായുള്ള സംഘത്തിന്റെ ജൈത്രയാത്രയിലെ നാഴികല്ലായിരിക്കും പ്രഥമ ഗ്‌ളോബല്‍ ഉച്ചകോടിയെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മതജാതി രാഷ്ട്രീയ ചിന്തകള്‍ക്കചീതമായി മാനവികത എന്ന ഐക്യ രാഷ്ട്ര സംഘടനയുടേയും യുനെസ്‌കോയുടേയും അംഗീകാരത്തോടെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

പോസിറ്റീവ് ചിന്തകളും ക്രിയാത്മക പരിപാടികളുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മൈന്റ് ട്യൂണ്‍ വേവ്‌സ് കുടുംബങ്ങളെ വ്യക്തമായ പ്രവര്‍ത്തന രൂപരേഖയും മാര്‍ഗനിര്‍ദേശങ്ങളും കൊടുത്ത് കുടുംബത്തിനും സമൂഹത്തിനും നാടിനുമൊക്കെ കൂടുതല്‍ ഗുണകരമായ രൂപത്തില്‍ വളര്‍ത്തുകയാണ് ഗ്‌ളോബല്‍ സമ്മിറ്റ് ലക്ഷ്യം വെക്കുന്നതെന്നും സംസ്‌കാരങ്ങളുടേയും സഹവര്‍തിത്വത്തിന്റെ സംഗമഭൂമിയായ ഖത്തറില്‍ ആദ്യ ഗ്‌ളോബല്‍ സമ്മിറ്റി ആസൂത്രണം ചെയ്യുന്നമതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഘര്‍ഷങ്ങളും സമ്മര്‍ദ്ധങ്ങളുമുള്ള ലോകത്ത് ഇഴടയുപ്പമുള്ള കുടുംബങ്ങളും ഊഷ്മളമായ ബന്ധങ്ങളും വളര്‍ത്തിയെടുക്കുന്നതില്‍ മൈന്റ് ട്യൂണ്‍ പരിശീലന പരിപാടികള്‍ ഏറെ സഹായകമാകുമെന്നാണ് പ്രതീക്ഷ.

നിരവധി പരിശീലകരും പരിശീലന പദ്ധതികളുമുള്ള ലോകത്ത് മൈന്റ് ട്യൂണ്‍ ഇക്കോ വേവ്‌സ് വേറിട്ടുനില്‍ക്കുന്നത് അംഗങ്ങളുടെ പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനങ്ങളിലൂടെയാണെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യരൂപമുണ്ടാക്കുവാനും കൂടുതല്‍ സജീവമായി മുന്നോട്ടുപോകുവാനും ഗ്‌ളോബല്‍ സമ്മിറ്റ് കാരണമാകുമെന്നാണ് പ്രതീക്ഷയെന്ന് ഗ്‌ളോബല്‍ കമ്മറ്റി സെക്രട്ടറി ജനറല്‍ മശ്ഹൂദ് തിരുത്തിയാട് പറഞ്ഞു. വിജ്ഞാനവും വിനോദവും കോര്‍ത്തിണക്കി ആസൂത്രണം ചെയ്യുന്ന ഗ്‌ളോബല്‍ സമ്മിറ്റ് പങ്കെടുക്കുന്നവര്‍ക്ക് സവിശേഷമായ അനുഭവമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top