Flash News

ശബരിമല യുവതീപ്രവേശനം: സംസ്ഥാനത്ത് നാളെ കര്‍മ്മസമിതിയുടെ ഹർത്താൽ; യു.ഡി.എഫിന്റെ കരിദിനം; സഹകരിക്കില്ലെന്ന് വ്യാപാരികൾ

January 2, 2019 , .

protest_2ശബരിമലയിലെ യുവതീപ്രവേശനത്തിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയാണെന്നാരോപിച്ച് ശബരിമല കര്‍മ്മസമിതി നാളെ ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിക്കുന്നതായി ബിജെപി അറിയിച്ചു. കര്‍മ്മസമിതിയുടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് രണ്ടു ദിവസം സംസ്ഥാന വ്യാപകമായി ബിജെപി പ്രതിഷേധം നടത്തും. അന്താരാഷ്ട്ര ഹിന്ദു പരിഷത്തും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഹർത്താലിനെതിരെ പൊരുതാൻ 64 സംഘടനകള്‍ തീരുമാനിച്ചതിനുശേഷം ആദ്യം നടക്കുന്ന ഹർത്താലാണ് നാളെ. കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്. കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സും അറിയിച്ചു. സ്ഥാപനങ്ങൾക്ക് നഷ്ടം വരുത്തിയാല്‍ കോടതിയെ സമീപിക്കുമെന്നും ഇവർ പറഞ്ഞു.

ശബരിമലയില്‍ യുവതികളെ ഒളിപ്പിച്ച് കടത്തി ആചാരലംഘനം നടത്തി ഭക്തജനങ്ങളുടെ വിശ്വാസങ്ങള്‍ക്ക് മുറിവേല്പിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ്. നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നി ബഹനാന്‍ അറിയിച്ചു. സെക്രട്ടേറിയറ്റ് പടിക്കലേയ്ക്ക് യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്നും അദ്ദേഹം അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top