Flash News

പാടം പ്രീമിയര്‍ ലീഗ്: കരീബിയന്‍ എഫ് സി ജേതാക്കള്‍

January 2, 2019 , അഫ്സല്‍ ഹുസൈന്‍ കെ

IMG-20190102-WA0178കടന്നമണ്ണ: സൗന്ദര്യമുള്ള ജീവിതത്തിന് വിശ്വാസത്തിന്റെ കരുത്ത് എന്ന തലക്കെട്ടില്‍ എസ് ഐ ഒ കടന്നമണ്ണ യൂണിറ്റ് സംഘടിപ്പിച്ച ഒന്നാമത് പാടം പ്രീമിയര്‍ ലീഗിൽ *(PPL – 3′ S)* കരീബിയന്‍ എഫ് സി ജേതാക്കളായി. 8 ടീമുകള്‍ പങ്കെടുത്ത് 6 ദിവസങ്ങളിലായി നടന്ന ഫുട്ബാള്‍ ലീഗിന്റെ ആവേശകരമായ ഫൈനല്‍ മല്‍സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് എമിറേറ്റ്സ് ടീമിനെ കരീബിയന്‍ എഫ് സി പരാജയപ്പെടുത്തിയത്.

ജേതാക്കള്‍ക്ക് സോളിഡാരിറ്റി മങ്കട ഏരിയ പ്രസിഡന്റ് ഷാഫി മങ്കട ട്രോഫി വിതരണം ചെയ്തു. എസ് ഐ ഒ ഏരിയ സെക്രട്ടറി ഷാനിബ്, സോളിഡാരിറ്റി കടന്നമണ്ണ യൂണിറ്റ് പ്രസിഡന്റ് ഉസൈദ് എന്നിവര്‍ സംബന്ധിച്ചു. എസ് ഐ ഒ കടന്നമണ്ണ യൂണിറ്റ് പ്രസിഡന്റ് ഷഹീം, സെക്രട്ടറി ബാസിം, വൈസ് പ്രസിഡന്റ് തൗഫീഖ്, അഫീഫ് , യൂനുസ്, അഷ്‌മില്‍, ഷിബില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top