Flash News

ശബരിമല ശാന്തം; ഭക്തജന പ്രവാഹം

January 3, 2019

sabarimala-templeസന്നിധാനം: ശബരിമല ക്ഷേത്രത്തിൽ യുവതീപ്രവേശനം നടന്നതിന്റെ പേരില്‍ സംസ്ഥാനത്ത് നടക്കുന്ന ഹർത്താൽ സംഘർഷഭരിതമാകുമ്പോഴും ശബരിമല ശാന്തമാണ്. ഒപ്പം ശബരിമലയിലേക്ക് സ്വാമിമാരുടെ പ്രവാഹവും.

ഹര്‍ത്താല്‍ ദിനമായിട്ടും ഇന്ന് രാവിലെ മുതല്‍ നല്ല തിരക്കായിരുന്നു സന്നിധാനത്ത് . ഉച്ചയാകുമ്പോഴേക്കും അരലക്ഷം ഭക്തർ എത്തി. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ അയ്യപ്പഭക്തരെല്ലാം ദര്‍ശനം കഴിഞ്ഞ് മടങ്ങി. നെയ്യഭിഷേകവും മറ്റ് പൂജകളും സാധാരണപോലെ നടന്നു. സന്നിധാനത്തോ പരിസരത്തോ പ്രതിഷേധമുണ്ടായില്ല.

പൊലീസ് ശക്തമായ സുരക്ഷ സന്നിധാനത്തും പരിസരത്തും ഏർപ്പെടുത്തിയിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top